തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ സമയം പ്രഖ്യാപിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപ്പന നിരോധിക്കും . ഏപ്രിൽ 7ാം തിയതി വൈകിട്ട് 7 മുതൽ ഏപ്രിൽ 9ാം തിയതി വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കും. ക്രമസമാധാനം ഉറപ്പാക്കുന്നതിനായാണ് നടപടി. വോട്ടെണ്ണൽ ദിനമായ മെയ് 4നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് പൂർണ നിരോധനമായിരിക്കും ഈ ദിവസവും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
അതെസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിവിധ പാർട്ടികൾ സജീവമാക്കിയിരിക്കുകയാണ്. എൽഡിഎഫ് മാത്രമാണ് ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് ചില പ്രധാനപ്പെട്ട ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇതിനകം പരിഹാരം കണ്ടതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനം അധികം വൈകില്ലെന്നാണ് കരുതുന്നത്.
പോളിംഗ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ, കടകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥലങ്ങളിൽ മദ്യം വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ നിരോധിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവും 2,000 രൂപ വരെ പിഴയും ലഭിക്കാം.
തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് മദ്യവിൽപ്പന അവസാനിപ്പിക്കും. 'നിശ്ശബ്ദ' സമയമായാണ് (പ്രീ-ഇലക്ഷൻ സൈലൻസ്) ഈ 48 മണിക്കൂറിനെ കണക്കാക്കുന്നത്. ഈ സമയത്ത് പ്രചാരണവുമായി ബന്ധപ്പെട്ടതോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ ആയ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടതാണ്. പൗരന്മാർ, മാധ്യപ്രവർത്തകർ, സോഷ്യൽ മീഡിയ, രാഷ്ട്രീയക്കാർ തുടങ്ങിയ ആരെയും ഈ സമയത്ത് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. വോട്ടുചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള സമയം പൗരന്മാർക്ക് നൽകുകയാണ് ഇതുവഴി ചെയ്യുന്നത്. പ്രചാരണങ്ങളുടെ സ്വാധീനത്തിൽ നിന്ന് വിട്ടുനിൽക്കാനും സമാധാനപരമായി തീരുമാനം എടുക്കാനും ഈ ഇടവേള സഹായിക്കുന്നു
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ (ആർപി ആക്ട്) 126, 126എ, 135സി വകുപ്പുകൾ പ്രകാരമാണ് നിശ്ശബ്ദ കാലയളവിലെ ചട്ടങൾ രൂപീകരിച്ചിരിക്കുന്നത്. പൊതുയോഗങ്ങൾ നടത്തുക, പ്രസംഗങ്ങൾ നടത്തുക തുടങ്ങിയവയ്ക്ക് ഈ സമയത്ത് അനുവാദമില്ല. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്ന യാതൊന്നും നടക്കാൻ പാടുള്ളതല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും നിശ്ശബ്ദ കാലയളവിൽ നിരോധനമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിജ്ഞാപനങ്ങളിലൂടെയാണ് ഇതെല്ലാം നടപ്പിലാക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.