ഫെഡറൽ ബാങ്കിന്റെ വിവിധ സേവന നിരക്കുകളിലും ലോക്കർ വാടകയിലും മാറ്റം വരുത്തി. പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ലോക്കറിന്റെ വലിപ്പവും ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലവും അടിസ്ഥാനമാക്കിയാണ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ലോക്കറുകളുടെ വാടക എത്രയാണ് എന്ന് അറിയിച്ച് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഫെഡറൽ ബാങ്ക് ലോക്കർ നിരക്കുകൾ വർധിപ്പിച്ചിരുന്നു.
നിലവിലെ നിരക്കുകൾ
ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരങ്ങളിലും , നഗരങ്ങളിലും രണ്ട് വിഭാഗങ്ങളിലായാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ ചെറിയ ലോക്കറിന് 2,000 രൂപയാണ് നിലവിൽ ഈടാക്കുന്നത്. ഇടത്തരം ലോക്കറിന് 3,300 രൂപയും, വലിയ ലോക്കറിന് 5,500 രൂപയുമാണ്.
നഗരപ്രദേശങ്ങളിലെ ശാഖകളിൽ ചെറിയ ലോക്കർ നിരക്കുകൾ 2,950 മുതൽ 5,000 രൂപ വരെയാണ് .
ഇടത്തരം ലോക്കർ 3,950 മുതൽ 6,800 വരെയും, വലിയ ലോക്കർ 7,400 മുതൽ 12,800 വരെയുമാണ്.ഈ നിരക്കുകൾക്ക് പുറമെ ബാധകമായ ജിഎസ്ടി കൂടി ഉപഭോക്താക്കൾ നൽകേണ്ടി വരും.നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്കർ ഉടമകൾ പുതിയ കരാറിൽ ഒപ്പിടേണ്ടതുണ്ടോ എന്ന് അതത് ശാഖകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
ലോക്കർ വാടകയ്ക്ക് പുറമെ മറ്റ് ചില ബാങ്കിംഗ് സേവന നിരക്കുകളിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.ഏപ്രിൽ ഒന്നിന് മുൻപായി തങ്ങളുടെ ലോക്കർ നിരക്കുകളെക്കുറിച്ച് വ്യക്തത വരുത്താൻ ഉപഭോക്താക്കൾക്ക് അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയുമായോ കസ്റ്റമർ കെയർ നമ്പറുമായോ ബന്ധപ്പെടാവുന്നതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.