Saturday, 14 March 2026

ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നുവീണ് ആറ് സെെനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ അനുകൂല സംഘടന

SHARE


 
ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്ന് വീണ് ആറ് സെെനികർ കൊല്ലപ്പെട്ടു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന സൈനികരെല്ലാം കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കെസി-135 ഏരിയൽ ടാങ്കറാണ് തകർന്ന് വീണത്. ദീർഘദൂര ദൗത്യങ്ങളിൽ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോ​ഗിക്കുന്ന അമേരിക്കൻ ടാങ്കർ വിമാനമാണിത്.

മാർച്ച് 12ന് ഇറാഖിൻ്റെ പടിഞ്ഞാറൻ മേഖലയിൽ യുഎസ് സൈനിക വിമാനം തകർന്ന് വീണതായി യുഎസ് കമാൻഡ് റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം തകർന്ന് വീണത്തിൻ്റെ പിന്നിൽ ശത്രു രാജ്യങ്ങളല്ലെന്നാണ് യുഎസ് കമാൻഡ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അദേഹം വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിൻ്റെ ഭാ​ഗമായ യുദ്ധവിമാനമാണിത്. ഒപ്പറേഷൻ എപ്പിക്ക് ഫ്യൂരിയുടെ ഭാ​ഗമായുള്ള ദൗത്യത്തിനിടെയാണ് വിമാനം തകർന്നതെന്നും യുഎസ് വ്യക്തമാക്കി. രണ്ട് വിമാനങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒരു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, മറ്റൊന്ന് പടിഞ്ഞാറൻ ഇറാഖിന് മുകളിലൂടെ തകർന്നുവീണെന്നും യുഎസ് കമാൻഡ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.