തിരുവനന്തപുരം: ബംഗളുരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് തലസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. കാരക്കോണം, നിലമാമൂട് സ്വദേശിയായ അലന്‍ (27) ആണ് പിടിയിലായത്.നെയ്യാറ്റിന്‍കര, കാട്ടാക്കട, ഡാന്‍സാഫ് സംഘത്തിന്‍റെ സംയുക്തമായ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നെത്തിയ ബസിൽ പാറശാലയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. കടബാധ്യത കാരണമാണ് ലഹരിക്കച്ചവടം നടത്താന്‍ ഇറങ്ങിയതെന്നാണ് ഇയാളുടെ മൊഴി.
ബെംഗളൂരുവിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തുകയാണെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട, നെയ്യാറ്റിന്‍കര മേഖലയിലായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇയാൾ പ്രധാനമായും ലഹരി എത്തിച്ച് നൽകിയിരുന്നത്. ഇവർക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കും പ്രതി മയക്കുമരുന്ന് നൽകിയിരുന്നു. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.