Tuesday, 17 March 2026

മഞ്ഞപ്രയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ

SHARE


 

അങ്കമാലി മഞ്ഞപ്ര കോതായി തോടിന്‌ സമീപം മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു. മഞ്ഞപ്ര സ്വദേശി ജോസാണ് മരിച്ചത്. പ്രതി പോളി പൊലീസ് പിടിയിലായി. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ  വൈകിട്ട്‌ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. അങ്കമാലി മഞ്ഞപ്ര കോതായി തോടിന് സമീപം കുളിക്കാനെത്തിയതായിരുന്നു ജോസ്. ഈ സമയം അവിടെ എത്തിയ പോളി ജോസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ബിഎസ്‌എഫിൽ നിന്ന്‌ വിരമിച്ച ഇയാൾ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്‌. ഇ‍ൗ തോക്കാണ്‌ കൊലപാതകത്തിന്‌ ഉപയോഗിച്ചതെന്നാണ്‌ സംശയിക്കുന്നത്‌. പോളിയുടെ അച്ഛന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. പോളിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌ പൊലീസ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.