ബെംഗളൂരുവിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്. 27 ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമെ, മാനേജ്‌മെന്റിനെ അശ്ലീല ദൃശ്യങ്ങൾ അയച്ച് ബ്ലാക്ക്‌മെയിൽ ചെയ്തതായും ഇയാൾക്കെതിരെ പരാതിയുണ്ട്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെ മാത്രം ചെലവഴിക്കാൻ അനുമതിയുള്ള കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡാണ് യുവാവിന് കമ്പനി നൽകിയിരുന്നത്. എന്നാൽ 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള വെറും നാല് മാസത്തിനിടെ ഇയാൾ കാർഡിൽ നിന്നും 27,01,139 രൂപ ചെലവഴിച്ചു. തുകയിൽ വലിയ പൊരുത്തക്കേട് കണ്ടതിനെത്തുടർന്ന് ജനുവരിയിൽ കമ്പനി ഇയാളോട് വിശദീകരണം തേടി.
ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അജ്ഞാതരുടെ ഭീഷണിയെത്തുടർന്നാണ് താൻ പണം ചെലവാക്കിയതെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. തുക മൂന്ന് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് ഇയാൾ കമ്പനിക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ പലതവണ അവസരം നൽകിയിട്ടും പണം തിരിച്ചടയ്ക്കാൻ ഇയാൾ തയ്യാറായില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.