Tuesday, 21 April 2026

സംസ്ഥാനത്ത് താപനില 45 ഡി​ഗ്രി വരെ ഉയരാൻ സാധ്യത, ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചു

SHARE


 
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 37°സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില ഉയരും. താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്ന് അധികൃതർ നിർദേശിച്ചു.

ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക

ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകൾ തുറന്നിടുക

അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക

ദാ​ഹമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.