Tuesday, 14 April 2026

കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം പറഞ്ഞുതീർക്കാനെത്തിയ അമ്മമാർ തമ്മിൽ കയ്യാങ്കളി

SHARE



തിരുവനന്തപുരം വർക്കലയിൽ കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം പറഞ്ഞുതീർക്കാനെത്തിയ അമ്മമാർ തമ്മിൽ കയ്യാങ്കളി. സംഭവത്തിൽ ഒരു സ്ത്രീയുടെ ഭർത്താവും ഇടപെട്ടതോടെ യുവതിക്ക് ക്രൂരമർദനമേറ്റതായാണ് പരാതി. വർക്കല ഓടയം കിഴക്കേപറമ്പിൽ താമസിക്കുന്ന ഷൈഫയാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളായ കുട്ടികൾ തമ്മിലുള്ള വഴക്ക് സംബന്ധിച്ച് സംസാരിക്കാനെത്തിയ അമ്മമാർ തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. തുടർന്ന് ഉന്തുംതള്ളും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ഇതിനിടെ അയൽവാസിയായ സ്ത്രീയുടെ ഭർത്താവ് സ്ഥലത്തെത്തി ഷൈഫയെ ആക്രമിച്ചെന്നാണ് പരാതി. മുടിയിൽ പിടിച്ച് കിണറിന്റെ ഭിത്തിയിൽ ഇടിക്കുകയും, തറയിൽ തള്ളിയിട്ട് വയറ്റിൽ ചവിട്ടുകയും ചെയ്തു. കയ്യിൽ കടിക്കുകയും, കഴുത്തിൽ ബലമായി പിടിച്ച് വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ 10 വയസ്സുള്ള മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞുവീഴ്ത്തിയതായും പോലീസിൻ്റെ എഫ്ഐആറിൽ പറയുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.