കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഡോക്ടറുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കാർ തീയിട്ടു നശിപ്പിച്ച ശേഷം വയോധികൻ സ്വയം തീകൊളുത്തി മരിച്ചു. ചെങ്ങളം സ്വദേശി ചെല്ലപ്പൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു മരണം.
തിങ്കളാഴ്ച രാവിലെ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശത്തുള്ള അഞ്ചേരി ഗാർഡൻസിലെ ഡോ. ജയകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ പെട്രോളൊഴിച്ച് തീയിട്ട ശേഷം ചെല്ലപ്പൻ സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
വർഷങ്ങൾക്ക് മുൻപ് ഇതേ വീട്ടിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ആളാണ് ചെല്ലപ്പൻ. ഇദ്ദേഹത്തിന് കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്തിനാണ് ഇത്തരമൊരു അതിക്രമം കാട്ടിയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.