ന്യൂഡൽഹി: ബഹിരാകാശ മനുഷ്യ ദൗത്യത്തിനായി യൂറോപ്പുമായി കൈകോർത്ത് ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതിക്ക് കരുത്തേകുന്നതിന് ജർമനിയിലെ ഡാർംസ്റ്റാഡിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെന്ററുമായി (ESCO) അതിവേഗ ആശയവിനിമയ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഇസ്രോ. ഗഗൻയാൻ പോലുള്ള മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കും മനുഷ്യനെ ചന്ദ്രനിലേക്കയക്കാനുള്ള ദീർഘകാല പദ്ധതികൾക്കാണ് ഇന്ത്യ തയാറെടുക്കുന്നത്.
ഈ ദൗത്യങ്ങൾക്ക് പിന്തുണ നൽകാൻ ശക്തവും സുരക്ഷിതവും അതിവേഗവുമായ ആശയവിനിമയ സംവിധാനം ആവശ്യമാണ്. മനുഷ്യബഹിരാകാശ യാത്രകളിൽ ഭൂമിയിലെ നിയന്ത്രണ കേന്ദ്രങ്ങളും ബഹിരാകാശ വാഹനവും തമ്മിലുള്ള തത്സമയ ഡാറ്റ കൈമാറ്റം നിർണായക ഘടകമാണ്. ചെറിയ പാളിച്ചകൾ പോലും ഡാറ്റ കൈമാറ്റത്തിന് തടസമായി മാറിയേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായാണ് അതിവേഗ ആശയവിനിമയ സംവിധാനം സജ്ജമാക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഐഡിആർഎസ്എസ് കെട്ടിടത്തിലുള്ള ഐഎസ്ട്രാക് ടെലിമെട്രി-1 സ്റ്റേഷനാണ് ആദ്യ കേന്ദ്രമായ നോഡ് A. ഉപഗ്രഹങ്ങളും ബഹിരാകാശ ദൗത്യങ്ങളും നിരീക്ഷിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും നോഡ് A-യിലൂടെ സാധിക്കുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെന്ററാണ് രണ്ടാമത്തെ കേന്ദ്രമായ നോഡ് B. ഇത് ആഗോള ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്ന പ്രധാന കേന്ദ്രമാണ്. ഈ രണ്ട് കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം ഓപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.