Friday, 10 April 2026

അഖിൽ മാരാരുടെ ആറുലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് പോലീസ് പൂട്ടിച്ചു

SHARE



ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. തന്‍റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല. സൈബർ ഡിപ്പാർട്മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ പ്രതികരിച്ചു.

‘അഖില്‍ മാരാര്‍ 2.0’ എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്‍റെ രണ്ടാം വരവാണെന്നും മുറിച്ചാൽ മുറി കൂടി വരും, തൃക്കാക്കരയിൽ എന്‍റെ മുന്നേറ്റം ഭയന്ന് ഇത്തരത്തില്‍ തറ വേല പോലീസ് ചെയ്യരുതെന്നും പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വിഡിയോ പോസ്റ്റില്‍ അഖില്‍ പറയുന്നു.

അഖിൽ മാരാർ 2.0 എന്നാണ് എന്റെ പുതിയ പേജ്. ഇതെന്റെ രണ്ടാം വരവാണ്. സത്യത്തിൽ എന്റെ ജീവിതത്തിന്റെ രണ്ടാം വരവ് ആയിരിക്കും. കേരള പൊലീസിന്റെ നെറികെട്ട നടപടിയാണിത്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത എന്റെ േപജ് മുഴുവനായാണ് നീക്കം ചെയ്തത്. നാളിതുവരെ ഞാൻ ചെയ്ത എല്ലാ പോസ്റ്റുകളും ഇന്ത്യയിൽ ആർക്കും കാണാൻ പറ്റാത്ത രീതിയില്‍ ഇല്ലാതാക്കാൻ നോക്കിയ കേരള പോലീസിനോട് സ്നേഹം. എത്രയൊക്കെ ഇല്ലാതാക്കാൻ നോക്കിയാലും നിങ്ങൾ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ശബ്ദത്തിൽ സംസാരിക്കും. തൃക്കാക്കരയിൽ എനിക്കു വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ഭയം കൂടിയാണ് ഇതിനു പിന്നിൽ'- അഖിൽ മാരാർ പറഞ്ഞു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.