വൈക്കം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും മെയ് 31 ന് വൈക്കത്ത് നടക്കും. വൈകിട്ട് നാലിന് വൈക്കം വ്യാപാരഭവനിൽ വൈക്കം എം.എൽ.എ കെ.ബിനിമോൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിക്കും. കെ.എച്ച്.ആർ.എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും, വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്കലും, കുട്ടികൾക്കുള്ള പഠനോപകരണ വിതരണവുമാണ് പരിപാടിയിൽ നടക്കുന്നത്. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ ഹോട്ടൽ മഹാദേവ ഉടമ വെങ്കിട്ട് രാമഅയ്യരുടെ നോമിനിയ്ക്ക് കെ.ബിനിമോൻ എം.എൽ.എ ധനസഹായം കൈമാറും. വെങ്കിട്ടരാമ അയ്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാലും, കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും നിർവഹിക്കും. യോഗത്തിൽ ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് സംസ്ഥാന സെക്രട്ടറി എൻ.പ്രതീഷ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷെരീഫ് വർക്കിംഗ് പ്രസിഡന്റ് ബീജോയ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ അൻസാരി ബോബി കേറ്റർ രക്ഷധികാരി ആർ.സി നായർ തുടങ്ങിയവർ പങ്കെടുക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.