Saturday, 23 May 2026

ഇറാന്‍റെ ആക്രമണത്തിൽ തകരാറിലായ കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ -1 പുനർനിർമ്മിച്ചു; പൂർണ്ണ സജ്ജമെന്ന് പ്രധാനമന്ത്രി

SHARE



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ -1 വീണ്ടും പ്രവർത്തനസജ്ജമായി. പാസഞ്ചർ ടെർമിനൽ -1 പൂർണ്ണമായ തോതിൽ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിർണായക ചുവടുവെപ്പാണെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് പറഞ്ഞു. കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിലുണ്ടായ ഇറാന്‍റെ വ്യോമാക്രമണത്തിലാണ് ടെർമിനൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

വിമാനത്താവളത്തിലെ പുനർനിർമ്മാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നടത്തിയ പ്രത്യേക സന്ദർശനത്തിന് ശേഷമാണ് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സാലം അൽ-സബാഹ്, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആക്രമണത്തെ തുടർന്നുണ്ടായ കടുത്ത പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിച്ച്, റെക്കോർഡ് വേഗതയിൽ ടെർമിനൽ കെട്ടിടത്തിന്‍റെ പുനരധിവാസം പൂർത്തിയാക്കാൻ മുൻകൈ എടുത്ത കുവൈത്തിലെ തദ്ദേശീയരായ വിദഗ്ധരെയും വിവിധ വർക്കിംഗ് ഗ്രൂപ്പുകളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. 

അടിയന്തര സാഹചര്യത്തിൽ അവർ പ്രകടിപ്പിച്ച ഉയർന്ന കാര്യക്ഷമതയും ഉത്തരവാദിത്തബോധവും പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശന വേളയിൽ തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ, ആധുനിക രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദമായ വിശദീകരണം നൽകി. രണ്ട് മാസത്തോളമായി തുടരുന്ന യാത്രാ നിയന്ത്രണങ്ങൾക്ക് ഇതോടെ വലിയ ആശ്വാസമാകും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.