തിരുവനന്തപുരം: ഗൂഗിൾ സെർച്ച് (Google Search) കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് കമ്പനി. ഗൂഗിൾ I/O 2026 സമ്മേളനത്തിലാണ് ഈ ചരിത്ര പ്രഖ്യാപനം. ഇതുവരെ ഇന്‍റർനെറ്റിൽ വിവരങ്ങൾ തേടുന്നതിനുള്ള പ്രധാന മാർഗം കീവേഡുകൾ ടൈപ്പ് ചെയ്‌ത് നീല ലിങ്കുകൾ നിറഞ്ഞ റിസല്‍റ്റ് പേജുകളിൽ നിന്ന് ആവശ്യമായ വെബ്സൈറ്റുകൾ തിരഞ്ഞെടുക്കുന്നതായിരുന്നു. എന്നാൽ ഇനി ആ അനുഭവം പൂർണ്ണമായി മാറ്റാൻ ഒരുങ്ങുകയാണ് കമ്പനി.
ഗൂഗിൾ അവതരിപ്പിച്ച പുതിയ എഐ അധിഷ്‌ഠിത അപ്‌ഡേറ്റുകൾ സെർച്ച് എഞ്ചിനെ ഒരു ചാറ്റ് പോലെയുള്ള ഇന്‍റലിജന്‍റ് അസിസ്റ്റന്‍റായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ഇനി ഉപയോക്താക്കൾക്ക് വെറും തിരച്ചിൽ ഫലങ്ങൾ മാത്രമല്ല, നേരിട്ട് ചോദ്യങ്ങൾക്ക് മറുപടികളും, പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സംവിധാനങ്ങളും ലഭിക്കും. സെർച്ച് ഇനി 'വെറും വിവരം കണ്ടെത്തുന്ന ഉപകരണം' അല്ല, മറിച്ച് 'പ്രവർത്തനം നിർവഹിക്കുന്ന സഹായിയായി' മാറുകയാണ് എന്നും ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് പറയുന്നു.
ഗൂഗിള്‍ അവതരിപ്പിച്ച പ്രധാന മാറ്റങ്ങളിൽ ഒന്നാണ് സെര്‍ച്ചിലെ എഐ മോഡ് എന്ന സംവിധാനത്തിന്‍റെ വിപുലീകരണം. ഇത് സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ അനുവദിക്കുന്നു. ഇതിനകം തന്നെ എഐ മോഡിന് ഒരു ബില്യണിലധികം ഉപയോക്താക്കളുണ്ട് എന്ന് ഗൂഗിൾ അവകാശപ്പെടുന്നു. പുതിയ പതിപ്പിൽ ജെമിനി 3.5 ഫ്ലാഷ് മോഡൽ ഡിഫോൾട്ട് ആയി ഉപയോഗിക്കും
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.