നൂറനാട്: ചാരുംമൂട് ജംഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന്ന പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 12ന് രാത്രിയോടെ ചാരുംമൂട് ജംഗ്ഷനിലെ ഫുട്‌പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ അപഹരിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇവർ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
നൂറനാട് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ് ഐമാരായ മിഥുൻ, സുരേഷ് ബാബു, എ എസ് റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജു, സിവിൽ പൊലീസ് ഓഫീസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.