പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. സിപിഐഎം സംസ്ഥാന സമിതിയിൽ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷംനേതൃ സ്ഥാനം പ്രഖ്യാപിക്കാതിരുന്നത്. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവിൽ രാഹുൽ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു.
രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച രാഹുൽ ഗാന്ധി വിശദമായി ചർച്ച നടത്തിയിരുന്നു. എംഎൽഎമാരുടെ അഭിപ്രായവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മുതിർന്ന നേതാക്കളുടെ വിവരണങ്ങളും ജനങ്ങളുടെ വികാരവും വിശദമായി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് എഐസിസി വിശദീകരിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.