Tuesday, 5 May 2026

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം

SHARE



കൊച്ചി: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് വില വീണ്ടും കുറഞ്ഞു. ഇന്നലെ വൈകുന്നേരമുണ്ടായ വിലക്കുറവിന് പിന്നാലെ ഇന്ന് വ്യാപാരം ആരംഭിച്ചതും ഇടിവോടെയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് പവന് 1,09,400 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് 89,920 രൂപയും 14 കാരറ്റിന് 70,000 രൂപയും 9 കാരറ്റിന് 45,160 രൂപയുമാണ് വിപണിയിലെ വില.

ആഗോള വിപണിയിലെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെയും മാറ്റങ്ങളാണ് സ്വർണവില താഴാൻ പ്രധാന കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,535 ഡോളർ എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളർ സൂചിക 98.52 എന്ന നിരക്കിലേക്ക് ഉയർന്നത് സ്വർണത്തിന് തിരിച്ചടിയായപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 95.36 എന്ന നിലയിലേക്ക് ഇടിഞ്ഞു. കൂടാതെ യുഎഇയിലെ ഫുജൈറ എണ്ണ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണം വിപണിയിൽ വലിയ ആശങ്കയുണ്ടാക്കി. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറായി വർധിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.