Tuesday, 5 May 2026

രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് – ജെ; മോന്‍സ് ജോസഫ് നിയമസഭാ കക്ഷി നേതാവ്

SHARE



രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്. മോന്‍സ് ജോസഫിനേ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മത്സരിച്ച എട്ടില്‍ ഏഴും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്. ഇന്നലെ രാത്രി പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന്റെ വസതിയില്‍ നിയുക്ത എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. 

മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നു. സീറ്റ് വിഭജന സമയത്ത് പത്തില്‍ നിന്ന് എട്ട് സീറ്റിലേക്ക് വിട്ടുവീഴ്ച ചെയ്തത് ഉള്‍പ്പെടെ അനുകൂലമാകും എന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ

പാര്‍ട്ടിയെ നിലംപരിശാക്കിയ തിരഞ്ഞെടുപ്പ് വിധിയ്ക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. മുന്നണി മാറാത്തതില്‍ ചങ്ങനാശേരിയില്‍ പരാജയപ്പെട്ട ജോബ് മൈക്കിള്‍ അതൃപ്തി പരസ്യമാക്കി. ജനവികാരം കൃത്യമായി വിലയിരുത്താന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചില്ലെന്ന് ജോബ് മൈക്കിള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇനി തീരുമാനങ്ങള്‍ ആലോചിച്ചായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് തോമസ് ചാഴികാടനും വ്യക്തമാക്കി.ഇതിനിടെ സംസ്ഥാന കമ്മിറ്റി അംഗം ജോണി ഏറത്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

മത്സരിച്ച 12 സീറ്റുകളിലും കനത്ത പരാജയമാണ് പാര്‍ട്ടി നേരിട്ടത്. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. ഈ പരാജയം വലിയ പ്രതിസന്ധിയിലേക്കാണ് ജോസിനെയും കൂട്ടരെയും കൊണ്ടുവന്ന് എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പരമുള്ള പടിചാരലുകളും ആ രൂപണങ്ങളും നേതാക്കള്‍ക്കിടയില്‍ തുടങ്ങിക്കഴിഞ്ഞു.

പരാജയത്തിനു കാരണം സര്‍ക്കാര്‍ നിലപാടുകള്‍ ആണെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. അതുകൊണ്ടുതന്നെ നിര്‍ണായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് തോമസ് ചാഴികടനും വ്യക്തമാക്കി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.