നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് മുഖങ്ങള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ പതനമാണ് അടിസ്ഥാനപരമായി ഇന്ത്യ സഖ്യത്തിന്റെ നഷ്ടമായി മാറിയത്.
കേരളത്തില്‍ ഇടതുപക്ഷ മുന്നണിക്ക് പകരം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ എത്തുമെങ്കിലും ദേശിയ തലത്തില്‍ ഇനി ഇടതു നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ടാകില്ല. ഇന്ത്യ സഖ്യത്തിന് പേര് സമ്മാനിച്ച മമതയുടെ തോല്‍വിയും പ്രതിപക്ഷ സഖ്യത്തെ ദുര്‍ബലപ്പെടുത്തും. നിയമസഭയിലേക്ക് വിജയിക്കാന്‍ പോലും സാധിക്കാത്ത മമത പക്ഷേ തോല്‍വിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു എംകെ സ്റ്റാലിന്‍. വനിതാ സംവരണ ബില്‍ മണ്ഡല പുനര്‍നിര്‍ണയത്തോട് ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാന്‍ തമിഴ് ജനതയോട് ആഹ്വാനം ചെയ്തതാണ് ഒടുവിലായി ദേശീയ തലത്തില്‍ സ്റ്റാലിനെ ശ്രദ്ധേയനാക്കുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പിന് കാരണമായിരുന്നു. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് വിജയ്ക്കൊപ്പം ചേരണമെന്ന് കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം ആവശ്യപ്പെട്ടിരുന്നു എങ്കിലും രാഹുലിന്റെ നിര്‍ബന്ധ പ്രകാരം സഖ്യം തുടരുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മമതയും സ്റ്റാലിനും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി തുടരും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അദ്ദേഹം തല്‍ക്കാലം പിന്മാറില്ലെന്ന സൂചനയാണ് നല്‍കുന്നത്. പിണറായി വിജയന്‍ എത്ര കണ്ട് സജീവമാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാകുമോ എന്നതിനെ ആശ്രയിച്ചാകും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ പ്രസക്തി. അല്ലാത്തപക്ഷം പുതിയൊരു നേതൃനിര ഉയര്‍ന്നു വരേണ്ടി വരും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.