Thursday, 4 June 2026

14 ദിവസമായി അച്ഛനെ കാണാനില്ല; സഹായം തേടി മകള്‍

SHARE



14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്. വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര്‍.


മേയ് 21ാം തിയതി 10 മണി വരെ കോള്‍ എടുക്കുന്നുണ്ടായിരുന്നു. എന്നും വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ്. കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത്. 10 മണി വരെ സംസാരിച്ചിരുന്നു. അതിന് ശേഷം ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതിരുന്നതോടെ അന്ന് തന്നെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. ഇന്നിപ്പോള്‍ 15 ദിവസമായി – സ്വാതി പറയുന്നു. പലരും കണ്ടു എന്ന് പറയുന്നുണ്ടെന്നും അതിനെ കുറിച്ച് അറിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കാണുന്നവര്‍ വിവരമറിയിക്കണമെന്നാണ് സ്വാതിയുടെ അഭ്യര്‍ഥന. അവസാനം കാണുമ്പോള്‍ ചാരനിറമുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്.

ഇന്‍ഷുറന്‍സ് അഡൈ്വസറായ ബാബുരാജ് റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ക്കുന്നുണ്ട്.കരോക്കെ ഗാനമേളകളിലും ഗായകനായി പോകാറുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.