Monday, 29 June 2026

ജനൽവഴി താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

SHARE

 





മസ്‌കത്ത്: ഒമാനിലെ റുസൈലിൽ താമസിച്ചിരുന്ന മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസുകാരിയുടെ ദാരുണ മരണം. തൃശൂർ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും ഏകമകളായ ദക്ഷ പ്രദീപ് (4) ആണ് താമസിച്ചിരുന്ന കെട്ടിടത്തിലെ ജനൽവഴി താഴേക്ക് വീണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. റുസൈലിലെ താമസസ്ഥലത്ത് അമ്മ ദിവ്യ സമീപത്തേക്ക് പോയ സമയത്താണ് കുട്ടി അബദ്ധത്തിൽ ജനൽവഴി താഴേക്ക് വീണതെന്നാണ് ലഭ്യമായ വിവരം. സംഭവമറിഞ്ഞ ഉടൻ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദീപ് റുസൈലിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്. അടുത്തിടെയാണ് ഭാര്യ ദിവ്യയും മകൾ ദക്ഷയും സന്ദർശക വീസയിൽ ഒമാനിലെത്തിയത്. കുടുംബത്തിന്റെ ഏകമകളായ ദക്ഷയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മസ്‌കത്ത് കെ.എം.സി.സി റുസൈൽ ഏരിയ കെയർ വിങ് ഭാരവാഹികൾ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.