Monday, 29 June 2026

മെറിറ്റ് ഡേയുംക്ലബ് ഉദ്ഘാടനവും 'നിലാവ്' കുട്ടിക്കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

SHARE

 





ഇരുമാപ്രമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ  എം.ഡി.സി.എം.എസ് ഹൈസ്‌കൂളിൽ മെറിറ്റ് ഡേ, വിവിധ ക്ലബുകളുടെ ഉദ്ഘാടനം, 'നിലാവ്' കുട്ടിക്കവിതാ സമാഹാരത്തിന്റെ പ്രകാശനം, പത്രവിതരണോദ്ഘാടനം എന്നിവ വിപുലമായ പരിപാടികളോടെ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഠന-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ലയൺസ് ക്ലബ് അരുവിത്തുറയുടെയും കെ. എസ്. തോമസ് കടപ്ലാക്കൽ ചാരിറ്റിയുടെയും ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും പത്രവിതരണോദ്ഘാടനവും നടന്നു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സി.എം.എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരും മുൻ എ.ഡി.പി.ഐയുമായിരുന്ന ശ്രീമതി ജെസ്സി ജോസഫ് നിർവഹിച്ചു.
വിദ്യാർത്ഥികളുടെ കവിതകൾ ഉൾക്കൊള്ളുന്ന 'നിലാവ്' കുട്ടിക്കവിതാ സമാഹാരം ബ്രില്യന്റ് സ്റ്റഡി സെന്റർ പാലായിലെ മാത്തമാറ്റിക്സ് വിഭാഗം മേധാവി പ്രൊഫ. റോയ് തോമസ് കടപ്ലാക്കൽ പ്രകാശനം ചെയ്തു. ലയൺസ്  ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ Ln. സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. സുനിൽ സുകുമാരൻ,  പി.ടി.എ പ്രസിഡന്റ് ശ്രീ. സാജു ജോൺ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ആനിയമ്മ സജി, ചർച്ച് വാർഡൻ ശ്രീ. ജോസഫ് ചാക്കോ ലയൺസ് ക്ലബ് പ്രസിഡൻറ് ടിറ്റോ മാത്യു തെക്കേൽ ദീപാ മോൾ ജോർജ്എന്നിവർ ആശംസകൾ അർപ്പിച്ചു.
ശ്രീമതി ലിന്റാ ദാനിയേൽ സ്വാഗതവും വിദ്യാർത്ഥിനി അനീഷാമോൾ അനീഷ് മറുപടി പ്രസംഗവും നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെബേക്ക എം. ഐ കൃതജ്ഞത രേഖപ്പെടുത്തി. ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.