Thursday, 2 July 2026

മയോണൈസിന് 2 മണിക്കൂർ മാത്രം; പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

SHARE

 





കോഴിക്കോട്: മയോണൈസ് ഉപയോഗത്തിലും പാർസൽ ഭക്ഷണങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. മയോണൈസിന്റെ ഉപയോഗസമയം രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനുശേഷം ഉപയോഗിക്കുന്നത് അപകടകരവും നിയമവിരുദ്ധവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

'ഓപ്പറേഷൻ മൺസൂൺ' എന്ന പേരിൽ നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഷവർമ കേന്ദ്രങ്ങൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ, മത്സ്യമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 830 പരിശോധനകളാണ് നടത്തിയത്.

പാർസൽ ഭക്ഷണങ്ങളിൽ മയോണൈസിന്റെ ഉപയോഗസമയവും മറ്റ് സുരക്ഷാനിർദേശങ്ങളും വ്യക്തമാക്കിയ ലേബൽ നിർബന്ധമാണെന്നും ഇത് പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമാണത്തിന് വിലക്ക് തുടരുകയാണ്. പാസ്ചറൈസേഷൻ ഇല്ലാതെ സൂക്ഷിക്കുന്ന മയോണൈസിൽ സാൽമൊണെല്ല ബാക്ടീരിയ വളരാൻ സാധ്യതയുള്ളതിനാൽ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.