കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. കൂടുതൽ രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദേശം നൽകിയതായും നാല് വാഹനങ്ങൾ കൂടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ദുൽഖറിനെ ഏഴുമണിക്കൂറോളം ചോദ്യം ചെയ്തു. വാഹനങ്ങൾ ആരിൽ നിന്ന് വാങ്ങി, വാങ്ങിയ രീതി, പണമിടപാടുകൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും വിവരങ്ങൾ തേടിയത്.
വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് കൊണ്ടുവന്നതാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ദുൽഖർ മൊഴി നൽകിയതെന്ന് വിവരം. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ കസ്റ്റംസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.