ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെയിലർ വാഹനവുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ചൊവ്വാഴ്ച അർധരാത്രി രണ്ടരയോടെയായിരുന്നു ദുരന്തം.
ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുകയായിരുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ ബർത്തിൽ കിടന്നിരുന്ന യാത്രക്കാർ താഴേക്ക് വീണതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും, പൊള്ളലേറ്റ് അഞ്ച് പേർ കൂടി മരണപ്പെടുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഡ്രൈവർ ഉറങ്ങിപ്പോയതോ അമിതവേഗതയോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫയർ ബ്രിഗേഡ് വൈകിയെത്തിയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ദൃക്‌സാക്ഷികളും പ്രദേശവാസികളും ആരോപിച്ചു.
ബസിനുള്ളിലുണ്ടായിരുന്നവരെ തീപ്പിടിത്തം ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. ബസിന്റെ സ്റ്റോറേജ് ഭാഗത്തുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റുകൾ തീ വേഗത്തിൽ പടരാൻ ഇടയാക്കിയിരിക്കാമെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.