കൊല്ലം: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ കൊല്ലം ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബസുകളുടെയും പ്രതിദിന കളക്ഷനിൽ ഏകദേശം 4,000 രൂപവരെ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ ആയിരത്തിലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി.യുടെ 458 'പ്രിയദർശിനി' ബസുകളിൽ സ്ത്രീകളുടെ യാത്ര സൗജന്യമായതോടെ കൂടുതൽ യാത്രക്കാരും സർക്കാർ ബസുകളിലേക്ക് മാറിയതായി ബസുടമകൾ പറയുന്നു. കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്ത റൂട്ടുകളിലാണ് സ്വകാര്യ ബസുകൾക്ക് ഇപ്പോഴും ആശ്വാസകരമായ യാത്രക്കാരുള്ളത്.
വരുമാനക്കുറവ് മൂലം ചില ബസുകളിൽ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രം നൽകേണ്ട സാഹചര്യമാണുള്ളത്. മൂന്ന് ജീവനക്കാരുണ്ടായിരുന്ന ബസുകളിൽ ഇപ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് തുടരുന്നത്. ചില സർവീസുകൾ രാവിലെയും വൈകീട്ടും മാത്രമായി ചുരുക്കിയതായും ഉടമകൾ പറയുന്നു.
ഡീസൽ വിലവർധനയും അറ്റകുറ്റപ്പണി ചെലവും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ബസുടമകൾ വ്യക്തമാക്കി. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസ് അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഡീസൽ സബ്സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 7ന് സ്വകാര്യ ബസ് മേഖല സമരപരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകളുടെ സൗജന്യയാത്ര സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, രോഗികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്കായി പരിമിതപ്പെടുത്തണമെന്നും സർക്കാർ സഹായം ലഭിച്ചാൽ സ്വകാര്യ ബസുകളിലും സൗജന്യയാത്ര നടപ്പാക്കാൻ തയ്യാറാണെന്നും ബസുടമകൾ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.