Wednesday, 1 July 2026

ബസ് സർവീസുകളും ലൈസൻസ് പരിശീലനവും; സർക്കാരിന്റെ പുതിയ നീക്കങ്ങൾ

SHARE

 





തിരുവനന്തപുരം: കോവിഡ് കാലത്ത് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചു.

പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ വരുമാനം പ്രതിദിനം 1,500 മുതൽ 2,000 രൂപ വരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലസ് ടു വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ പ്രീ-ലൈസൻസ് പരിശീലനം ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് ടു പൂർത്തിയാക്കി 18 വയസ് തികയുന്ന വിദ്യാർഥികൾക്ക് വേനലവധിക്കാലത്ത് വാഹനമോടിക്കാൻ പരിശീലനം നേടി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

അതേസമയം, വാഹൻ-സാരഥി സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ സജി ചെറിയാൻ, സേവ്യർ ചിറ്റിലപ്പിള്ളി, ടി.എം. ശശി, പി.പി. സുമോദ്, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, വി. മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.