കൊച്ചി:മലബാർ മേഖലയിലെ സ്വകാര്യ ഭൂമികളിലെ ധാതുസമ്പത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ 2021-ലെ കേരള മിനറൽസ് (Vestings of Rights) ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. നിയമം നിയമപരമാണെന്ന സിംഗിൾ ബെഞ്ചിന്റെ മുൻവിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോൾ യഥാർഥ നഷ്ടപരിഹാരം നൽകണമെന്ന ഭരണഘടനാപരമായ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിയമം അസാധുവാക്കിയ കോടതി, ഖനനത്തിനായി ഭൂവുടമകളിൽ നിന്ന് ഈടാക്കിയ റോയൽറ്റി തുക തിരിച്ചുനൽകാനും സർക്കാരിന് നിർദേശം നൽകി.
നിയമത്തിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളില്ലെന്ന് ചൂണ്ടിക്കാട്ടി മലബാർ മേഖലയിലെ ക്വാറി ഉടമകളും ഭൂവുടമകളും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 2019 ഡിസംബർ 30-ന് മുമ്പ് ഈടാക്കിയ റോയൽറ്റി തുക അപ്പീൽ നൽകിയവർക്ക് മൂന്നു മാസത്തിനുള്ളിൽ തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു.
പ്രോപ്പർട്ടി ഓണേഴ്സ് അസോസിയേഷൻ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. സർക്കാരിന്റെ അപ്പീൽ തള്ളിയ കോടതി, ഭൂവുടമകൾ സമർപ്പിച്ച ഹർജികൾ അനുവദിക്കുകയും ചെയ്തു.
തിരുവനന്തപുരം, കൊച്ചി മേഖലകളിൽ പഴയ രാജവിളംബരങ്ങളുടെ അടിസ്ഥാനത്തിൽ സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്തിന്റെ അവകാശം സർക്കാരിനായിരുന്നെങ്കിലും, മലബാർ മേഖലയിൽ ഈ അവകാശം ഭൂവുടമകൾക്കായിരുന്നു. ഈ സാഹചര്യം മാറ്റുന്നതിനായാണ് 2021-ൽ സംസ്ഥാന സർക്കാർ പ്രത്യേക നിയമം പാസാക്കിയത്. എന്നാൽ, മതിയായ നഷ്ടപരിഹാര വ്യവസ്ഥ ഇല്ലാതെ സ്വകാര്യ സ്വത്തവകാശം പരിമിതപ്പെടുത്തുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, മലബാർ മേഖലയിലെ ഭൂവുടമകൾക്കും ഖനന മേഖലയ്ക്കും വലിയ നിയമവിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.