ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു.
അരുവിത്തുറ : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ സയൻസ്
മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു.
മിമിക്രി എന്ന കലാരൂപത്തിലൂടെ സ്പേസ് സയൻസ് നേട്ടം അവതരിപ്പിച്ച് ട്രെയിനർ മനോജ് ടി. ബെഞ്ചമിൻ ഈരാറ്റുപേട്ട സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ ശാസ്ത്ര മോട്ടിവേഷൻ ക്ലാസ് നയിച്ചു.
കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി ഒരു വർഷത്തേക്ക് കേരള കൗമുദി, ദീപിക ദിനപത്രങ്ങൾ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മുസ്ലീം ഗേൾസ് എച്ച് എസ് എസ്, സെൻ്റ് മേരീസ് എൽ.പി സ്കൂൾ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.
പദ്ധതി ഉദ്ഘാടനം
ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ
കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി കൺവീനറും ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ ഗണിതശാസ്ത്ര വിഭാഗം മേധാവിയുമായ പ്രൊഫ. റോയ് തോമസ് നിർവഹിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി.
കേരള കൗമുദി സർകുലേഷൻ മാനേജർ ലെനിൻ,
ലയൺസ് ബോർഡ് മെമ്പർമാരായ വി.എം മാത്യു വെള്ളാപാണിയിൽ, ജോജോ പ്ലാത്തോട്ടം, ദീപാമോൾ ജോർജ്, ജോസഫ് ചാക്കോ,
കേരള കൗമുദി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.