Saturday, 4 July 2026

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

SHARE





പാലാ :  പ്രവിത്താനം വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിന്റെയും മെറിറ്റ് ഡേ ആഘോഷങ്ങളും ജൂലൈ 7-ന് വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് സംഘാടകർ മീഡിയ അക്കാഡമീ പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു ...


ചലച്ചിത്രതാരവും ജനപ്രതിനിധിയുമായ രമേശ് പിഷാരടി എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച
വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരിയും സ്കൂളുകളുടെ മാനേജരുമായ ഫാ. ജോർജ് വേളൂപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ് സ്വാഗതം ആശംസിക്കും. സ്കൂൾ ഹഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട് നന്ദി രേഖപ്പെടുത്തും.

ചടങ്ങിൽ അസി. വികാരിമാരായ ഫാ. ആന്റു കൊല്ലിയിൽ, ഫാ. ഡാൻ കടുപ്പിൽ, ഫൊറോന സ്റ്റിമാരായ ഷിബു ഐപ്പൻപറമ്പിൽ കുന്നേൽ, ജോയി ചന്ദ്രൻ കുന്നേൽ, സാബു കദളിയിൽ, ടിാൻ തുടിയൻപ്ലാക്കൽ, പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയമുറത്താങ്കൽ, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പയസ് മാണി, സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സോന ഷാജി എന്നിവർ പങ്കെടുക്കും.



ആത്മീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി നവീകരിച്ച സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഇടവകയുടെ വിവിധ ശുശ്രൂഷകൾക്കും സംഘടനാ പവർത്തനങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാഭ്യാസ പാരമ്പര്യം അവകാശപ്പെടുന്ന സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളും തലമുറകളായി ഈ പ്രദേശത്തിന് മികച്ച പൗരന്മാരെയും വിദ്യാഭ്യാസ പ്രതിഭകളെയും സമ്മാനിച്ച സ്ഥാപനങ്ങളാണ്. അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഈ സ്ഥാപനങ്ങൾ എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്.

പാലാ മീഡിയാ അക്കാഡമിയിൽ നടന്നവാർത്താ സമ്മേളനത്തിൽ അസിസ്റ്റൻ്റ് വികാരി ഫാദർ ആന്റു കൊല്ലിയിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിനു ജെ വല്ലനാട്ട് ,പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി,ഫൊറോന ട്രസ്റ്റിമാരായ ഷിബു ഐപ്പൻ പറമ്പിൽ കുന്നേൽ, ജോയ് ചന്ദ്രൻകുന്നേൽ, ജിസ്മോൻ തുടിയൻപ്ലാക്കൽ എന്നിവർ പങ്കെടുത്തു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.