തിരുവനന്തപുരം: മലയിൻകീഴിൽ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യ (30) യെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വയസ്സുള്ള ഇളയ കുട്ടിക്ക് കുറുക്ക് കൊടുക്കാനെന്നു പറഞ്ഞാണ് കാവ്യ മുറിയിലേക്ക് പോയതെന്നാണ് വിവരം.
കാവ്യയുടെ സഹോദരൻ ശ്യാമിന്റെ പരാതിയിൽ, ഭർത്താവിന്റെ അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. കാവ്യയെ ജാതീയമായി അധിക്ഷേപിച്ചിരുന്നതായും വീട്ടിൽ സ്വതന്ത്രമായി അടുക്കള ഉപയോഗിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
വിളവൂർക്കലിലെ വീട് നിർമിക്കുന്നതിനായി കാവ്യയുടെ ബന്ധുക്കൾ ഏകദേശം 27 ലക്ഷം രൂപ നൽകിയിരുന്നെങ്കിലും വീട്ടിൽ യാതൊരു അവകാശവും നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. ഭക്ഷണം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും, സംഭവത്തിന് തൊട്ടുമുൻപ് ഇറച്ചിക്കറിയെച്ചൊല്ലി വഴക്കുണ്ടായതായി കാവ്യ മാതാവിനെ വിളിച്ച് അറിയിച്ചിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ശ്രീകാര്യം കട്ടേലയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. സംസ്കാരച്ചടങ്ങിൽ ഭർത്താവും മക്കളും പങ്കെടുത്തിരുന്നില്ലെന്നും കുടുംബം അറിയിച്ചു.
അതേസമയം, മൃതദേഹത്തിന്റെ മൂക്കിൽ മുറിവ് ഉണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് മലയിൻകീഴ് പോലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.