ന്യൂഡൽഹി∙ അയോധ്യ സംഭാവനത്തട്ടിപ്പിൽ പാർലമെന്റിനു മുന്നിൽ വേറിട്ട പ്രതിഷേധവുമായി സ്വതന്ത്ര എംപി പപ്പു യാദവ്. കാവി വസ്ത്രം ധരിച്ച് ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരും ഭാഗമായി. തെരുവുനാടകത്തിന്റെ രൂപത്തിലായിരുന്നു പപ്പു യാദവിന്റെ അവതരണം. സംഭാവനകൾ സ്വീകരിക്കാനുള്ള പെട്ടിയുമായി പപ്പു യാദവ് പാർലമെന്റിന്റെ മുറ്റത്ത് തറയിലിരുന്നു. സംഭാവന നൽകുന്ന ഭക്തരെപ്പോലെ അഭിനയിച്ച് രാഹുൽ ഗാന്ധിയടക്കമുള്ള മറ്റ് പ്രതിപക്ഷ എംപിമാർ പെട്ടിയിൽ പണമിട്ടു. ഈ പണം സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്ന പുരോഹിതനായാണ് പപ്പു അഭിനയിച്ചത്. ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് തടയാനെത്തിയ ഭക്തനായി സമാജ് വാദി പാർട്ടി എംപി അവധേഷ് പ്രസാദും ധർമേന്ദ്ര യാദവും അഭിനയിച്ചു. പ്രിയങ്ക ഗാന്ധി, ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്നുള്ള എംപി മഹുവ മാജി എന്നിവരും നാടകത്തിൽ പങ്കാളികളായി.അതേസമയം, പപ്പു യാദവിന്റെ പ്രതിഷേധത്തിനെതിരെ ലോക്സഭ സെക്രട്ടേറിയറ്റ് നടപടിയെടുക്കുമെന്നാണ് വിവരം. പാർലമെന്റ് വളപ്പിനുള്ളിൽ പ്രത്യേക വസ്ത്രം ധരിച്ചും നാടകീയമായുമുള്ള പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് ലോക്സഭ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭ സ്പീക്കർ ഓം ബിർലയും സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.