കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു. ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല.
തുരങ്കപാത നിർമാണത്തിനിടെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ മൂന്നംഗ വിദഗ്ധ സംഘത്തെയും ദുരന്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അഞ്ചംഗ അന്വേഷണ സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു. മൂന്നംഗ സംഘം അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. ഇന്നലെ സംഘം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദർശനം നടന്നില്ല. അഞ്ചംഗ സമിതിക്ക് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് നിർമ്മാണ കമ്പനി സമ്മതിച്ചതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവും, മരിച്ച കരാർ തൊഴിലാളി അൽമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര ധനസഹായമായി നൽകും.
പരിക്കേറ്റ ഒമ്പത് പേരിൽ ആറുപേർക്ക് രണ്ടര ലക്ഷം രൂപ വീതം സഹായധനം നൽകും. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേർക്ക് ഇതിലും കൂടുതൽ സാമ്പത്തിക സഹായം നൽകാൻ കമ്പനിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ നിർമ്മാണ കമ്പനിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസുകൾക്കായി നിലവിൽ മീനാക്ഷി പാലം വഴി വാഹനഗതാഗതം അനുവദിച്ചിട്ടുണ്ടെന്നും, പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.