കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അടുത്ത 24 മണിക്കൂർ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നിർദേശമുണ്ട്.
18,434 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാർ- മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് പേരാണ് മരിച്ചത്. തിരുവല്ലയിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളിയ്ക്ക് ജീവൻ നഷ്ടമായി. കോഴിക്കോട് മലയോര ഭാഗത്തും കണ്ണൂരിൽ നഗരഭാഗങ്ങളിലും ഉച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കോഴിക്കോടിന്റെ നഗരഭാഗങ്ങളിൽ വെള്ളക്കെട്ട് മാറിയിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.