Monday, 3 August 2026

നഷ്ടപ്പെട്ട സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറി KHRA അംഗങ്ങൾ മാതൃകയായി

SHARE


 

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ മെയ് 25-ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തൗഫീഖ് ഹോട്ടലിൽ നിന്ന് വീണുകിട്ടിയ സ്വർണ പാദസരം ഒടുവിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ഹോട്ടൽ ഉടമകളായ സുബൈർ, ജലീൽ മാതൃകയായി  ,  . ആഭരണത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും വാമൊഴിയായും വ്യാപകമായി  പ്രചരിപ്പിച്ചെങ്കിലും ആദ്യം ഫലമുണ്ടായിരുന്നില്ല.

തുടർന്ന് നിരന്തരം സോഷ്യൽ മീഡിയയിൽ നൽകിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, പാദസരം കാഞ്ഞിരപ്പള്ളി പൊന്തമ്പുഴയ്ക്ക് സമീപമുള്ള അല്ലപ്ര സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി .

കെ.എച്ച്.ആർ.എ മുൻ സംസ്ഥാന ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് ഷെരീഫ് ന്റെ സഹോദരന്മാരാണ്   തൗഫീഖ് ഹോട്ടൽ ഉടമകളായ സുബൈറും ജലീലും , കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ബിജു പത്യാല എന്നിവർ സന്നിഹിതരായ ചടങ്ങിലാണ് സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറിയത്.

നഷ്ടപ്പെട്ട വിലപിടിപ്പുള്ള ആഭരണം സുരക്ഷിതമായി സൂക്ഷിച്ച് ഉടമയെ കണ്ടെത്തി തിരികെ കൈമാറിയ നടപടിയെ പ്രദേശവാസികൾ അഭിനന്ദിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.