Monday, 13 October 2025

14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് വയലില്‍ കുഴിച്ചിട്ട അയൽവാസി പിടിയിൽ

14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് വയലില്‍ കുഴിച്ചിട്ട അയൽവാസി പിടിയിൽ

 ത്രിപുര: 14 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് വയലില്‍ കുഴിച്ചിട്ട കേസിൽ അയൽവാസി അറസ്റ്റിൽ. ത്രിപുരയിലെ പാനിസാഗർ പ്രദേശത്താണ് സംഭവം.അസമിലെ നിലംബസാറിൽ നിന്നാണ് ദിവസവേതനത്തൊഴിലാളിയായ പ്രതിയെ പോലീസ് പിടികൂടിയത്.

കുഞ്ഞിനെ പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തുകയും മൃതദേഹം നെൽവയലിൽ കുഴിച്ചിടുകയുമായിരുന്നു. ശനിയാഴ്ചയാണ് പുറത്തുപോയി വരാമെന്ന് പറഞ്ഞ് അയൽവാസിയായ പ്രതി അമ്മയില്‍നിന്ന് കുഞ്ഞിനെ  വാങ്ങിയതെന്ന് പാനിസാഗർ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് സുമന്ത ഭട്ടാചാര്യ പറഞ്ഞു. പുറത്ത് പോയി മൂന്ന് മണിക്കൂറിന് ശേഷവും ഇയാൾ മടങ്ങി എത്തിയില്ല. കുഞ്ഞിനെ കാണാതെ പരിഭ്രാന്തരായ വീട്ടുകാർ പരിസരപ്രദേശങ്ങളിൽ പ്രതിക്കായി തിരച്ചിൽ നടത്തി.

തുടർന്ന്, പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ നെൽവയലിൽ കുഴിച്ചിട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരവാളൂരിൽ ഉരുൾപൊട്ടൽ; അഞ്ചോളം കുടുംബങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കരവാളൂരിൽ ഉരുൾപൊട്ടൽ; അഞ്ചോളം കുടുംബങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: പുനലൂർ കരവാളൂരിൽ കനത്തമഴയിൽ ഉരുൾപൊട്ടി വൻ കൃഷി നാശം. അഞ്ചോളം കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെഞ്ചേമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ വ്യൂപോയിന്റിനു പടിഞ്ഞാറ്, 500-ഓളം അടി ഉയരത്തിൽ സ്വകാര്യവ്യക്തിയുടെ റബർതോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മഴ തുടർന്നതിനാൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിവാരത്ത് സ്ഥിതി ചെയ്യുന്ന അനന്തുഭവനിൽ ഓമനയുടെ വീട്ടിൽ വെള്ളം കയറി. ഈ മേഖലയിലെ കൃഷി ജോലികൾക്കായി എത്തി താമസിച്ചിരുന്ന അതിഥി തൊഴിലാളികളുടെ വീടിനോട് ചേർന്നാണ് വെള്ളപ്പാച്ചിലുണ്ടായതെങ്കിലും, തൊഴിലാളികൾ രണ്ടുദിവസം മുൻപ് നാട്ടിൽപോയതിനാൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഉരുൾപൊട്ടിയെത്തിയ ഭാഗത്ത് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. റബർമരങ്ങളും വാഴ, ഇഞ്ചി, കാച്ചിൽ തുടങ്ങിയ വിളകളും ഒലിച്ചുപോയി. അടിവാരത്തെ കൃഷിയിടങ്ങളിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും വെള്ളവും ഒഴുകിയെത്തിയിട്ടുണ്ട്. ഉരുൾപൊട്ടിയ ഭാഗത്ത് വീണ്ടും മണ്ണിടിയുന്ന സ്ഥിതിയാണ്. ഇത് അടിവാരത്തെ താമസക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൃഷി, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് പരിശോധന നടത്തിവരുന്നു. കൃഷിനാശത്തിന്റെയും മണ്ണിടിച്ചിലിന്റെയും തോത് കണക്കാക്കിവരുന്നതേയുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസയുടെ പേരില്‍ പാകിസ്താനില്‍ വന്‍ സംഘര്‍ഷം, വെടിവെപ്പ്; ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു

ഗാസയുടെ പേരില്‍ പാകിസ്താനില്‍ വന്‍ സംഘര്‍ഷം, വെടിവെപ്പ്; ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു

 ഇസ്ലാമാബാദ്: പാകിസ്താനില്‍ തെഹ്‌രീകെ ലബ്ബൈക് പാകിസ്താന്‍ (ടിഎല്‍പി) പാര്‍ട്ടിയും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടിഎല്‍പി ആഹ്വാനംചെയ്ത ലോങ് മാര്‍ച്ചിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് തിങ്കളാഴ്ചയും രൂക്ഷമായത്. തിങ്കളാഴ്ച പോലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒട്ടേറെ പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. സമരക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായി പഞ്ചാബ് പോലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ സ്ഥിരീകരിച്ചു. അതേസമയം, പ്രതിഷേധക്കാരില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ക്ക് പരിക്കേറ്റെന്നോ പോലീസ് മേധാവി വ്യക്തമാക്കിയില്ല. യുഎസിന്റെ ഗാസ സമാധാന പദ്ധതിക്കെതിരേയും ഇസ്രയേലിനെതിരേയുമാണ് ടിഎല്‍പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്ക് ലോങ് മാര്‍ച്ചിനും ആഹ്വാനംചെയ്തു. വെള്ളിയാഴ്ച കിഴക്കന്‍ പാകിസ്താനില്‍നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ടിഎല്‍പി അധ്യക്ഷന്‍ സാദ് റിസ്‌വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിഷേധക്കാരെ തടയാനായി പോലീസ് റോഡുകളില്‍ സ്ഥാപിച്ച കൂറ്റന്‍ കണ്ടെയ്‌നറുകളും മറ്റും സമരക്കാര്‍ നീക്കാന്‍ ശ്രമിച്ചതോടെയാണ് തിങ്കളാഴ്ച സംഘര്‍ഷം ഉടലെടുത്തതെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പോലീസും സമരക്കാരും തമ്മില്‍ ലാഹോറില്‍ വന്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സമീപപ്രദേശമായ മുരിഡ്‌കെയില്‍ തമ്പടിച്ച് വീണ്ടും പ്രതിഷേധം ആരംഭിച്ചെന്നും ഇവിടെയും സംഘര്‍ഷം രൂക്ഷമായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസയിൽ ആഭ്യന്തര സംഘർഷം; 27 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ആഭ്യന്തര സംഘർഷം; 27 പേർ കൊല്ലപ്പെട്ടു

ഗാസ: ഹമാസ് സുരക്ഷാ സേനയും ആയുധ ധാരികളായ ഗോത്ര അംഗങ്ങളും തമ്മിൽ ഗാസ സിറ്റിയിലുണ്ടായ അക്രമത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷമുള്ള വലിയ രീതിയിലുള്ള സംഘർഷമാണ് ഗാസയിലുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവയ്പുണ്ടായത്. ജോർദ്ദാനിയൻ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മുഖം മൂടി ധാരികളായ ഹമാസ് സൈനികർ ഗോത്ര അംഗങ്ങൾക്ക് നേരെ വെടിയുതിർത്തത്. ആയുധധാരികളായ ഗോത്ര സംഘത്തെ പിടികൂടിയെന്നാണ് ഹമാസ് ആഭ്യന്തരമന്ത്രാലയ പ്രതിനിധി വിശദമാക്കിയതെന്നാണ ബിബിസി അടക്കമുള്ള അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസ് സുരക്ഷാ സേനയിലെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വിശദമാക്കുന്നത്. ഡഗ്മഷ് ഗോത്രത്തിലെ 19 പേർ കൊല്ലപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് അക്രമം നടന്നത്. തെക്കൻ ഗാസാ സിറ്റിയിലെ ടെൽ അൽ ഹവാ മേഖലയിൽ വച്ചാണ് വെടിവയ്പുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലുള്ളവരുടെ അധീനതയിലുള്ള ജനവാസ മേഖലയിലേക്ക് മൂന്നൂറിലേറെ ഹമാസ് സുരക്ഷാ സേനാംഗങ്ങൾ ഇരച്ചെത്തിയെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിന്‍ഡീസിനെതിരെ വിജയത്തിലേക്ക്  ഇന്ത്യ, 9 വിക്കറ്റ് നിൽക്കെ 58 റൺസ് അകലെ

വിന്‍ഡീസിനെതിരെ വിജയത്തിലേക്ക് ഇന്ത്യ, 9 വിക്കറ്റ് നിൽക്കെ 58 റൺസ് അകലെ

 ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് ബാറ്റുവീശി ഇന്ത്യ. ഫോളോ ഓണ്‍ ചെയ്തെങ്കിലും അസാമാന്യ ചെറുത്തുനില്‍പ്പുമായി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയ വിന്‍ഡീസ് മുന്നില്‍ വെച്ച 121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടക്കില്‍ 63 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി സായ് സുദര്‍ശനും 25 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസില്‍. 8 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. രണ്ടാം ഓവറില്‍ വാറിക്കനാണ് ജയ്സ്വാളിനെ വീഴ്ത്തിയത്.

രണ്ടിന് 173 എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ കാംപെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ജഡേജയെ സിക്സിന് പറത്തിയാണ് കാംബെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജഡേജയുടെ തന്നെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച കാംബെല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കാംബെല്ലിന്‍റെ ഇന്നിംഗ്‌സ്. ഷായ് ഹോപ്പിനൊപ്പം മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് കാംബെല്‍ മടങ്ങിയത്. പിന്നാലെ ഷായ് ഹോപ്പും സെഞ്ചുറിയിലെത്തി. രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഹോപ്പിനെ സിറാജ് ബൗള്‍ഡാക്കി.

ഇരുവരും മടങ്ങിയതോടെ വിന്‍ഡീസ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 40 റണ്‍സെടുത്ത ക്യാപ്റ്റൻ റോസ്റ്റണ്‍ ചേസിനെ കുല്‍ദീപ് യാദവ് മടക്കി. ടെവിന്‍ ഇമ്ലാച്ച് (12), ഖാരി പിയറി (0), ജോമല്‍ വാറിക്കാന്‍ (3), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (2) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതോടെ 217-3ല്‍ നിന്ന് വിന്‍ഡീസ് 311-9ലേക്ക് കൂപ്പുകുത്തി. പിന്നീട് ഗ്രീവ്‌സ് - സീല്‍സ് സഖ്യം പത്താം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്ത് വിന്‍ഡീസിനെ 390ല്‍ എത്തിച്ചു. സീല്‍സിനെ പുറത്താക്കി ബുമ്രയാണ് വിന്‍ഡീസ് ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത്. 50 റണ്‍സുമായി ഗ്രീവ്സ് പുറത്താകാതെ നിന്നപ്പോള്‍ സീല്‍സ് 32 റണ്‍സെടുത്തു. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക് അതനാസെ (7) എന്നിവരുടെ വിക്കറ്റുകള്‍ വിന്‍ഡീസിന് മൂന്നാം ദിനം നഷ്ടമായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രീത് ബുമ്രയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഴയ സെറ്റ് ടോപ് ബോക്സിനുള്ളിൽ ഒളിപ്പിച്ചുവച്ച 2 ലക്ഷം രൂപ, എല്ലാം നിരോധിച്ച 2000 -ത്തിന്റെ നോട്ട്

പഴയ സെറ്റ് ടോപ് ബോക്സിനുള്ളിൽ ഒളിപ്പിച്ചുവച്ച 2 ലക്ഷം രൂപ, എല്ലാം നിരോധിച്ച 2000 -ത്തിന്റെ നോട്ട്

ദീപാവലി ഇങ്ങെത്തി. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ദീപാവലിയെ വരവേൽക്കാനായി ആളുകൾ പലവിധത്തിലുള്ള ഒരുക്കത്തിലാണ്. അതിൽ പ്രധാനമാണ് വ‍ീട് വ‍ൃത്തിയാക്കുക എന്നത്. അതും നല്ല സൂക്ഷ്മമായി വൃത്തിയാക്കുക എന്നത്. അങ്ങനെ വ‍ൃത്തിയാക്കാനിറങ്ങിയ ഒരു കുടുംബത്തിന് വലിയ സർപ്രൈസാണ് കിട്ടിയത്. അവരെല്ലാം ശരിക്കും ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. റെഡ്ഡിറ്റിലാണ് ഒരു യുവാവ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ അമ്മ വീട് വൃത്തിയാക്കുന്നതിനിടയിൽ ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന നിലയിൽ രണ്ട് ലക്ഷം രൂപ കണ്ടെത്തി എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ, പ്രശ്നം ഇതൊന്നുമല്ല. ഇതെല്ലാം നിരോധിച്ചിരിക്കുന്ന 2000 -ത്തിന്റെ നോട്ടുകളാണ്.

ദീപാവലി ക്ലീനിം​ഗ് സമയത്ത്, എന്റെ അമ്മയ്ക്ക് 2 ലക്ഷം രൂപ ലഭിച്ചു. എല്ലാം പഴയ 2000 രൂപയുടെ നോട്ടുകളാണ്... നോട്ട് നിരോധന കാലത്ത് എന്റെ അച്ഛൻ അവിടെ സൂക്ഷിച്ചിരുന്ന ഒരു പഴയ ഡിടിഎച്ച് ബോക്സിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതാവാം. ഞങ്ങൾ ഇതുവരെ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടില്ല. ഇതുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് ദയവായി നിർദ്ദേശിക്കുക എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപ് ഇസ്രയേലില്‍; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു

ട്രംപ് ഇസ്രയേലില്‍; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലില്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഹെര്‍സോഗും വിമാനത്താവളത്തില്‍ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകള്‍ ഇവാന്‍ക, മരുമകന്‍ ജരേദ് കുഷ്‌നര്‍, പശ്ചിമേഷ്യയുടെ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്.

ട്രംപ് ഇസ്രയേല്‍ അസംബ്ലിയില്‍ പങ്കെടുക്കും. ബന്ദികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷം വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും. അതേസമയം ബന്ദി മോചനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിട്ടയച്ച ഏഴ് ഇസ്രയേല്‍ ബന്ദികള്‍ ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിയതായി ഐഡിഎഫ് പറഞ്ഞു.

ഇവരെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടര്‍ന്ന് കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. മതന്‍ ആംഗ്രെസ്റ്റ്, സഹോദരങ്ങളായ ഗലി, സിവ് ബെര്‍മന്‍, എലോണ്‍ ഒഹെല്‍, എയ്തന്‍ മൊര്‍, ഗയ് ഗില്‍ബോ ദലാല്‍, ഒംറി മിരന്‍ എന്നിവരെയാണ് ആദ്യ ഘട്ടമെന്ന നിലയില്‍ വിട്ടയച്ചത്. രണ്ടാം ഘട്ട ബന്ദികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെഡ് ക്രോസെന്നും ഐഡിഎഫ് പറഞ്ഞു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 250 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ ഉടന്‍ വിട്ടയക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17ന്

അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17ന്

 കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഫുട്‌ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിന്റെ മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ദിവസങ്ങൾക്ക് മുൻപാണ്‌ കേരളത്തിലെത്തുന്ന അർജന്റീന ടീമിന് എതിരാളികളായി ഓസ്‌ട്രേലിയ ടീം എത്തുമെന്ന പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന ആവേശകരമായ വിജയം നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയൻ അൽവാരസിന്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായി. കളിയവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ഓസീസിന് ആശ്വാസമായി.

കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള്‍ സ്‌ക്വാഡിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലെത്തിക്കുന്നതിൽ റിപ്പോർട്ടർ ടിവിയാണ് ചുക്കാൻ പിടിച്ചത്. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു മരിച്ച ബിന്ദുവിന്റെ മകൻ നവനീത് തിരുവതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. ദേവസ്വം ബോർഡിൽ സ്ഥിരം ജോലിയും സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നു.

ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മന്ത്രിസഭാ യോഗതീരുമാനപ്രകാരം അനുവദിച്ച പത്തുലക്ഷം രൂപ ഉൾപ്പെടെ ആകെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനായി അനുവദിച്ചു.

കൂടാതെ, ബിന്ദുവിന്റെ മകളുടെ ചികിത്സാചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ ബിന്ദുവിന്റെ വീട് നവീകരിച്ച് അടുത്തിടെ താക്കോൽ കൈമാറുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസത്തെ നാലാമത്തെ മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസത്തെ നാലാമത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസത്തെ നാലാമത്തെ മസ്തിഷ്‌ക ജ്വര മരണമാണ് സ്ഥിരീകരിച്ചത്. നാല് ദിവസത്തിനിടെ തെക്കന്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണിത്.

കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48കാരിയാണ് രണ്ട് ദിവസം മുമ്പ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു യുവതിയുടെ മരണം. അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ മലിനജലത്തില്‍ നിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണര്‍വെള്ളത്തില്‍ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കയാണുണ്ടാക്കുന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ

പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ

 കണ്ണൂർ: പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു അശ്വന്ത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂൾ അടച്ചിട്ടു.

ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂൾ അടച്ചിട്ടു.

കൊച്ചി: എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാ​ഗമല്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതുകൊണ്ടാണ് രണ്ടുദിവസം സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു. കോടതി പരിധിയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ‌ പുതിയൊരു ജനതാ പാർ‌ട്ടി കൂടി;  പ്രഖ്യാപനം നവംബർ 2ന്

കേരളത്തിൽ‌ പുതിയൊരു ജനതാ പാർ‌ട്ടി കൂടി; പ്രഖ്യാപനം നവംബർ 2ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പുതിയ ജനതാ പാർട്ടി കൂടി വരുന്നു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ പാർട്ടി പ്രഖ്യാപനം നവംബർ രണ്ടിന് എറണാകുളത്ത് നടക്കും. ബിജെപിയുമായി ചേർന്ന ദേശീയ നേതൃത്വത്തോട് പൂർണമായും ബന്ധം വിച്ഛേദിച്ചാണ് ജനതാദൾ എസ് നേതാക്കൾ പുതിയ പാർട്ടി രൂപീകരിക്കുന്നത്. ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗം പാർട്ടി രൂപീകരണ നിർദേശത്തിന് അംഗീകാരം നൽകി.

കർണാടകത്തിലും കേന്ദ്രത്തിലും ബിജെപിക്കൊപ്പം. കേരളത്തിൽ സിപിഎം നയിക്കുന്ന ഇടതുമുന്നണിയിലും. അസാധാരണ പ്രതിസന്ധിയാണ് കേരളത്തിലെ ജനതാദൾ എസ് നേരിട്ടിരുന്നത്. ദേശീയ പാർട്ടിയുമായി ബന്ധം വിച്ചേദിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും സാങ്കേതികമായി അതിന് കഴിഞ്ഞിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വരുമാനം നിലച്ചു'; സദാനന്ദൻ മാസ്റ്റർ മന്ത്രിയാകട്ടെയെന്ന് സുരേഷ് ഗോപി

'വരുമാനം നിലച്ചു'; സദാനന്ദൻ മാസ്റ്റർ മന്ത്രിയാകട്ടെയെന്ന് സുരേഷ് ഗോപി

 കണ്ണൂർ: സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെ നിന്ന് മാറിനിൽക്കേണ്ടിവന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി സദാനന്ദൻ മാസ്റ്ററെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സി സദാനന്ദൻ മാസ്റ്റർക്ക് സ്വീകരണവും എപിയുടെ മട്ടന്നൂരിലെ ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫീസായി മാറട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. 'കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണ് തന്നെ കേന്ദ്രമന്ത്രിയാക്കിയത്.

ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ താനില്ല. വെളുക്കെ ചിരിച്ച് കാണിക്കുന്നവർ അപകടത്തിലേക്ക് ചാടിക്കുന്നവരാണ്'- സുരേഷ് ഗോപി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയുടെ മകന് യുകെയില്‍ പഠിക്കാന്‍ ലാവ്ലിന്‍ കമ്പനി പണം നല്‍കി; ഇഡി സമന്‍സിന്റെ വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മകന് യുകെയില്‍ പഠിക്കാന്‍ ലാവ്ലിന്‍ കമ്പനി പണം നല്‍കി; ഇഡി സമന്‍സിന്റെ വിവരങ്ങള്‍ പുറത്ത്

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചത് എസ്എന്‍സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്. നേരത്തെ, ഈ സമന്‍സ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നുവെങ്കിലും, ലാവ്‌ലിൻ കേസിലാണ് സമന്‍സ് അയച്ചതെന്ന് ഇ.ഡി. വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നതായി  റിപ്പോര്‍ട്ട് .

ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി. സമന്‍സ് അയച്ചത്. ലാവ്‌ലിനില്‍ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് ഈ സമന്‍സില്‍ പ്രധാനമായും പറയുന്നത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമന്‍സിലെ ആവശ്യം.

എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് (ഇ.സി.ഐ.ആര്‍.) ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്. 2020-ല്‍ ആണ് എസ്എന്‍സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി, ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ) പ്രകാരമാണ് നടപടിയെടുത്തത്.

ലാവ്‌ലിൻ കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്നു ദിലീപ് രാഹുലന്‍. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കിക്കൊണ്ട് തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കുക എന്നതായിരുന്നു ദിലീപ് രാഹുലിന്റെ നയം എന്ന് മൊഴിയുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ദിലീപ് രാഹുലന്‍ ഈ രീതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന് 1995-ല്‍ വലിയ തുക നല്‍കി. അതിനുശേഷം 1996-ല്‍ ശ്രീ പിണറായി വിജയന് വലിയ തുകകള്‍ നല്‍കി. ഏറ്റവും പ്രധാനമായി, ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മൊഴിയിലെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശേഖരിക്കുന്നതിനും വേണ്ടിയായിരുന്നു വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചത്. എന്നാല്‍ ഈ സമന്‍സില്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. സമന്‍സ് അനുസരിച്ച് ഇ.ഡി. ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല എന്നാണ് വിവരം. ഈ സമന്‍സിന്റെ ഭാഗമായി ഹാജരാകുകയോ മറ്റ് നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. സമന്‍സ് അയച്ച് ഏകദേശം രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഈ കേസില്‍ പിന്നീട് കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ആദ്യം അയച്ച നോട്ടീസ് കൈപ്പറ്റിയില്ല, അത് മടങ്ങി എന്നും വിവരമുണ്ട്. ഒന്നിലധികം തവണ നോട്ടീസ് നല്‍കി പല കേസുകളിലും ഇ.ഡി. ഇടപെടാറുണ്ടെങ്കിലും, ഈ വിഷയത്തില്‍ എന്തുകൊണ്ട് ഒരു നോട്ടീസില്‍ അന്വേഷണം അവസാനിപ്പിച്ചു എന്നതിന് ഇ.ഡി. വൃത്തങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

എസ്എന്‍സി ലാവ്‌ലിൻ കേസ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തത് 2007-ലാണ്. 2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയത്. എന്നാല്‍, പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജിയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടു. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സി.ബി.ഐ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സി.ബി.ഐയുടെ നടപടികള്‍ക്ക് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2020-ല്‍ ഇ.ഡി. ലാവ്ലിന്‍ കേസില്‍ ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചാറ്റ്‌ജിപിടിയിൽ ഇനി യുപിഐ പേയ്മെന്‍റും; ഷോപ്പിംഗും പണമടയ്‌ക്കലും വളരെയെളുപ്പം

ചാറ്റ്‌ജിപിടിയിൽ ഇനി യുപിഐ പേയ്മെന്‍റും; ഷോപ്പിംഗും പണമടയ്‌ക്കലും വളരെയെളുപ്പം

 ദില്ലി: പ്രമുഖ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെന്‍റും നടത്താം. ചാറ്റ്‌ബോട്ടില്‍ ഉപയോക്താവിന് വേണ്ടി പേയ്‌മെന്‍റ് പൂർത്തിയാക്കാൻ കഴിയുന്ന ‘ഏജന്‍റിക് പേയ്‌മെന്‍റ്’ (Agentic Payment) എന്ന സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓപ്പൺഎഐ. ഇതിന്‍റെ ഭാഗമായി നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), റേസർപേ (Razorpay) എന്നിവരുമായി ഓപ്പൺഎഐ കരാറിലെത്തി. ഈ പുതിയ സവിശേഷത ഉപയോക്താക്കൾക്ക് ചാറ്റ് ആപ്പ് വിടാതെ തന്നെ പേയ്‌മെന്‍റുകല്‍ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നു.

ചാറ്റ്ജിപിടിയുമായി സംസാരിച്ച് ആപ്പിനുള്ളിൽ വച്ച് തന്നെ പർച്ചേസുകൾ പൂർത്തിയാക്കി ഓർഡർ ചെയ്‌ത് പണമടയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഈ സാങ്കേതികവിദ്യയുടെ രൂപകല്‍പന. ഇതിലൂടെ വളരെ സുരക്ഷിതമായി യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു. പൈലറ്റ് ഘട്ടത്തിലെ ബാങ്കിംഗ് പങ്കാളികളിൽ ആക്‌സിസ് ബാങ്ക്, എയർടെൽ പേയ്‌മെന്‍റ്സ് ബാങ്ക് എന്നിവ ഉൾപ്പെടുന്നു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌കറ്റ് ആണ്, ഈ എഐ അധിഷ്‌ഠിത ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമുകളിലൊന്ന്.

കമ്പനികൾ പങ്കുവെച്ച ഉദാഹരണമനുസരിച്ച്, ഉപയോക്താവിന് പര്‍ച്ചേസുകള്‍ക്കായി ചാറ്റ്‌ജിപിടിയോട് സഹായം ആവശ്യപ്പെടാൻ കഴിയും. തുടർന്ന് ചാറ്റ്‌ബോട്ട് ബിഗ് ബാസ്‌കറ്റ് കാറ്റലോഗ് പരിശോധിക്കുകയും ഉൽപ്പന്ന ഓപ്ഷനുകൾ ഉപയോക്താവിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. ഉപയോക്താവ് ഇതിന് സ്ഥിരീകരണം നൽകിക്കഴിഞ്ഞാൽ, റേസർപേയുടെ പേയ്‌മെന്‍റ് സ്റ്റാക്ക് വഴി ഓർഡർ നൽകപ്പെടും. ഈ അനുഭവം പൂർണ്ണമായും ഉപയോക്താവിന്‍റെ നിയന്ത്രണത്തിലായിരിക്കും. ഓർഡർ തത്സമയം ട്രാക്ക് ചെയ്യാനും, ആവശ്യമെങ്കിൽ തൽക്ഷണം റദ്ദാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.