മുംബൈയിലെ കാണ്ടിവാലി പ്രദേശത്തെ ഒരു ഫ്ലാറ്റിന്‍ലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഏഴാം നിലയിൽ നിന്നും വലിച്ചെറിഞ്ഞതിനെ തുടർന്ന് ഒരു കാലിന് ശേഷിക്കുറവുള്ള ഒരു തെരുവ് പൂച്ച ചത്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് പിന്നാലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നെറ്റിസെന്‍സ് രംഗത്തെത്തി. സെക്യൂരിറ്റിക്കാരനെതിരെ ശക്തമായ നടപടി വേണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു. വ്യാപകമായ പരാതികൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു.
വലിച്ചെറിഞ്ഞത് ഏഴാം നിലയിൽ നിന്നും
ആഡംബര' റെസിഡൻഷ്യൽ കോംപ്ലക്സായ ഒരു ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ റിപ്പബ്ലിക് ദിനത്തിൽ രാവിലെ 11:22 ഓടെയാണ് സംഭവം നടന്നതെന്ന് ഇന്‍സ്റ്റാഗ്രാമിൽ വൈറലായ സിസിടിവി വീഡിയോയിൽ പറയുന്നു. ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഒരു ഇടനാഴിയിലൂടെ നടന്ന് ഒരു തെരുവ് പൂച്ചയെ കൈയ്യിൽ എടുക്കുന്നത് കാണാം. പിന്നാലെ ഇയാൾ ബാൽക്കെണിയിലേക്കുള്ള ഒരു വാതിൽ തുറന്ന് അങ്ങോട്ട് പോകുന്നു. അല്പ നേരത്തിന് ശേഷം ഇയാൾ തിരിച്ചെത്തുകയും ലിഫ്റ്റിൽ കയറുന്നതും കാണാം. തൊട്ടടുത്ത ദൃശ്യത്തിൽ നാളെ വീണ പൂച്ച നടക്കാൻ കഴിയാതെ വേച്ച് വേച്ച് ഇപ്പോൾ താഴെ വീഴുമെന്ന തരത്തിൽ പതുക്കെ നടന്നുപോകുന്ന ദൃശ്യങ്ങളും കാണാം. സാധാരണഗതിയിൽ അത്യാവശ്യം ഉയരങ്ങളിൽ നിന്നും താഴെ വീഴുന്ന് പൂച്ച അതിന്‍റെ ശാരീരിക പ്രത്യേകതകൾ കാരണം നാലുകാലിലാണ് വീഴുക. എന്നാൽ ഇവിടെ ഏഴാം നിലയിൽ നിന്നും വീണ നിലത്ത് എത്തുന്നതിന് മുമ്പ് ഒരു കമ്പിൽ ഇടിച്ച് താഴെക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. വീഴ്ച്ചയിൽ ശക്തമായ ആഘാതമേറ്റ പൂച്ചയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയെന്നും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.