Saturday, 4 October 2025

എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്ന് ഹമാസ്; ഗാസയില്‍ ബോംബ് ഇടുന്നത് ഇസ്രായേൽ ഉടന്‍ നിറുത്തണമെന്ന് ട്രംപ്‌

ഗാസയിൽ ബോംബ് ഇടുന്നത് ഉടൻ നിറുത്തി വയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിനോട് ശനിയാഴ്ച ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഗാസ സമാധാന പദ്ധിയുടെ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ നിർദേശം. ശാശ്വത സമാധാനത്തിന് ഹമാസ് തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായി ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.

"ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കാൻ ഇസ്രായേൽ ഗാസയിലെ ബോംബാക്രമണം ഉടൻ നിറുത്തണം. ഇപ്പോൾ ബോംബ് ഇടുന്നത് വളരെ അപകടംനിറഞ്ഞ കാര്യമാണ്. പരിഹാരം കാണേണ്ട വിഷയങ്ങളിൽ ഞങ്ങൾ ഇതിനോടകം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഗാസയ്ക്ക് വേണ്ടി മാത്രമല്ല. മിഡിൽ ഈസ്റ്റിൽ വളരെക്കാലമായി ആഗ്രഹിക്കുന്ന സമാധാനത്തെക്കുറിച്ചാണ്," ട്രംപ് പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് വേണ്ടി മധ്യസ്ഥത വഹിച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് ട്രംപ് ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറ്റലിയില്‍ ടൂറിനിടെ വാഹനാപകടം: ഇന്ത്യയിലെ ഹോട്ടല്‍ വ്യവസായിയും ഭാര്യയും മരിച്ചു

റോം: ഇറ്റലിയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതിമാരടക്കം മൂന്നുപേര്‍ മരിച്ചു. നാഗ്പുരിലെ ഹോട്ടല്‍ വ്യവസായി ജാവേദ് അക്തര്‍(55) ഭാര്യ നാദിറ ഗുല്‍ഷാന്‍(47) എന്നിവരും ഇവര്‍ സഞ്ചരിച്ച മിനി ബസിന്റെ ഡ്രൈവറുമാണ് മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തിയ ജാവേദും കുടുംബവും സഞ്ചരിച്ച മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ദമ്പതിമാരുടെ മകള്‍ അര്‍സൂ അക്തറിന്(21) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സിയന്നയിലെ ലീസ്‌കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു മകളായ ഷിഫ അക്തറിനും മകന്‍ ജാസേല്‍ അക്തറിനും അപകടത്തില്‍ പരിക്കേറ്റു. എന്നാല്‍, ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇരുവരും ഫ്‌ളോറന്‍സിലെയും ഗ്രോസെറ്റോയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.

ജാവേദും കുടുംബവും സഞ്ചരിച്ച ഒന്‍പതുസീറ്റുകളുള്ള മിനി ബസില്‍ വിനോദസഞ്ചാരികളായ ഏഷ്യക്കാരാണുണ്ടായിരുന്നത്. ഗ്രോസെറ്റോയ്ക്ക് സമീപം ഓറേലിയ ഹൈവേയിലാണ് മിനിബസ് അപകടത്തില്‍പ്പെട്ടത്. ദമ്പതിമാരും ബസ് ഡ്രൈവറും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.

നാഗ്പുരിലെ പ്രമുഖ ഹോട്ടലായ ഗുല്‍ഷാന്‍ പ്ലാസയുടെ ഉടമയാണ് ജാവേദ് അക്തര്‍. സെപ്റ്റംബര്‍ 22-നാണ് കുടുംബം ഉല്ലാസയാത്രയ്ക്കായി യൂറോപ്പിലെത്തിയത്. ആദ്യം ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് ഇവര്‍ ഇറ്റലിയിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരിക്കേറ്റ ജാസേല്‍ അക്തറാണ് ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയടക്കം സ്ഥലത്തെത്തി വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രികളിലേക്ക് മാറ്റിയതെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തുനാഗ്പുര്‍ സ്വദേശികളായ ദമ്പതിമാര്‍ അപകടത്തില്‍ മരിച്ചതായി ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ എംബസി അധികൃതര്‍, കുടുംബത്തിന് ആവശ്യമായ എല്ലാസഹായങ്ങളും നല്‍കിവരികയാണെന്നും അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ആസ്ഥാനത്ത്, മൊഴിയെടുക്കൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ദേവസ്വം വിജിലൻസ് ഓഫീസിൽ വെച്ചാണ് മൊഴിയെടുപ്പ്. മൊഴിയെടുക്കുന്നതിനായി ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു. ഇത് പെട്ടെന്ന് ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗംഗവല്ലി പൊലീസ് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹോദരിക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് തെറിപ്പിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർത്ഥി മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൽസലാം-സമീന ദമ്പതികളുടെ മകൻ മുഹമ്മദ് സഹിലാണ് (9) ഇന്ന് ചികിൽസയിലിരിക്കെ മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. അച്ഛന്റെ സഹോദരിയുടെ മകൾക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ പുന്നപ്ര ജംഗ്ഷനിൽ വെള്ളിയാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. ആയിഷ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പുന്നപ്ര ജെ ബി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരണമടഞ്ഞ സഹൽ. സഹോദരി സഹല ഫാത്തിമ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ്‌ സിറപ്പിന്റെ വില്‍പ്പന നിര്‍ത്തിവെച്ചു; വ്യാപക പരിശോധന

തിരുവനന്തപുരം: മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുബീന്‍ ഗാര്‍ഗിന്  വിഷം നല്‍കി : ബാന്‍ഡ്‌മേറ്റ്  മൊഴി നല്‍കി.

ദിസ്പുര്‍: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ നിര്‍ണായക മൊഴി. സുബീന്‍ ഗാര്‍ഗിന് മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകനു മഹന്തയും ചേര്‍ന്ന് വിഷം നല്‍കിയെന്ന് ബാന്‍ഡ്‌മേറ്റായ ശേഖര്‍ ജ്യോതി ഗോസ്വാമി മൊഴി നല്‍കി. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാല് പേരില്‍ ഒരാളാണ് ജ്യോതി ഗോസ്വാമി. കുറ്റം മറച്ചുവെക്കാനാണ് പ്രതികള്‍ മനപ്പൂര്‍വം വിദേശ സ്ഥലം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സംഗീതജ്ഞന്‍ അമൃത്പറവ മഹന്തയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ശര്‍മയ്ക്കും ശ്യാംകനു മഹന്തയ്ക്കുമെതിരെയായിരുന്നു കൊലക്കുറ്റം ചുമത്തിയത്. സിംഗപ്പൂരില്‍ നീന്തുന്നതിനിടയിലാണ് സുബീന്‍ മരിച്ചതെന്നാണ് അവസാനത്തെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. നേരത്തെ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോഴാണ് മരണകാരണം വ്യക്തമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി; പദ്ധതിരേഖ തയ്യാറാക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ - മട്ടന്നൂര്‍ ), കൊടൂങ്ങല്ലൂര്‍ - അങ്കമാലി, വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക.

അതോടൊപ്പം കൊച്ചി - മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതിരേഖയും തയ്യാറാക്കുന്നുണ്ട്. പദ്ധതിരേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ദേശീയപാതകള്‍ക്കുള്ള പദ്ധതിരേഖ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഈ പദ്ധതികള്‍ സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് സാംപിളുകളില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കഫ്‌ സിറപ്പ് സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ വിഷാംശം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന വിഷാംശമുള്ള ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍(ഡിഇജി), എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

''പരിശോധനാ ഫലങ്ങള്‍ അനുസരിച്ച് സാംപിളുകളില്‍ ഒന്നിലും ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിട്ടില്ല. ഇവ വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന വസ്തുക്കളാണ്,'' ദേശീയ ഏജന്‍സികളുടെ സംയുക്ത സംഘം നടത്തിയ വിശകലനം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.

ഗുരുതരമായ വൃക്കതകരാറിന് കാരണമാകുന്ന വിഷ രാസവസ്തുവാണ് ഡിഇജി. 2020ല്‍ ജമ്മുവില്‍ വിഷാംശമടങ്ങിയ കഫ് സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് 12 കുട്ടികള്‍ മരിച്ചിരുന്നു. 2022ല്‍ ഗാംബിയയില്‍ കുറഞ്ഞത് 70 കുട്ടികളെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ മരണങ്ങള്‍ ഡിഇജി ചേര്‍ത്ത ഇന്ത്യന്‍ സിറപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി.

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി. കാണക്കാരി  രത്നഗിരിപ്പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന  സാം ജോർജ്ജ് (59) ആണ് ഭാര്യ ജെസ്സിയെ  (49) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ ആയത്. സാം ജോർജ്ജും  ഭാര്യ ജെസ്സിയും മൂന്നു കുട്ടികളും കഴിഞ്ഞ 15 വർഷമായി രത്നഗിരിപ്പള്ളിക്കുസമീപമുള്ള ഇരുനില വീട്ടിൽ മുകളിലും താഴെയുമായി പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞുവരുകയായിരുന്നു.  മക്കൾ മൂന്നും വിദേശത്ത് പോയതിനുശേഷം കഴിഞ്ഞ 6 മാസമായി ജസ്സി ഒറ്റക്കാണ് കഴിഞ്ഞുവന്നിരുന്നത്. ജോലി ആവശ്യത്തിനായി സാം ജോർജ്ജും വിദേശത്തായിരുന്നു. . സാം ജോർജ്ജ് കഴിഞ്ഞ 6 മാസമായി  MG യൂണിവേഴ്സിറ്റിയിൽ  ടൂറിസം ബിരുദാനന്ത കോഴ്സ് പഠിച്ചുവരികയായിരു‌ന്നു. ജസ്സിയെ 26-ാം തിയ്യതിമുതൽ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മക്കൾ ജസ്സിയുടെ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസും ബന്ധുക്കളും ജെസ്സി താമസിച്ചിരുന്ന വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജസ്സിയെ കാണാതായതിന് കുറവിലങ്ങാട് പോലീസ് കേസ്സ് രജിസ്റ്റർ ചെയത്  അന്വേഷണം നടത്തിവരവേ ഭർത്താവ് സാമിനെ  കസ്റ്റഡിയിലെടുത്ത് ചോദ്യം ചയ്തതിനെ തുടർന്നാണ് കൊലപാതകത്തിൻറ ചുരുളഴിയുന്നത്.

 തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ    26/9/25 തിയതി വൈകി 6 മണിയോടെ ഉണ്ടായ വഴക്കിനെ തുടർന്ന് ഇയാൾ ജെസ്സി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, രാത്രി 1 മണിയോടെ കാറിന്റെ ഡിക്കിയിൽ കയറ്റി ഇടുക്കി ജില്ലയിൽ  ഉടുമ്പന്നൂർ ഭാഗത്ത്  റോഡിന്റെ താഴെ 30 അടിയോളം താഴ്ച്ചയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് വ്യക്തമാവുകയായിരുന്നു.   ജെസ്സിയുടെ തിരോധാനത്തിൽ സംശയം തോന്നിയ കുറവിലങ്ങാട് പോലീസ്   ഭർത്താവ് സാം ജോർജിനെ   വൈക്കം ഡിവൈഎസ്പി വിജയൻ T. P യുടെ നേതൃത്വത്തിൽ കുറവിലങ്ങാട് IP SHO അജീബ് E., SI മഹേഷ് കൃഷ്ണൻ, ASI റിയാസ് T. H, CPO പ്രേംകുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം  അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്

മദ്രാസ് ഹൈക്കോടതി പരാമർശത്തിന് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്. വാഹനം സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിരുന്നു

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണ മെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്ന് വിജയ്ക്കെതിരെയും ഉത്തരവിൽ വിമർശനമുണ്ട്.

വിജയ് ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല. മനുഷ്യജീവന് ടിവികെ നൽകുന്ന വില എന്തെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വിജയ്‌യുടെ ഒളിച്ചോട്ടത്തിൽ അപലപിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് സംസ്ഥാന സർക്കാർ ഒരു കർമ്മസേനക്ക് രൂപം നൽകണമെന്ന വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോണിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ഇതിനാവശ്യമായ പദ്ധതി രൂപരേഖ തയ്യറാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിട്ടുണ്ട്.

തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം വിധിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ/കമ്മറ്റിയുടെ സേവനം അത്യന്താപേക്ഷിതമാണെന്നും ഇതിന്റെ പ്രവർത്തനം തുടരുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പേവിഷബാധ കാരണമുള്ള മരണങ്ങൾക്ക് കടിഞ്ഞാണിടാനും തെരുവുനായ ശല്യം അമർച്ച ചെയ്യാനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കമ്മീഷൻ നടപടി ആരംഭിച്ചത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വർക്കലയിൽ വിനോദസഞ്ചാരിയെ ക്രൂരമായി മർദിച്ച് വാട്ടർ സ്പോർട്സ് ജീവനക്കാർ

ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്.

രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു. എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടയുകയും ചെയ്തു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മർദ്ദിച്ച് വലിച്ചിഴച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മർദ്ദിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.

ടൂറിസം പൊലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പൊലീസിൽ പരാതി നൽകുമെന്ന് റോബർട്ട് പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു.

ഇത് പെട്ടെന്ന് ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗംഗവല്ലി പൊലീസ് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉള്ളൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തു; സൈബർ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ പിടിയിൽ

തിരുവനന്തപുരം: മൂന്നര കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. ബെംഗളൂരു സ്വദേശി ധനുഷ് നാരായണസ്വാമിയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. 1.20 കോടി ഇയാളുടെ അക്കൗണ്ടില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്.

ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. 3.43 കോടി രൂപയാണ് ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം വെട്ടിച്ചത്. അമിതലാഭം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപ തട്ടിപ്പ്. പണം ക്രിപ്‌റ്റോകറന്‍സി ആക്കി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയത് 34 തവണ!; 10 ലക്ഷം തട്ടി, ഒടുവില്‍ ജീവനക്കാരി പിടിയില്‍

കടയ്ക്കല്‍: സ്വകാര്യ പണമിടപ്പാട് സ്ഥാപനത്തില്‍ നിന്ന് 34തവണയായി മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി പിടിയില്‍. 10 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ പണയംവച്ച് തട്ടിയെടുത്തത്. കടയ്ക്കല്‍ പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പണമിടപ്പാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ഐരക്കുഴി കൊച്ചുതോട്ടംമുക്ക് താഴെത്തോട്ടം ഹൗസില്‍ അര്‍ച്ചനയാണ് ഒന്നരവര്‍ഷത്തിന് ശേഷം പിടിയിലായത്.

പണമിടപ്പാട് സ്ഥാപനത്തിലേക്ക് പണയം വയ്ക്കാന്‍ വരുന്ന സ്വര്‍ണം രണ്ടര ഗ്രാമില്‍ കൂടുതലാണെങ്കില്‍ പരിശോധിച്ചശേഷമാണ് ലോക്കറില്‍ വയ്ക്കുന്നത്. ഈ വിവരം അറിയുന്ന അര്‍ച്ചന രണ്ടര ഗ്രാമില്‍ കുറവുള്ള മുക്കുപണ്ടം 34തവണയായി പണയംവച്ചാണ് 10 ലക്ഷത്തോളം രൂപ തട്ടിയത്. കടയുടമ ഭക്ഷണം കഴിക്കാന്‍ പോകുന്ന നേരമായിരുന്നു തട്ടിപ്പ് നടത്താന്‍ അവര്‍ തിരഞ്ഞെടുത്ത സമയം. എന്നാല്‍,പണയംവച്ച സ്വര്‍ണാഭരണങ്ങളില്‍ ഉടമയ്ക്ക് സംശയം തോന്നിയിരുന്നു. തട്ടിപ്പ് പുറംലോകം അറിയുമെന്ന് മനസിലാക്കിയ ഘട്ടത്തില്‍ സ്ഥാപനത്തില്‍ നിന്ന മുങ്ങിയ അര്‍ച്ചന ഒളിവില്‍ പോയി. ഒരുവര്‍ഷമായി ഒളിവിലായിരുന്നു ഇവരെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് ജോലിയ്ക്ക് നിന്ന വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.