ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി. കാണക്കാരി രത്നഗിരിപ്പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന സാം ജോർജ്ജ് (59) ആണ് ഭാര്യ ജെസ്സിയെ (49) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ ആയത്. സാം ജോർജ്ജും ഭാര്യ ജെസ്സിയും മൂന്നു കുട്ടികളും കഴിഞ്ഞ 15 വർഷമായി രത്നഗിരിപ്പള്ളിക്കുസമീപമുള്ള ഇരുനില വീട്ടിൽ മുകളിലും താഴെയുമായി പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞുവരുകയായിരുന്നു. മക്കൾ മൂന്നും വിദേശത്ത് പോയതിനുശേഷം കഴിഞ്ഞ 6 മാസമായി ജസ്സി ഒറ്റക്കാണ് കഴിഞ്ഞുവന്നിരുന്നത്. ജോലി ആവശ്യത്തിനായി സാം ജോർജ്ജും വിദേശത്തായിരുന്നു. . സാം ജോർജ്ജ് കഴിഞ്ഞ 6 മാസമായി MG യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്ത കോഴ്സ് പഠിച്ചുവരികയായിരുന്നു. ജസ്സിയെ 26-ാം തിയ്യതിമുതൽ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മക്കൾ ജസ്സിയുടെ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസും ബന്ധുക്കളും ജെസ്സി താമസിച്ചിരുന്ന വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജസ്സിയെ കാണാതായതിന് കുറവിലങ്ങാട് പോലീസ് കേസ്സ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിവരവേ ഭർത്താവ് സാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചയ്തതിനെ തുടർന്നാണ് കൊലപാതകത്തിൻറ ചുരുളഴിയുന്നത്.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ 26/9/25 തിയതി വൈകി 6 മണിയോടെ ഉണ്ടായ വഴക്കിനെ തുടർന്ന് ഇയാൾ ജെസ്സി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, രാത്രി 1 മണിയോടെ കാറിന്റെ ഡിക്കിയിൽ കയറ്റി ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ ഭാഗത്ത് റോഡിന്റെ താഴെ 30 അടിയോളം താഴ്ച്ചയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് വ്യക്തമാവുകയായിരുന്നു. ജെസ്സിയുടെ തിരോധാനത്തിൽ സംശയം തോന്നിയ കുറവിലങ്ങാട് പോലീസ് ഭർത്താവ് സാം ജോർജിനെ വൈക്കം ഡിവൈഎസ്പി വിജയൻ T. P യുടെ നേതൃത്വത്തിൽ കുറവിലങ്ങാട് IP SHO അജീബ് E., SI മഹേഷ് കൃഷ്ണൻ, ASI റിയാസ് T. H, CPO പ്രേംകുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.