Tuesday, 7 October 2025

തൊ​ടു​പു​ഴ​യി​ൽ ക​ട​ന്ന​ല്‍​കു​ത്തേ​റ്റ് വി​ദ്യാ​ര്‍​ഥി​ക്കും മു​ത്ത​ച്ഛ​നും ഗു​രു​ത​ര പ​രി​ക്ക്

തൊ​ടു​പു​ഴ: ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കും ര​ക്ഷി​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശ്രീ​രാ​ജ് (15) , മു​ത്ത​ച്ഛ​ന്‍ രാ​ജു (72) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ തൊ​ടു​പു​പു​ഴ​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 8.40 ഓ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​രാ​ജ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി ക​ട​ന്ന​ലു​ക​ള്‍ ഇ​ള​കി കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ​യും ക​ട​ന്ന​ലു​ക​ള്‍ കു​ത്തി​യ​ത്. ശ്രീ​രാ​ജ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ന്‍​കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ശ​രീ​രം മൂ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്ന​ലു​ക​ള്‍ ദേ​ഹ​മാ​സ​ക​ലം കു​ത്തി​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​വീ​ശി ക​ട​ന്ന​ലു​ക​ളെ അ​ക​റ്റി​യാ​ണ് ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; യുവാവ് മരിച്ചു

 കൊല്ലം: ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കിലിൽ ഇടവട്ടം ജയന്തി നഗറിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥാണ് (35) മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വിൽപന സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്.

ജയന്തി നഗറിൽ ജോസിന്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടൽ. അലർച്ച കേട്ടെത്തിയവരാണ് അവശനിലയിൽ കിടക്കുന്ന ഗോകുലിനെ കണ്ടത്. 'എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം' എന്ന് ഗോകുൽ നാട്ടുകാരോട് ആവശ്യപ്പെട്ടു. അരുണും കൂടിചേർന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് അരുൺ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എവറസ്റ്റിലെ മഞ്ഞുവീഴ്ചയിൽ ഒരു മരണം; ആയിരത്തിലധികം പർവ്വതാരോഹകർ കുടുങ്ങി കിടക്കുന്നു

ബെയ്ജിങ്: എവറസ്റ്റിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിച്ചു. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. നിരവധി പേരെ കാണാതായെന്നും140 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഭാ​ഗത്തുള്ള കർമ താഴ്വരയിൽ ആയിരത്തിലധികം പർവ്വതാരോഹകർ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. ഒക്ടോബർ മാസത്തിലാണ് എവറസ്റ്റ് കായറാൻ കൂടുതൽ ആളുകൾ എത്തുന്നത്. ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബർ 1 മുതൽ ചൈനയിൽ 8 ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായത്. പർവ്വതാരോഹകർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണിത്.ശരാശരി 4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 350 പർവ്വതാരോഹകരെയാണ് ഖുഡാങ്ങിൽ എത്തിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില 90,000 ലേക്ക്

സ്വര്‍ണവില 90,000 ലേക്ക്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു,​ അദ്ഭുതകരമായി രക്ഷപ്പെട്ട് താരം

ഹൈദരാബാദ് : തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് അപകടം,​ തെലങ്കാനയിലെ ജോഗുലാം ഗദ്വാൾ ജില്ലയിൽ ഹൈദരാബാദ് - ബംഗളുരു ഹൈവേയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ നിന്ന് വിജയ് ദേവരകൊണ്ട അദ്ഭുതകരമായി രക്ഷപ്പെട്ടു.

ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടന്റെ വാഹനത്തിൽ മറ്റൊരു കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ ലെക്സസ് എൽ.എം 350 എച്ച് കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇടിച്ച കാർ നിറുത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയതാണ് വിവരം. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒക്ടോബർ മൂന്നിനായിരുന്നു വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ കണ്ടെടുത്തത്. വിവാഹ നിശ്ചയത്തിന് ശേഷം വിജയ് കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീസത്യസായി ബാബയുടെ പ്രശാന്തി നിലയം സന്ദർശിച്ചിരുന്നു. അവിടെ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങിവരുന്ന വഴിയിലാണ് അപകടമുണ്ടായത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലാൻഡ് റോവർ തിരികെ വേണമെന്നാവശ്യം; ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരി​ഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും 5 വർഷമായി ഉപയോ​ഗിക്കുന്ന വാഹനം രേഖകൾ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുൽഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റ‍ഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ലെന്നും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇരുചക്ര വാഹന ഷോറൂമിൽ വന്‍ തീപിടുത്തം; 20ലധികം വാഹനങ്ങൾ കത്തി നശിച്ചു

പത്തനംതിട്ട: അടൂരിൽ വാഹന ഷോറൂമിൽ വന്‍ തീപിടുത്തം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു തീപിടുത്തം. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഷോറൂം പ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഷോറൂം പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ഫയർഫോഴ്സ് പ്രതികരിച്ചു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം? ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ

സ്കൂളിലെ കമ്പ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ചോദ്യം കേട്ട് അമ്പരന്ന് എഐ സംവിധാനം. വൈകാതെ സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് എഐ അലെർട്ട് ചെയ്തു. പിന്നാലെ വിദ്യാർത്ഥി പിടിയിലായി. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നായിരുന്നു ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്റെ ചോദ്യം. യുഎസിലെ ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

സ്കൂളിലെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് 'ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം' എന്ന് ചോദിക്കുകയായിരുന്നു. പക്ഷേ നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലെർട്ട് ചെയ്തു. ഉടനെ തന്നെ പോലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി നൽകിയ മൊഴി. താൻ കൂട്ടുകാരനെ ട്രോൾ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാൽ സ്കൂൾ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. അമേരിക്കയിൽ ആവർത്തിച്ച് വരുന്ന സ്കൂൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പോലീസും അധികൃതരും ഗൗരവത്തിലെടുത്തിട്ടുണ്ട്. തുട‍ർ നടപടികൾക്ക് ശേഷം പൊലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

60 കോടി രൂപയുടെ തട്ടിപ്പ് കേസ്: ശിൽപ ഷെട്ടിയെ 4.5 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം ചെയ്തതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിനായി പൊലീസ് ശിൽപ്പാ ഷെട്ടിയുടെ വീട് സന്ദർശിച്ചതായും ഇഒഡബ്ല്യു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, തന്റെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നടന്നതായി പറയപ്പെടുന്ന ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശിൽപ പൊലീസിന് നൽകിയതായാണ് കാര്യം. ശിൽപ പൊലീസിന് നിരവധി രേഖകളും കൈമാറിയിട്ടുണ്ട്. ഇവ നിലവിൽ പൊലീസ് പരിശോധിച്ചുവരികയാണ്.

സെപ്റ്റംബറിൽ, മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇതേ കേസിൽ ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച രാജ് കുന്ദ്രയെ അടുത്ത റൗണ്ട് ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ശിൽപയും രാജും ചേർന്ന് തന്നെ 60 കോടിയിലധികം രൂപ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് വ്യവസായി ദീപക് കോത്താരി പരാതി നൽകിയിരുന്നു. 2015 നും 2023 നും ഇടയിൽ ബിസിനസ് വിപുലീകരിക്കാനെന്ന പേരിൽ നൽകിയ പണം വ്യക്തിഗത ചെലവുകൾക്കായി ചെലവഴിച്ചുവെന്നാണ് ആരോപണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പണമടച്ചിട്ടും ജപ്തി; നാലംഗ കുടുംബം പെരുവഴിയിൽ

തിരുവനന്തപുരം:വീട് ജപ്തി ചെയ്തതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നാലംഗ കുടുംബം പെരുവഴിയിലായി. രാത്രിയിലും പെരുവഴിയിൽ നിൽക്കുകയാണ് കുടുംബം. ബാലരാമപുരം,നെല്ലി വിള, അഴുപ്പിൻ മേലെ അന്തിയൂർ ഷാലുവിന്റെ വീടാണ് കരൂർ വൈശ്യ ബാങ്ക് ജപ്തി ചെയ്തത്. 35 ലക്ഷം രൂപ ലോണെടുത്തതിൽ 30 ലക്ഷം രൂപ തിരിച്ചടിച്ചിട്ടുണ്ട്. രാവിലെയും മൂന്നു ലക്ഷം രൂപ അടച്ചിട്ടുണ്ട്. അമിത പലിശ അടയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കുടുംബം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കണം; സംസ്ഥാനങ്ങൾക്ക് നോട്ടിസയച്ച് മനുഷ്യാവകാശ കമ്മിഷൻ

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്.

വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്ന് നോട്ടിസിൽ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിക്കുന്നു.

അതിനിടെ മധ്യപ്രദേശിലെ ചുമ മരുന്ന് മരണങ്ങളിൽ ഡ്രഗ് കൺട്രോളർക്ക് എതിരെയും സർക്കാർ നടപടി. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മാറ്റി. മഹാരാഷ്ട്രയും ,കർണാടകയും കോൾഡ്രിഫ് സിറപ്പിന്റെ ഉപയോഗം നിരോധിച്ചു.

ഇതിനിടെ മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്ന് ഉദ്യോ​ഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറെയുമാണ് മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഡ്രഗ് ഇൻസ്‌പെക്ടർമാരായ ഗൗരവ് ശർമ്മ (ചിന്ദ്വാര), ശരദ് കുമാർ ജെയിൻ (ജബൽപൂർ), എന്നിവർക്കും ഡെപ്യൂട്ടി ഡയറക്ടർ ശോഭിത് കോസ്റ്റയ്ക്കുമാണ് സസ്പെൻഷൻ.

ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറിലായി ഇതുവരെ 14 കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മരണം അന്വേഷിക്കാൻ ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. സംഭവത്തിൽ കോൾഡ്രിഫ് ചുമ മരുന്ന് നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി

കാസർഗോഡ്: കുമ്പള ഗവ. എച്ച്എസ് സ്കൂളിൽ കലോത്സവത്തിനിടെ തടഞ്ഞ പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെത്തുടർന്നാണ് മൈം വീണ്ടും അവതരിപ്പിച്ചത്. അധ്യാപകർ ഇടപെടാൻ കാരണമായ പലസ്തീൻ അനുകൂല പ്ലക്കാർഡുകൾ ഇന്നലെ ഉണ്ടായില്ല. പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു. മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി.

രാത്രി വൈകിയും സ്കൂൾ പരിസരത്ത് പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. കുമ്പള ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവത്തിൽ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പിക്കുന്നതിനിടെ മത്സരാർത്ഥികൾ 'ഫ്രീ പലസ്തീൻ' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ 2 അധ്യാപകർ കർട്ടൻ താഴ്ത്താൻ നിർദേശിച്ചതിനെത്തുടർന്ന് ബഹളവും കയ്യാങ്കളിയും ഉണ്ടായിരുന്നു. മൈം തടഞ്ഞ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഡിഡിഇക്കു പരാതി നൽകുമെന്ന് പിടിഎ പ്രസിഡന്റ് എ കെ ആരിഫ് അറിയിച്ചു.

''കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാക്ക് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർത്ഥികളുടെ സർഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂര്‍ സന്ദര്‍ശിച്ച് കമല്‍ ഹാസന്‍; പരിക്കേറ്റ് ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ചു

ചെന്നൈ: കരൂരില്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ എംപി. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു. ദുരന്തത്തിന് ശേഷം ആദ്യമായാണ് കമല്‍ ഹാസന്‍ സ്ഥലം സന്ദര്‍ശിക്കുന്നത്.

ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഉചിതമായ ചികിത്സയും ബാധിതര്‍ക്ക് അര്‍ഹമായ ആശ്വാസവും ഉറപ്പാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് കമല്‍ ഹാസന്‍ അപകടത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.

സെപ്റ്റംബര്‍ 27നാണ് കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു.

വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മരണസംഖ്യ 41 ആയി ഉയരുകയായിരുന്നു.

സംഭവത്തില്‍ ടിവികെ നാമക്കല്‍ ജില്ലാ സെക്രട്ടറി എന്‍ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ദുരന്തത്തിനിടയാക്കിയ റാലി നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയതായിരുന്നു സതീഷ്. ടിവികെ സംസ്ഥാന സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സിടിആര്‍ നിര്‍മല്‍ എന്നിവരെ പിടിക്കാനും പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ

 മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ അരൂരിൽ നടന്ന രാസ ലഹരി വേട്ടയിൽ കാപ്പാ പ്രതി ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരൂർ സ്വദേശി ഷഫീഖ്, വാഴക്കാട് സ്വദേശി നൗഷാദ്, കൊട്ടപ്പുറം സ്വദേശി കുട്ടാപ്പി എന്ന ഷാക്കിർ, ഇല്ലത്തുപടി സ്വദേശി റഷാദ് മുഹമ്മദ് എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്ന് 153 ഗ്രാം എംഡിഎംഎ (MDMA), അരലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവ പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷഫീഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ബാംഗ്ലൂരിൽ നിന്നും 600 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച കേസിൽ ഇയാളും ഭാര്യയും പിടിയിലായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി ഒരു മാസം തികയും മുമ്പാണ് ഷഫീഖ് വീണ്ടും പിടിയിലാകുന്നത്. ഷഫീഖിനെതിരെ വയനാട്ടിൽ മൂന്നരക്കോടി തട്ടിയ കേസും, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ലഹരി കേസും, കൊണ്ടോട്ടിയിൽ മോഷണക്കേസും നിലവിലുണ്ട്. ഇയാൾ ഒരു വർഷം കാപ്പ പ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിന് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരി വിൽപ്പനയിൽ വീണ്ടും സജീവമാവുകയായിരുന്നു. മറ്റൊരു പ്രതിയായ നൗഷാദും വയനാട്ടിൽ എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയയാളാണ്. ഇയാൾക്കെതിരെ മറ്റ് രണ്ടോളം കേസുകൾ നിലവിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ദില്ലി: രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാരിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനായി സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകൾ ബ്രൗസറിൽ കണ്ടെത്തിയെന്നാണ് ഈ മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി മറികടക്കാന്‍ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുക.

ഗൂഗിൾ ക്രോമിൽ നിരവധി പിഴവുകൾ കണ്ടെത്തിയതായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സുരക്ഷാ ബുള്ളറ്റിനിൽ പറയുന്നു. ഇത് വിൻഡോസ്, മാകോസ്, ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉപയോക്താക്കളെ ബാധിച്ചേക്കാം. ഈ പിഴവുകൾ ഉപയോഗിച്ചുകൊണ്ട്, ഒരുഹാക്കർക്ക് ഉപയോക്താവിന്‍റെ സിസ്റ്റത്തിൽ മാൽവെയർ കോഡ് പ്രവർത്തിപ്പിക്കാനും സിസ്റ്റത്തിന്‍റെ നിയന്ത്രണം നേടാനും കഴിയും. ക്രോമിൽ കണ്ടെത്തിയ പ്രശ്‍നങ്ങളിൽ WebGPU-വിലും വീഡിയോയിലും ഹീപ്പ് ബഫർ ഓവർഫ്ലോ, സ്റ്റോറേജിലും ടാബുകളിലും സൈഡ്-ചാനൽ ഡാറ്റ ചോർച്ചകളും മീഡിയ, ഓമ്‌നിബോക്‌സ്, സ്റ്റോറേജ് തുടങ്ങിയവയിലെ പ്രശ്‍നങ്ങളും ഉൾപ്പെടുന്നതായി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നു. ലളിതമായി പറഞ്ഞാൽ, പ്രത്യേകം തയ്യാറാക്കിയ വെബ് പേജ് സന്ദർശിക്കാൻ ഒരു ഉപഭോക്താവിനെ പ്രേരിപ്പിക്കാനും ഈ പിഴവുകൾ ചൂഷണം ചെയ്യാനും ഹാക്കർമാർക്ക് കഴിയും. ഇത്തരം അപകടകരമായ വെബ്‌സൈറ്റിലേക്ക് ഒരു ഉപഭോക്താവ് പ്രവേശിക്കുകയാണെങ്കിൽ, ഹാക്കർമാർക്ക് അവരുടെ സിസ്റ്റത്തിലേക്ക് ആക്‌സസ് നേടാനും ഡാറ്റ മോഷ്‌ടിക്കാനും മറ്റ് അപകടകരമായ പ്രവർത്തനങ്ങൾ നടത്താനും കഴിയും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. 