Tuesday, 7 October 2025

കോട്ടയത്ത് അറ്റകുറ്റപ്പണി: ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് ഭാഗികമായി റദ്ദാക്കി

കോട്ടയത്ത് അറ്റകുറ്റപ്പണി: ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് ഭാഗികമായി റദ്ദാക്കി

 ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11,12 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഒക്ടോബര്‍ 11-ന് വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്‌സ്പ്രസ് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും.

16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ഒക്ടോബര്‍ 11-ലെ 16327 മധുര-ഗുരൂവായൂര്‍ എക്‌സ്പ്രസ് കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും.

ഒക്ടോബര്‍ 12-ലെ 16328 ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ റദ്ദാക്കി. ഉച്ചയ്ക്ക് 12.10-ന് കൊല്ലത്തുനിന്നായിരിക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

ഒക്ടോബര്‍ 11-ലെ 16326 കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ ഏറ്റൂമാനൂര്‍ സ്‌റ്റേഷനില്‍നിന്ന് രാവിലെ 05.27-ന് പുറപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെസി കൊലക്കേസ്: സാം മൊബൈല്‍ ഉപേക്ഷിച്ചത് എംജി കാമ്പസിലെ പാറക്കുളത്തില്‍; കണ്ടെടുത്ത് മുങ്ങല്‍വിദഗ്ധര്‍

ജെസി കൊലക്കേസ്: സാം മൊബൈല്‍ ഉപേക്ഷിച്ചത് എംജി കാമ്പസിലെ പാറക്കുളത്തില്‍; കണ്ടെടുത്ത് മുങ്ങല്‍വിദഗ്ധര്‍

കോട്ടയം: കാണക്കാരിയിലെ ജെസി കൊലക്കേസില്‍ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ഫോണ്‍ കണ്ടെത്തി. എം.ജി. സര്‍വകലാശാല കാമ്പസിലെ പാറക്കുളത്തില്‍നിന്നാണ് ഫോണ്‍ കിട്ടിയത്. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ഫോണുകളില്‍ ഒന്നാണ് ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ കണ്ടെടുത്തത്. ജെസിയുടെ രണ്ടാമത്തെ ഫോണിനായി തിരച്ചില്‍ തുടരുകയാണ്.

ജെസിയുടെ ഭര്‍ത്താവും കൊലക്കേസിലെ പ്രതിയുമായ സാം കെ. ജോര്‍ജ് ആണ് മൊബൈല്‍ഫോണുകള്‍ എം.ജി. സര്‍വകലാശാലയിലെ പാറക്കുളത്തില്‍ ഉപേക്ഷിച്ചത്. സര്‍വകലാശാലയിലെ ടൂറിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൂടിയാണ് 59-കാരനായ സാം.

സെപ്റ്റംബര്‍ 26-ാം തീയതിയാണ് സാം ജെസിയെ കൊലപ്പെടുത്തിയത്. അന്ന് രാത്രിതന്നെ അവിടെനിന്ന് 60 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂരില്‍ എത്തിച്ച് കൊക്കയില്‍ തള്ളി. 27-ന് രാത്രി എറണാകുളത്തുനിന്ന് ബസ് മാര്‍ഗം സാം മൈസൂരു വഴി ബെംഗളൂരിലേക്ക് പോയി.

26 മുതല്‍ വിദേശത്തുള്ള മക്കള്‍ പലതവണ ഫോണ്‍ വിളിച്ചിട്ടും ജെസിയെ കിട്ടിയില്ല. 29-നാണ് കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. സാം സ്ഥലംവിട്ടതായി മനസ്സിലായതോടെ അന്വേഷണം ഊര്‍ജിതമാക്കി.

മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് ബെംഗളൂരുവില്‍നിന്നാണ് സാമിനെ കസ്റ്റഡിയിലെടുത്തത്. എം.ജി. സര്‍വകലാശാലയിലെ സഹപാഠിയായ ഇറാനിയന്‍ യുവതിയും ബെംഗളൂരുവില്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെയും പോലീസ് ചോദ്യംചെയ്തിരുന്നു.

സാം ആദ്യം മറ്റൊരു വിവാഹം കഴിച്ചതാണ്. അതില്‍ ഒരു പെണ്‍കുഞ്ഞുണ്ട്. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടില്ല. 1994-ല്‍ ബെംഗളൂരുവില്‍വെച്ചാണ് ജെസിയുമായുള്ള ജീവിതം തുടങ്ങിയത്. പള്ളിയില്‍വെച്ച് ഇവര്‍ വിവാഹം കഴിച്ചതായും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളില്‍ ദമ്പതിമാര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഞ്ചസാര അധികമായാൽ നികുതി കൂടും, സോഫ്റ്റ് ഡ്രിങ്ക് കമ്പനികൾ ജാഗ്രതൈ

പഞ്ചസാര അധികമായാൽ നികുതി കൂടും, സോഫ്റ്റ് ഡ്രിങ്ക് കമ്പനികൾ ജാഗ്രതൈ

 കരാമ: മധുരമുള്ള പാനീയങ്ങൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏർപ്പെടുത്തിയിരിക്കുന്ന 'പഞ്ചസാര നികുതി' 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. യുഎഇയിൽ വിൽക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളില്‍ പഞ്ചസാരയുടെ അളവ് കുറക്കനാണ് പുതിയ നടപടി. യുഎഇയുടെ ധനകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച് പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങളുടെ നിലവിലുള്ള ഫ്ലാറ്റ്-റേറ്റിന് പകരമായിരിക്കും പുതിയ നികുതി. പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനസരിച്ച് കൂടുതല്‍ നികുതി ചുമത്താനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. ഇതോടെ മധുരം കൂടുതലുള്ള പാനീയങ്ങള്‍ക്ക് വിപണിയില്‍ വില വര്‍ധിക്കും.

യുഎഇയിൽ ഇതുവരെ ഇത്തരം ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം എക്സൈസ് നികുതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 100 മില്ലിയിലെ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയുള്ള ഒരു ടയേർഡ് സിസ്റ്റം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇതിന്റെ ഫലമായി പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതി നിരക്കുകൾ ബാധകമാകും. അതേസമയം, എനർജി ഡ്രിങ്കുകൾക്ക് 100% നികുതി തുടരും.

ഈ നികുതി പ്രബാല്യത്തിൽ വരുന്നതോടെ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര കുറക്കുന്നതിനോ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നതിനോ കമ്പനികള്‍ നിര്‍ബന്ധിതരാകും. എന്നാൽ നിലവിൽ വിപണിയിലുള്ള ഉല്‍പ്പന്നങ്ങളെ ഇത് ബാധിക്കില്ല. കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രീതി മാറ്റുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് പുതിയ നികുതി അടുത്ത വര്‍ഷം ആദ്യം വരെ നീട്ടിവെക്കുന്നതെന്ന് യു.എ.എ ധനകാര്യ മന്ത്രാലയവും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും വ്യക്തമാക്കിയട്ടുണ്ട്.

recommended by

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിക്കപ്പ് വാൻ ബുള്ളറ്റിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പിക്കപ്പ് വാൻ ബുള്ളറ്റിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പിക്കപ്പ് വാൻ ബുള്ളറ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കിള്ളിപ്പാറ സ്വദേശി അനന്തു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. പാലോട് ഫോറസ്റ്റ് ഓഫീസിനു സമീപത്ത് ആയിരുന്നു അപകടം. മൊബൈൽ ഷോപ്പ് ജീവനക്കാരൻ ആണ് മരിച്ച അനന്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിസാൻ ടെക്‌ടൺ : വിപണി പിടിക്കാൻ പുതിയ എസ്‌യുവി

നിസാൻ ടെക്‌ടൺ : വിപണി പിടിക്കാൻ പുതിയ എസ്‌യുവി

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ മോട്ടോർ ഇന്ത്യ പുതിയ സി-സെഗ്മെന്റ് എസ്‌യുവിയായ ടെക്ടൺ അവതരിപ്പിച്ചു. 2026 ന്റെ രണ്ടാം പാദത്തിൽ കമ്പനി ഈ കാറിനെ വിപണിയിൽ പുറത്തിറക്കും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന ഒരു പ്രീമിയവും എന്നാൽ പ്രായോഗികവുമായ എസ്‌യുവിയാണ് നിസാൻ ടെക്ടൺ. നിസ്സാൻ, റെനോ എന്നിവയുടെ ചെന്നൈ സംയുക്ത പ്ലാന്റിൽ ഈ എസ്‌യുവി നിർമ്മിക്കുകയും ഇന്ത്യയ്‌ക്കൊപ്പം തിരഞ്ഞെടുത്ത ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

രൂപകൽപ്പനയുടെ കാര്യത്തിൽ, നിസ്സാൻ ടെക്റ്റണിൽ ഫ്ലാറ്റ് ബോണറ്റ്, സിഗ്നേച്ചർ വി-മോഷൻ ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടുന്നു. പരുക്കൻ ബമ്പറുകൾ, വലിയ അലോയ് വീലുകൾ, വീതിയേറിയ വീൽ ആർച്ചുകൾ എന്നിവ ഇതിന് ഒരു പരുക്കൻ രൂപം നൽകുന്നു. സൈഡ് പ്രൊഫൈലിൽ ഹിമാലയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു "ഡബിൾ-സി" പാറ്റേൺ ഉണ്ട്, ഇത് ഇതിന് ഒരു ഇന്ത്യൻ ടച്ച് നൽകുന്നു. പിന്നിൽ, ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ് ബാർ, ചതുരാകൃതിയിലുള്ള ലാമ്പുകൾ, പിൻ സ്‌പോയിലർ എന്നിവ അതിന്റെ പ്രീമിയം ആകർഷണം കൂടുതൽ വർദ്ധിപ്പിക്കുന്നു.

ടെക്റ്റൺ എന്ന പേര് കരകൗശല വിദഗ്ധൻ അല്ലെങ്കിൽ ആർക്കിടെക്റ്റ് എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് വരുന്നത്. നിസാൻ പറയുന്നതനുസരിച്ച്, ഈ പേര് അതിന്റെ എഞ്ചിനീയറിംഗ്, ഡിസൈൻ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു. ശക്തി, ശൈലി, നൂതനത്വം എന്നിവ സന്തുലിതമാക്കുന്ന ഒരു എസ്‌യുവി ആണിത്. കമ്പനി പറയുന്നതനുസരിച്ച്, തങ്ങളുടെ കരിയർ, ജീവിതശൈലി, അഭിനിവേശം തുടങ്ങിയവയിലൂടെ സ്വന്തം ഐഡന്‍റിറ്റി സൃഷ്‍ടിക്കുന്ന ഉപഭോക്താക്കൾക്കായാണ് ടെക്റ്റൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹനത്തിന് സൈഡ് കൊടുത്തില്ല: നടുറോഡിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ

വാഹനത്തിന് സൈഡ് കൊടുത്തില്ല: നടുറോഡിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ

 കണ്ണൂർ: നടുറോഡിൽ വയോധികനെ ക്രൂരമായി ആക്രമിച്ച് യുവാക്കൾ. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അഴീക്കൽ സ്വദേശി ബാലകൃഷ്ണനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാലു മണിയോട് കൂടി അഴീക്കൽ വച്ചാണ് സംഭവം. തിങ്കളാഴ്ചയാണ് പൊലീസ് സ്റ്റേഷനിൽ എത്തി ബാലകൃഷ്ണൻ പരാതി നൽകിയത്

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന വയോധികനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. പിന്നീട് കാറിൽ നിന്ന് പുറത്തിറക്കി നടുറോഡിലിട്ടും തുടരെ മുഖത്തടിച്ചു. ഒടുവിൽ ഒരു കടയിലേക്ക് കയറിയ ബാലകൃഷ്ണനെ അവിടെ വച്ചും യുവാക്കൾ തല്ലുന്നത് ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ പിന്തിരിപ്പിച്ചത്

കാർ സൈഡ് ആക്കാത്തത് ചോദ്യം ചെയ്തപ്പോൾ വയോധികൻ അസഭ്യം പറഞ്ഞതായാണ് യുവാക്കൾ വീഡിയോയിൽ പറയുന്നത്. യുവാക്കളുടെ സംഘത്തിൽ ഉള്ളവർ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ബാലകൃഷ്ണന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടൂരിൽ ഗവി ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

അടൂരിൽ ഗവി ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

 അടൂർ: ഗവി ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. താൽക്കാലിക വാച്ചർ അനിൽകുമാറി(28)ന്റെ മൃതദാഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ. ഇതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഐഫോണുകളിലേക്കും

വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഐഫോണുകളിലേക്കും

കാലിഫോര്‍ണിയ: വാട്‌സ്ആപ്പിനുള്ളില്‍ വച്ച് തന്നെ മെസേജുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ ഐഫോണുകളിലേക്ക് വ്യാപിപ്പിക്കുന്നു. വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഉടന്‍ തന്നെ ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസം ഈ ഫീച്ചര്‍ വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് വേര്‍ഷനിലേക്ക് എത്തിയിരുന്നു. തേഡ്-പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ വാട്‌സ്ആപ്പിനുള്ളില്‍ വച്ചുതന്നെ മെസേജുകള്‍ തര്‍ജമ്മ ചെയ്യാന്‍ കഴിയുന്ന സൗകര്യമാണിത്. നിങ്ങള്‍ക്ക് ഭാഷയുടെ തടസമില്ലാതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ വഴിയൊരുക്കും.

വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനിലേക്ക് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഉടന്‍ വരുമെന്ന് വാബീറ്റാ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഐഒഎസില്‍ 21 ഭാഷകളില്‍ ഓണ്‍-ഡിവൈസ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ലഭ്യമാകും. വാട്‌സ്ആപ്പിനുള്ളില്‍ വച്ചുതന്നെ സന്ദേശങ്ങള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഒരു ടാപിംഗിലൂടെ മൊഴിമാറ്റാം. ഒറിജിനല്‍ മെസേജിന്‍റെ അടിയിലായി തര്‍ജ്ജമ പ്രത്യക്ഷപ്പെടും. ഇത് ചാറ്റ്‌-ഫ്ലോ തടസമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫീച്ചറാണ്. വാട്‌സ്ആപ്പില്‍ പല ഭാഷകളില്‍ ചാറ്റ് ചെയ്യുമ്പോഴും നാം അറിയാത്ത ഭാഷകളില്‍ മെസേജുകള്‍ വരുമ്പോഴും ഇത്തരത്തില്‍ ട്രാന്‍സ്‌ലേഷന്‍ ടൂളിന്‍റെ സഹായത്തോടെ അവ വായിക്കാം.

ആപ്പിളിന്‍റെ എപിഐ ഉപയോഗിച്ചാണ് വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ സംവിധാനങ്ങള്‍ മെസേജ് തര്‍ജ്ജമകള്‍ സുരക്ഷിതമായി സൂക്ഷിക്കും എന്ന് ഇതിലൂടെ പ്രതീക്ഷിക്കാം. ഇത്തരത്തില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യപ്പെടുന്ന മെസേജുകള്‍ സുരക്ഷിതമായിരിക്കുമെന്നും സ്വകാര്യത ചോരുമെന്ന ആശങ്കകള്‍ വേണ്ടെന്നും വാട്‌സ്ആപ്പ് അധികൃതര്‍ പറയുന്നു. ഐഒഎസില്‍ വാട്‌സ്ആപ്പ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഉചിതമായ ലാംഗ്വേജ് പാക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. മെസേജുകളുടെ വിവര്‍ത്തനം പൂര്‍ണമായും ഡിവൈസിനുള്ളിലും ഓഫ്‌ലൈനുമായി നടക്കുന്നതിനാല്‍ എയ്‌റോപ്ലെ‌യ്‌ന്‍ മോഡിലും വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കും. ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനില്‍ ചൈനീസ്, ഡച്ച്, ഇംഗ്ലീഷ് (യുകെ, യുഎസ്), ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോളിഷ്, പോര്‍ച്ചുഗീസ് (ബ്രസീല്‍), റഷ്യന്‍, സ്‌പാനിഷ്, തായ്, ടര്‍ക്കിഷ്, ഉക്രെയ്‌നൈന്‍, വിയറ്റ്‌നാമീസ് എന്നീ ഭാഷകളില്‍ ട്രാന്‍സ്‌ലേഷന്‍ പിന്തുണയുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം

സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം

 തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും. ശാസ്ത്രമേളക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനായി സ്കൂള്‍ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നു. എന്നാൽ കപ്പ് നിർമ്മിച്ചില്ല. ഈ പണവും കായികമേളക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ച് കപ്പ് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലബാർ ദേവസ്വത്തിലും സ്വർണ്ണത്തിരിമറിയെന്ന് ആരോപണം; ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായി

മലബാർ ദേവസ്വത്തിലും സ്വർണ്ണത്തിരിമറിയെന്ന് ആരോപണം; ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായി

കോഴിക്കോട്: മലബാർ ദേവസ്വത്തിലും സ്വർണ്ണത്തിരിമറിയെന്ന് ആരോപണം. കോഴിക്കോട് ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായി. മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സ്വർണം തിരിച്ച് ഏൽപ്പിച്ചില്ലെന്നാണ് പരാതി. ഇരുപത് പവനിലധികം സ്വർണം കാണാതായതിൽ മലബാർ ദേവസ്വം ബോർഡ് അന്വേഷണമാരംഭിച്ചു.

2023-ൽ സ്ഥലം മാറിയ എക്സിക്യൂട്ടീവ് ഓഫീസർ സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നതോടെ സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലേക്ക് തിരിച്ച് വിളിപ്പിച്ചു. ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയതിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

നഷ്ടപ്പെട്ട സ്വർണം തിരികെ ഏൽപിക്കാൻ ഈ മാസം മൂന്ന് വരെ സമയം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥൻ ക്ഷേത്രത്തിലെത്തിയില്ല. നാളെ വെരിഫിക്കേഷൻ ഓഫീസർ വീണ്ടും ക്ഷേത്രത്തിലെത്തും. സ്വർണം തിരിച്ചെത്തിച്ചില്ലെങ്കിൽ നടപടിയെടുക്കാനാണ് തീരുമാനം. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സ്ഥലം മാറി പോകുന്ന ഘട്ടത്തിൽ ആസ്തി പരിശോധിച്ചുറപ്പ് വരുത്തുന്നതിൽ പുതുതായി ചാർജെടുത്ത ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ വീഴ്ച വരുത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. മധ്യപ്രദേശിലെ ഡ്രഗ് കൺട്രോളറെ മാറ്റി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികൾ ഇതുവരെ മരിച്ചത്.

ചുമ മരുന്നായ കോൾഡ്രിഫ് കഫ് സിറപ്പിന് പിന്നാലെ റീലൈഫ് , റെസ്പിഫ്രഷ് സിറപ്പുകൾക്ക് കൂടി മധ്യപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി. പരിശോധനയിൽ ഈ രണ്ടു മരുന്നുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ മധ്യപ്രദേശ് ഉത്തരപ്രദേശ് സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ചുമ മരുന്ന് കഴിച്ച് മരണങ്ങൾ സംഭവിച്ചതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക​വ​ര്‍​ച്ച​യ്ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യി; ക​ള്ള​ന്‍ പി​ടി​യി​ല്‍

ക​വ​ര്‍​ച്ച​യ്ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യി; ക​ള്ള​ന്‍ പി​ടി​യി​ല്‍

 തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ സ്‌​കൂ​ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വി​നീ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കാ​ഷ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

അ​തി​നി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​ക്ക് സ​മീ​പ​ത്താ​യി നി​ല​ത്തു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന നി​ല​യി​ല്‍ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്നു ക​വ​ര്‍​ന്ന യു​പി​എ​സും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ കാ​ഷ് ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ത​ക​ര്‍​ത്ത് എ​ടു​ത്ത പ​ണ​വും ആ​യു​ധ​ങ്ങ​ളും സ​ഹി​തം അ​ടു​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ ഉ​റ​ങ്ങി​പ്പോ​യ​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

ബെര്‍ഹാംപൂര്‍: ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഇയാളെ കൊലപ്പെടുത്തിയത്.
ബര്‍ഹാംപൂരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയ്ക്കുനേരെ വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റത്.

രാത്രി 9.40 ഓടെ പാര്‍ക്ക് സ്ട്രീറ്റിലെ ചേംബറില്‍ നിന്ന് ഇറങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു അഭിഭാഷകനെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വെടിയേറ്റ പിതാബാഷ ഓടാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു പിതാബാഷ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദീര്‍ഘകാലം കോണ്‍ഗ്രസില്‍ അംഗമായിരുന്ന പാണ്ഡെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിഡിയോ കോൾ ചെയ്ത് വിജയ്

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിഡിയോ കോൾ ചെയ്ത് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി. വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ‌ ആവശ്യപ്പെട്ടതായാണ് സൂചന. 

വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറൽ സെക്രട്ടറി അരുൺ രാജിന്ർറെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ ഉണ്ടെന്നാണ് വിവരം. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു

ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു

യുഎസിലെ കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാക്രമെന്‍റോയിലെ 59-ാം സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 50-ൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ മെഡിക്കൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകത്തില്‍ പരിക്കേറ്റ മൂന്ന് പേരും ഹെലികോപ്റ്ററിലെ യാത്രക്കാരായിരുന്നെന്നും അഗ്നിശമന വകുപ്പ് അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അപകടത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ ഇരകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി സാക്രമെന്‍റോ അഗ്നിശമന ഉദ്യോഗസ്ഥനായ ജസ്റ്റിൻ സിൽവിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹെലികോപ്റ്ററിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെലികോപ്റ്ററിന്‍റെ ക്യാപ്റ്റന്‍ ഉടൻ തന്നെ ചുറ്റും നിന്നിരുന്ന ആളുകളോട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് എല്ലാവരും കൂടി ഹെലികോപ്റ്ററിന്‍റെ ഒരു ഭാഗം ഉയർത്തി ആളുകളെ പുറത്തെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എയർ മെഡിക്കൽ സർവീസസിൽ രജിസ്റ്റർ ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം വിമാനത്തിൽ രോഗികളായി ആരും ഉണ്ടായിരുന്നില്ലെന്നും ഒരു പൈലറ്റും നഴ്‌സും പാരാമെഡിക്കുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ജസ്റ്റിൻ സിൽവിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യൂബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യൂബർ

യൂബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യൂബർ

ബെംഗളൂരു: ബെംഗളൂരുവില്‍ യൂബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യൂബർ. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ യൂബർ യുവതിക്ക് തിരികെ നൽകി. യുവതി യൂബർ ആപ്പിൽ പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും യൂബർ യുവതി വാഗ്ദാനം നല്‍കി. ബെംഗളൂരു പൊലീസും യുവതിയെ വിളിച്ച് സംസാരിച്ചു. എന്നാല്‍, സംഭവത്തില്‍ പൊലീസിൽ പരാതി നൽകാനില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു.