Thursday, 9 October 2025

കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച; സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 80 ലക്ഷം കവര്‍ന്നു

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 80 ലക്ഷം രൂപ കവര്‍ന്നു. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് സംഘം കവര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമത്തിലാണ് സംഘം. സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാർ നോട്ടുകെട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണ് അഞ്ചംഗ സംഘം സ്ഥാപനത്തിൽ എത്തിയത്. സംഭവത്തിൽ മരട് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഹോള്‍സെയിലായി സ്റ്റീല്‍ വില്‍ക്കുന്ന കടയിലാണ് മോഷണം നടന്നത്. സംഘത്തിലൊരാള്‍ നേരത്തെ കടയിലേക്ക് വന്നിരുന്നു. അയാള്‍ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തി കവര്‍ച്ച നടത്തിയതെന്നാണ് വിവരം. തോക്കുചൂണ്ടി, വടിവാളും മറ്റ് ആയുധങ്ങളുമായാണ് സംഘം കവര്‍ച്ച നടത്തിയത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുമ മരുന്ന് മരണം; തമിഴ്നാട്ടിലെ ശ്രീശൻ ഫാർമ കമ്പനി ഉടമ പിടിയില്‍

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഫാർമസ്യൂട്ടിക്കൽ ഉടമ കസ്റ്റഡിയിൽ.
കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാവ് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ ജി.രംഗനാഥനെയാണ് കസ്റ്റഡിയിലെടുത്തത്. ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്.

ചുമ മരുന്ന് കഴിച്ചുള്ള മരണത്തിന് പിന്നാലെ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ശരിയായ പരിശോധന ഇല്ലാതെ ഒരു ബാച്ച് മരുന്നുകളും പുറത്തിറക്കുന്നില്ലെന്ന് ഉറപ്പാക്കണം. മരുന്ന് നിർമ്മാതാക്കളുടെ ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ നിരീക്ഷിക്കണമെന്നും നിർദേശം. സംസ്ഥാനത്തെ ഡ്ര​ഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയിൽ നിന്നുള്ള ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി നിർമ്മിക്കുന്ന കോൾഡ്രിഫ് എന്ന ബ്രാൻഡഡ് ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ രോഗബാധിതരായത്.

മധ്യപ്രദേശിൽ വിഷാംശം കൂടിയ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികളാണ് മരിച്ചത്, അഞ്ച് കുട്ടികളുടെ നില ഗുരുതരമാണ്, രണ്ടുപേരെ നാഗ്പൂരിലെ എയിംസിലും രണ്ടുപേരെ സർക്കാർ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുല്‍ത്താന്‍ ബത്തേരിയില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; ഒരു ഭക്ഷണശാല അടച്ചുപൂട്ടി

 സുല്‍ത്താന്‍ ബത്തേരി: ആരോഗ്യ വിഭാഗം നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കുകയും ഒരു ഭക്ഷണശാല അടച്ചുപൂട്ടിക്കുകയും ചെയ്തു. വൃത്തിയില്ലാത്തതും കൃത്യമായ മാലിന്യസംസ്‌കരണസംവിധാനങ്ങളില്ലാതെയും പ്രവത്തിച്ച അല്‍ ജുനൂബ് കുഴിമന്തി എന്ന ഹോട്ടലാണ് ആരോഗ്യ വിഭാഗം പൂട്ടിച്ചത്.

ഇതുകൂടാതെ, ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ മൈസൂരു റോഡിലെ ഹോട്ടല്‍ ഉഡുപ്പി, സ്റ്റാര്‍ കിച്ചണ്‍, ദി റിയല്‍ കഫേ, ചീരാല്‍ റോഡിലെ അമ്മ മെസ്, മൂലങ്കാവിലെ ഹോട്ട് പോട്ട് കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ നശിപ്പിച്ചു കളഞ്ഞു. ചില പോരായ്മകള്‍

കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പരിശോധനയ്ക്ക് ശേഷം നോട്ടീസ് നല്‍കുകയും ചെയ്തു. പതിനഞ്ചോളം ഭക്ഷണശാലകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടന്നത്.

ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്, കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട്, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാണെന്നും വൃത്തിയില്ലാത്തതും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ പി എസ് സന്തോഷ് കുമാര്‍ അറിയിച്ചു.

നഗരസഭാ സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി അനൂപ് കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോബിച്ചന്‍, പി എസ് മുഹമ്മദ് സിറാജ് എന്നിവരും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ ഒപ്പമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം എസ്‌.യു.ടി. ആശുപത്രിയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

 തിരുവനന്തപുരം പട്ടം എസ്‌.യു.ടി. ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്.

കൊലയ്ക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഭാസുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്.ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ഭാസുരേന്ദ്രൻ ആത്മഹത്യാശ്രമം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. കൊല്ലം വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ള (55) യാണ് മരിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ, മരിച്ചശേഷം മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതാണോയെന്നതിൽ വ്യക്‌തതയില്ല.

ഇദ്ദേഹം താമസിക്കുന്ന ചെറിയ ഷെഡിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കൾ ഭക്ഷിച്ച നിലയിൽ അസ്‌ഥികൂടം മാത്രമാണ് ശേഷിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ

കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം സ്വദേശി ലീനയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. വീടിന്റെ പിൻവശത്തായിട്ടാണ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ 12.30യ്ക്ക് ശേഷം മൂത്ത മകൻ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ ഭർത്താവ്, ഭർതൃപിതാവ്, ഇളയ മകൻ ഉണ്ടായിരുന്നു. എന്നാൽ ഇവരാരും സംഭവം അറിഞ്ഞിരുന്നില്ല. ലീനയുടെ കഴുത്തിൽ ഒരു മുറിവ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 8 October 2025

ആന്ധ്രാപ്രദേശിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 6 മരണം

 ആന്ധ്രാപ്രദേശിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ആന്ധ്രയിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റായവാരത്തെ ഗണപതി ഗ്രാൻഡ് പടക്ക ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസമയത്ത് 40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. സ്ഫോടനത്തിൽ ഫാക്ടറിയുടെ മതിൽ തകർന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടകവസ്തുക്കൾ അലസമായി കൈകാര്യം ചെയ്തതാണ് അപകടകാരണം എന്നാണ് നിഗമനം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അപകടകാരണം, നിലവിലെ സ്ഥിതി, രക്ഷാപ്രവർത്തനങ്ങൾ, വൈദ്യസഹായം എന്നിവയെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് അന്വേഷിച്ചു. സംഭവസ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

അതേസമയം, ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി അനിത സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നവി മുംബൈ വിമാനത്താവളം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്. ഉൾവെ–പൻവേൽ മേഖലയിൽ 2866 ഏക്കറിലായാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണു തുടക്കത്തിൽ തുറക്കുന്നത്.

പ്രതിവർഷം 90 ദശ ലക്ഷം യാത്രക്കാരെയും 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുകളെയും സുഗമമായി കൈകാര്യം ചെയ്യാനാകും. വാട്ടർ ടാക്സി വഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം കൂടിയാണിത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ മിന്നൽ പണിമുടക്കുമായി ഡോക്ടർമാർ: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ മിന്നൽ സമരം പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ) അറിയിച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചതായും, മറ്റ് സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം (Casualty) മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും കെജിഎംഒഎ നേതാക്കൾ വ്യക്തമാക്കി.

ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സംവിധാനം പൂർണമായും പരാജയപ്പെട്ടെന്ന് കെജിഎംഒഎ ആരോപിച്ചു. ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട സമയത്ത് സർക്കാർ നൽകിയ ഉറപ്പുകൾ പാഴായെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

ഡോക്ടറെ വെട്ടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അക്രമം അപലപനീയമാണെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ഇന്ന് ഉച്ചയോടെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടർക്ക് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഓഗസ്റ്റിൽ മരിച്ച ഒമ്പതുവയസ്സുകാരിയുടെ പിതാവായ സനൂപ് ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടിവാളുമായി ആശുപത്രിയിലേക്ക് കടന്നുചെന്ന സനൂപ്, ഡോക്ടർ വിപിൻ്റെ തലയിൽ വെട്ടുകയായിരുന്നു. "എൻ്റെ മകളെ കൊന്നു കളഞ്ഞവനല്ലേ, എൻ്റെ കുട്ടിക്ക് നീതി ലഭിച്ചില്ല" എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ഡോ. വിപിനെ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഡോക്ടർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുമ്പോൾ വീണതാണെന്ന് കരുതി, നായയുടെ കടിയേറ്റത് അറിഞ്ഞില്ല; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

 മുംബൈ: കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു. കളിക്കുമ്പോൾ വീണു എന്നാണ് കുട്ടി പറഞ്ഞത്. പരിക്കൊന്നും കാണാത്തതിനാൽ ചെറിയ വീഴ്ചയാണെന്നേ അമ്മ കരുതിയുള്ളൂ. എന്നാൽ 10 ദിവസത്തിന് ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി പിന്നാലെ മരണവും സംഭവിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് ഈ ദാരുണ സംഭവം.

അർമാൻ എന്ന മൂന്ന് വയസ്സുകാരനെ നായ ആക്രമിച്ചപ്പോൾ പരിക്കേറ്റത് തലയ്ക്കായിരുന്നു. സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷം, അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ്, മുടികൾക്കിടയിൽ പല്ലിന്‍റെ പാടുകൾ കണ്ടതെന്ന് കുടുംബം പറഞ്ഞു. നായ കടിച്ചതാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ അവന് കഴിഞ്ഞു കാണില്ലെന്ന് അർമാന്‍റെ അമ്മാവൻ ഷെയ്ഖ് റഹീസ് പറഞ്ഞു.

"അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ് കടിയേറ്റ പാട് ഞങ്ങൾ കണ്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പ്രവേശിപ്പിച്ചില്ല. മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. രണ്ട് ആശുപത്രികൾ കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ചു. കുട്ടി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് കുടുംബത്തെ അറിയിച്ചു"- അമ്മാവൻ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ സാമ്പത്തിക നഷ്ടം, പണമിടപാടുകാർ വീട്ടിലെത്തി ശല്യം ചെയ്യൽ തുടങ്ങി; മാലമോഷണം പദ്ധതിയിട്ട സഹോദരങ്ങൾ പിടിയിൽ

 മലപ്പുറം: സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണമാല കവര്‍ന്ന കേസില്‍ സഹോദരങ്ങൾ മലപ്പുറം ചുങ്കത്തറയില്‍ പൊലീസ് പിടിയിലായി. പൂക്കോട്ടുമണ്ണ അനാടത്തിൽ തോമസ് എന്ന ജോമോൻ, സഹോദരൻ മാത്യു എന്ന ജസ്മോനുമാണ് അറസ്റ്റിലായത്. തോമസ് ബി‌ടെക് ബിരുദധാരിയും മാത്യു ബിബിഎ ബിരുദധാരിയുമാണ്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഇവർക്ക് ഉണ്ടായത് വലിയ സാമ്പത്തിക നഷ്ടമായിരുന്നു. സ്വകാര്യ പണമിടപാടുകാർ വീട്ടിലെത്തി ശല്യം ചെയ്യൽ പതിവായി തുടങ്ങി. പരിഹാരം ആലോചിച്ച സഹോദരന്മാര്‍ അവസാനം മോഷണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. സ്വര്‍ണത്തിന് ദിവസവും വില കൂടി വരുന്ന സാഹചര്യത്തില്‍ പ്രായമായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് ഇരുവരും ഒന്നിച്ച് തീരുമാനമെടുത്തത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ തോമസ് എടക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിലെത്തി ക്ലീനിംഗ് തൊഴിലാളിയായ ഖദീജയുടെ മാല പൊട്ടിച്ചെടുത്തു. ഓടി വന്ന് താഴെ റോഡില്‍ കാത്തു നിന്ന സഹോദരൻ മാത്യുവിന്‍റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ചുങ്കത്തറ കളക്കുന്നിൽ ലീല എന്ന സ്ത്രീയുടെ വീട്ടിലെത്തിയ തോമസ് ഇവരുടെ മാലയും ഇതുപോലെ ബലമായി പൊട്ടിച്ചെടുത്തു സഹോദരന്‍റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

സമാന രീതിയിലുള്ള കവര്‍ച്ചയില്‍ പൊലീസ് ഉടൻ തന്നെ അന്വേഷണം ശക്തമാക്കി. സിസിടിവിയും ഫോൺ ലൊക്കേഷനുമൊക്കെ പരിശോധിച്ച് പൊലീസ് വേഗം തന്നെ പ്രതികളിലേക്കെത്തി. കസ്റ്റഡിയില്‍ ചോദ്യം ചെയ്തതതില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒന്നാം പ്രതിയായ തോമസ് നേരത്തെ എറണാകുളത്ത് കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. പോത്തുകല്ലിലും ഇയാള്‍ക്കെതിരെ രാസലഹരി കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഞ്ചാബി ഗായകനും നടനുമായ രാജ്‌വീർ ജവാന്ദ അന്തരിച്ചു

പഞ്ചാബി ഗായകൻ രാജ്‌വീർ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 11 ദിവസമായി രാജ്‌വീർ വെന്റിലേറ്ററിൽ ആയിരുന്നു.

ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട രാജ്‌വീറിന് അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിൻ്റെ ബൈക്ക് റോഡിൽ അലഞ്ഞുതിരിഞ്ഞിരുന്ന കന്നുകാലിയെ ഇടിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദമുള്ള രാജ്‌വീര്‍ ജവാന്ദയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 2.4 ദശലക്ഷം ഫോളോവേഴ്സും യൂട്യൂബ് ചാനലില്‍ 931K സബ്സ്‌ക്രൈബര്‍മാരുമുണ്ട്. 2014-ൽ 'മുണ്ട ലൈക്ക് മി' എന്ന സിംഗിളിലൂടെ സംഗീത യാത്ര ആരംഭിച്ച ജവാന്ദ വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി.

അദ്ദേഹത്തിന്റെ അകാല വിയോഗം ആരാധകരെയും എന്റർടൈൻമെന്റ് ഇൻഡിസ്ട്രിയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ജവാന്ദയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഞായറാഴ്ച ആശുപത്രി സന്ദർശിച്ചിരുന്നു.

ലുധിയാനയിലെ ജാഗ്രോണിലെ പോണ ഗ്രാമത്തിൽ ജനിച്ച രാജ്‌വീർ 'തു ഡിസ് പെൻഡ', 'ഖുഷ് രേഹാ കർ', 'സർദാരി', 'സർനേം', 'അഫ്രീൻ', 'ലാൻഡ് ലോർഡ്', 'ഡൗൺ ടു എർത്ത്', 'കങ്കാണി' എന്നീ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. 2018-ൽ ജിപ്പി ഗ്രെവാൾ അഭിനയിച്ച പഞ്ചാബി ചിത്രം 'സുബേദാർ ജോഗീന്ദർ സിംഗ്', 2019 ൽ 'ജിന്ദ് ജാൻ', 2019 ൽ 'മിൻഡോ തസീൽദാർനി' എന്നീ സിനിമകളിലും രാജ്‌വീർ അഭിനയിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് നടക്കാവിൽ നടുറോഡിൽ‌ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു

കോഴിക്കോട്: നടക്കാവിൽ വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. വാഹനങ്ങൾക്കും കേടു വരുത്തി. ഫയർഫോഴ്സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്. ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി തളച്ചത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡിലാണ് സംഭവം ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ അഴുകിയ മൃതദേഹം,വിദ്യാർത്ഥികളടക്കം ദിവസങ്ങളായി കുടിച്ചത് ഈ വെള്ളം

 നോയ്ഡ: ഉത്തർപ്രദേശിലെ ദിയോറിയയിലെ സർക്കാർ മെഡിക്കൽ കോളേജിൽ കുട്ടികളും അധികൃതരും കുടിക്കാനായി ഉപയോഗിച്ചിരുന്ന വാട്ടർ ടാങ്കിൽ പത്ത് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ദിയോറിയയിലെ മഹർഷി ദേവ്രഹ ബാബ മെഡിക്കൽ കോളേജിലാണ് സംഭവം.

വെള്ളത്തിന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് അഞ്ചാം നിലയിലുള്ള കുടിവെള്ള ടാങ്ക് ജീവനക്കാർ പരിശോധിച്ചത്. പിന്നാലെ ടാങ്കിൽ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇക്കാലയളവിൽ ഈ വാട്ടർ ടാങ്കിൽനിന്നും ആശുപത്രിയിലെ ഒപിഡി ഡിപാർട്‌മെന്റിലേക്കും വാർഡുകളിലേക്കും വെള്ളം എത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

സംഭവം അന്വേഷിക്കുന്നതിനായി ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ രാജേഷ് കുമാർ ചുമതലയിൽനിന്നും താൽകാലികമായി ഒഴിഞ്ഞു. അഞ്ചാം നിലയിലായി അടച്ചിടേണ്ടിയിരുന്ന വാട്ടർ ടാങ്ക് തുറന്നുകിടക്കുകയായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പൊലീസ് സീൽ ചെയ്തു.

വെള്ളത്തിനായി ബദൽ മാർഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ നേതൃത്വം നൽകുന്ന അഞ്ച് പേരടങ്ങുന്ന സംഘമാണ് സംഭവം അന്വേഷിക്കുന്നത്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെതര്‍ലന്‍ഡ്‌സില്‍ പാരസെറ്റമോള്‍ ചേര്‍ത്ത ഐസ്‌ക്രീം കണ്ടുപിടിച്ചെന്ന് വൈറല്‍ പോസ്റ്റ്

പനിക്കും തലവേദനയ്ക്കും ശരീര വേദനയ്ക്കുമെല്ലാമായി ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗിക്കുന്ന ഒരു ജനപ്രിയ മരുന്നാണ് പാരസെറ്റമോള്‍. എന്നാല്‍ ഗുളിക കഴിക്കുക എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. ഇതിനുപകരം ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ആസ്വദിക്കാനായാലോ...തമാശയല്ല ഇത്.

പാരസെറ്റമോള്‍ ചേര്‍ത്ത ഐസ്‌ക്രീം ഡച്ചുകാര്‍ കണ്ടുപിടിച്ചതായാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഒരു ഡോസ് മരുന്നിനെ രുചികരമായ ഒരു ട്രീറ്റാക്കി മാറ്റിയെന്നും പോസ്റ്റ് വെളിപ്പെടുത്തുന്നു. ഐസ്‌ക്രീമിന്റെ ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നെതര്‍ലന്‍ഡ്‌സിലാണ് ഈ മരുന്നടങ്ങിയ ഡെസേര്‍ട്ട് വികസിപ്പിച്ചിട്ടുള്ളതെന്ന് പോസ്റ്റില്‍ പറയുന്നു. അസാധാരണമായ ഈ വിഭവത്തിന് പാരസെറ്റമോളിന്റേതിന് സമാനമായ ഫലങ്ങള്‍ ഉണ്ടെന്നും പനി, നേരിയ തലവേദന, ശരീരവേദന എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും പോസ്റ്റ് അവകാശപ്പെടുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്രം ഹൈക്കോടതിയില്‍

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കി.

മനുഷ്യത്വ രഹിതമായ സമീപനമെന്ന് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. നിയമമനുസരിച്ച് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി നടത്തിയത് മുന്‍കാല പ്രാബല്യത്തിലല്ല. ദുരന്തത്തിന് ശേഷമാണ് ഭേദഗതി വരുത്തിയത്. അതിനര്‍ഥം ദുരന്തം നടക്കുമ്പോള്‍ ഈ നിയമം ഉള്ളത് കൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട് – അദ്ദേഹം പറഞ്ഞു.