Saturday, 11 October 2025

വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം: കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ

വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം: കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. രാത്രി ഏഴരയോടെയാണ് സംഭവം. കണ്ടക്ട‍ർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 October 2025

അഫ്ഗാനിസ്താനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ; കാബൂളില്‍ വീണ്ടും എംബസി തുറക്കും

അഫ്ഗാനിസ്താനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ; കാബൂളില്‍ വീണ്ടും എംബസി തുറക്കും

അഫ്ഗാനിസ്താനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ. കാബൂളില്‍ വീണ്ടും എംബസി തുറക്കും.ഇന്ത്യ-അഫ്ഗാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ ചെറുക്കുമെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

അഫ്ഗാനിസ്താനിലെ താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിലവില്‍ കാബൂളിലുള്ള വിദേശ മന്ത്രാലയ ഓഫീസ് എംബസിയായി ഉയര്‍ത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനുള്ള സഹായം വര്‍ധിപ്പിക്കുമെന്നും,20 ആംബുലന്‍സുകള്‍, ഭക്ഷ്യ സഹായം, എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍ തുടങ്ങിയവ നല്‍കുമെന്നും
അഫ്ഗാനികള്‍ക്ക് ഉള്ള വിസകള്‍, വിമാന കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.

അഫ്ഗാനിസ്താന്റെ പരമാധികാരത്തിനും, പ്രദേശിക സമഗ്രതയ്ക്കും, സ്വാതന്ത്ര്യത്തിനും പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാന്‍ എപ്പോഴും ഇന്ത്യയുമായി നല്ല ബന്ധങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റാരെയും ഭീഷണിപ്പെടുത്താന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ആമിര്‍ ഖാന്‍ മുത്താക്കി പറഞ്ഞു.

മുത്താക്കിയുടെ ഇന്ത്യ സന്ദര്‍ശനം തുടരുന്നതിനിടെ പാകിസ്താന്‍ കാബൂളില്‍ വ്യോമാക്രമണം നടത്തി. സര്‍ക്കാര്‍ ഓഫീസുകളും, ജനവാസ മേഖലകളും കേന്ദ്രീകരിച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ പാക് നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം ഇക്ബാൽ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം; പൊലീസ് ലാത്തി വീശി

തിരുവനന്തപുരം ഇക്ബാൽ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം; പൊലീസ് ലാത്തി വീശി

തിരുവനന്തപുരം പെരിങ്ങമ്മലയിലെ ഇക്ബാൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പായി എസ്.എഫ്.ഐ. കെ.എസ്.യു. വിദ്യാർഥികൾ തമ്മിൽ കടുത്ത സംഘർഷം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു. വിജയിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കെ.എസ്.യു.വിന്റെ വിജയാഘോഷത്തിനിടെയുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികളാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വിജയിച്ച കെ.എസ്.യു. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷം രൂക്ഷമായതോടെയാണ് പൊലീസ് ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ലാത്തി വീശുകയും ചെയ്തത്. സംഘർഷത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇരുവിഭാഗത്തിലേയും ഏതാനും വിദ്യാർഥികൾക്ക് പരിക്കേറ്റതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലയോര മേഖലയിലെ വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പെരിങ്ങമ്മല ഇക്ബാൽ കോളജ്. കൂടുതൽ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കോളജ് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംആർ അജിത്കുമാർ ബിവറേജസ് കോര്‍പറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം

എംആർ അജിത്കുമാർ ബിവറേജസ് കോര്‍പറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി. നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത് കുമാറാകും അധ്യക്ഷത വഹിക്കുക. എംഡിയുടെ പദവിൽ ഹർഷിത അത്തല്ലൂരി തുടരും. ഓണ്‍ ലൈൻ മദ്യ വിൽപ്പനയും നികുതി ഘടനയിലെ മാറ്റവും ഉള്‍പ്പെടെ വരുമാനം കൂട്ടാനായി ഹർഷിത ശുപാർശകള്‍ നൽകിയിരുന്നു. സർക്കാർ തളളിയിട്ടും സിഎംഡി നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നയപരമായ ബോർഡ് തീരുമാനങ്ങളിൽ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിജിപി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ കൂടി യോഗങ്ങള്‍ പങ്കെടുക്കുന്നതോടെ ഇനി എംഡിക്ക് മാത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ല. മുമ്പും എക്സൈസ് കമ്മീഷണർമാരെ ബെവ്ക്കോയുടെ ചെയർമാനായി നിയമിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പണം തട്ടിയെന്ന് പരാതി; യുവാവിനെതിരെ കേസെടുക്കാൻ വൈകിയതോടെ പൊലീസ് ആസ്ഥാനത്തെത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

പണം തട്ടിയെന്ന് പരാതി; യുവാവിനെതിരെ കേസെടുക്കാൻ വൈകിയതോടെ പൊലീസ് ആസ്ഥാനത്തെത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് തമിഴ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. പണംതട്ടി എന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.

ബുധനാഴ്ച നടന്ന സംഭവത്തില്‍ വാണിമേല്‍ കൊടിയൂര്‍ സ്വദേശി ലത്തീഫിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്ത് യുവതിയോടൊപ്പം കഴിയുകയായിരുന്ന ലത്തീഫ് ആ സമയത്ത് വിശ്വാസ വഞ്ചന നടത്തി പണം അപഹരിച്ചു എന്നാണ് പരാതി. ചെന്നൈ സ്വദേശിനിയായ യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണ മോഷണം: പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം

ശബരിമല സ്വര്‍ണ മോഷണം: പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പരാതിയില്‍ തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകും. പമ്പ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മുന്നോട്ടുപോകുമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്, അവര്‍ ഇന്ന് തന്നെ അന്വേഷണം ആരംഭിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ന് വൈകിട്ടോടെ ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലഭിക്കുമെന്നും പിന്നാലെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയുടെ നെഞ്ചിൽ ​ഗൈഡ് വയർ കുടുങ്ങിയ സംഭവം; കീഹോൾ ശസ്ത്രക്രിയ 2 തവണയും പരാജയം, മേജർ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

യുവതിയുടെ നെഞ്ചിൽ ​ഗൈഡ് വയർ കുടുങ്ങിയ സംഭവം; കീഹോൾ ശസ്ത്രക്രിയ 2 തവണയും പരാജയം, മേജർ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയം. കിഹോള്‍ ശസ്ത്രക്രിയ രണ്ട് തവണ പരാജയപ്പെട്ടു. കിഹോള്‍ വഴി ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുമയ്യ നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിടും. ഇന്നലെയാണ് സുമയ്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. മേജര്‍ ശസ്ത്രക്രിയ നടത്തി ഗൈഡ് വയര്‍ പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പിഴവുണ്ടായത്.

കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, ഡോഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നായിരുന്നു നിഗമനം. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. എന്നാല്‍, ശ്വാസമുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വക്കീല്‍ ഗുമസ്തനുമായുള്ള അടുപ്പം മുതലെടുത്ത് എട്ട് പവനും 18 ലക്ഷം രൂപയും കവര്‍ന്നു; വീട്ടമ്മ പിടിയില്‍

വക്കീല്‍ ഗുമസ്തനുമായുള്ള അടുപ്പം മുതലെടുത്ത് എട്ട് പവനും 18 ലക്ഷം രൂപയും കവര്‍ന്നു; വീട്ടമ്മ പിടിയില്‍

പരപ്പനങ്ങാടി:വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവന്‍ സ്വര്‍ണവും 18 ലക്ഷം രൂപയും കവര്‍ന്ന വീട്ടമ്മ പിടിയില്‍. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയില്‍ മഞ്ജു, രമ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിനിത(36)യാണ് അറസ്റ്റിലായത്.യുവ വക്കീല്‍ ഗുമസ്തനുമായുള്ള വ്യവഹാര പരിചയവും അടുപ്പം മുതലെടുത്ത് ഭീഷണിപ്പെടുത്തിയാണ് യുവതി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തത്. 2022-2024 കാലയളവില്‍ ഇവര്‍ ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭാര്‍ത്താവ് രാഗേഷിന് നോട്ടീസ് നല്‍കിയതായും പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സമാനസംഭവങ്ങള്‍ ശ്രയില്‍പെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ നെറ്റ് വര്‍ക്ക് വ്യാപകമാണെന്നും പരപ്പനങ്ങാടി എസ്എച്ച്ഒ പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മഞ്ചേരി ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മീന്‍പിടിക്കുന്നതിനിടെ തര്‍ക്കം; വയോധികനെ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

മീന്‍പിടിക്കുന്നതിനിടെ തര്‍ക്കം; വയോധികനെ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

 മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശി അബ്ദുസല്‍മാനെയാണ് പൂക്കോട്ടും പാടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറായി സ്വദേശി കുഞ്ഞാലി(70)യെയാണ് അബ്ദുസല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.

ബുധനാഴ്ച ആറരയോടെ ചെറായി കെട്ടുങ്ങലില്‍ മീന്‍പിടിക്കുകയായിരുന്നു കുഞ്ഞാലി. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന അബ്ദുസല്‍മാനുമായി വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനൊടുവില്‍ പ്രതി കുഞ്ഞാലിയെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കറവപ്പശു തലതല്ലി ചത്തു, പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചു

കറവപ്പശു തലതല്ലി ചത്തു, പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചു

 തൃശൂര്‍: എരുമപ്പെട്ടി പഞ്ചായത്തിലെ പതിയാരത്ത് കറവ പശു പേവിഷബാധയേറ്റ് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പതിയാരം നീര്‍ത്താട്ടില്‍ ചന്ദ്രന്റെ രണ്ട് വളര്‍ത്തു പശുക്കളില്‍ ഒരെണ്ണമാണ് പേ വിഷബാധയേറ്റ് ചത്തത്. ഈ പശുവിൻ്റെ പാൽ സമീപത്തെ വീടുകളിലും മറ്റും വിതരണം ചെയ്തിരുന്നു. പശു ചത്തതിന് പിന്നാലെ നാട്ടുകാർ ഭീതിയിലായി. പാൽ ചൂടാക്കാതെ കുടിച്ച സമീപവാസികളായ വീട്ടുകാര്‍ക്കും സമീപപ്രദേശത്തെ മറ്റു പശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തി.

കഴിഞ്ഞ ദിവസമാണ് പശു ചത്തത്. ശക്തമായി കരഞ്ഞ പശുവിന് എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. എന്തോ അസുഖമാണെന്നാണ് ആദ്യം ധരിച്ചത്. പിന്നാലെ പശു അക്രമ സ്വഭാവവും കാട്ടിത്തുടങ്ങിയതോടെ ചന്ദ്രൻ മൃഗസംരക്ഷണ വകുപ്പിലും ആരോഗ്യ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പശുവിന് പേ വിഷബാധയേറ്റതായി നിഗമനത്തിലെത്തിയത്.

ഇതിനിടെ കെട്ടിയിട്ട മരത്തിലും തൊഴുത്തിലെ ചുമരിലും സ്വയം തലയിടിച്ച് അക്രമം കാട്ടിയ പശു അധികം വൈകാതെ ചത്തു. ചന്ദ്രൻ്റെ രണ്ടാമത്തെ പശു നിരീക്ഷണത്തില്‍ തുടരുകയാണ്. പതിയാരം അടക്കമുള്ള സമീപപ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെ തെരുവ് നായ്ക്കള്‍ പലരെയും കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2025  ലെ സമാധാനത്തിനുള്ള നൊബേൽ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക് ലഭിച്ചു

2025 ലെ സമാധാനത്തിനുള്ള നൊബേൽ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക് ലഭിച്ചു

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് പുരസ്‌കാരത്തിന് അര്‍ഹയായത്.

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുരസ്‌കാരത്തിനായി പരസ്യമായി അവകാശവാദമുന്നയിച്ചതാണ് നൊബേല്‍ സമാധാന പുരസ്‌കാരം ഇത്രയേറെ ചര്‍ച്ചയാകാന്‍ കാരണം. ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈയെടുത്തുവെന്നും സമാധാനത്തിനുള്ള നോബെല്‍ സമ്മാനം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും ട്രംപ് പലവട്ടം പ്രസ്താവനകള്‍ നടത്തിയിരുന്നു. ‘നൊബേല്‍ ലഭിക്കാതിരുന്നാല്‍ രാജ്യത്തിന് അത് വലിയ അപമാനമാകും’ എന്നാണ് പ്രതികരണം. ഏറ്റവുമൊടുവില്‍ ഹമാസ് -ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും നൊബേല്‍ സമ്മാനത്തിനുള്ള അര്‍ഹതയായി ട്രംപ് ഉയര്‍ത്തിക്കാട്ടി. തനിക്ക് വേണ്ടി നോബെല്‍ സമ്മാനത്തിന് ലോബിയിങ് നടത്താന്‍ നോര്‍വെയിലെ ധനമന്ത്രിയായ മുന്‍ നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗിനെ ട്രംപ് വിളിക്കുക പോലും ചെയ്തിരുന്നു.

സമാധാനത്തിനുള്ള നൊബേലിനായി 338 നോമിനികളെയാണ് നൊബെല്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ 244 വ്യക്തികളും 94 എണ്ണം സംഘടനകളുമാണ്. നോര്‍വെയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുത്ത അഞ്ചംഗങ്ങളാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര സമിതിയിലുള്ളത്. ഈ വര്‍ഷം ജനുവരി 31-നായിരുന്നു നാമനിര്‍ദ്ദേശത്തിനുള്ള അവസാന തീയതി. ലോകരാജ്യങ്ങളുടെ സര്‍ക്കാരുകളില്‍ നിന്നും ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ നിന്നോ ചരിത്രം, സാമൂഹ്യശാസ്ത്രം, നിയമം, ഫിലോസഫി, തിയോളജി തുടങ്ങിയ വിഷയങ്ങളിലെ സര്‍വകലാശാല പ്രൊഫസര്‍മാരടക്കമുള്ളവരില്‍ നിന്നുമാണ് നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാറുള്ളത്. നോമിനികളുടെ പേര് നാമനിര്‍ദ്ദേശം ചെയ്തവര്‍ പ്രഖ്യാപനം വരെ രഹസ്യമായി വയ്ക്കണമെന്നാണ് നിയമം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആഢം​ബ​ര കാ​ര്‍ വാ​ങ്ങി ന​ൽ​കി​യി​ല്ല, മ​ക​ൻ പി​താ​വി​നെ ആ​ക്ര​മി​ച്ചു, തി​രി​ച്ച് ആ​ക്ര​മി​ച്ച് പി​താ​വ്

ആഢം​ബ​ര കാ​ര്‍ വാ​ങ്ങി ന​ൽ​കി​യി​ല്ല, മ​ക​ൻ പി​താ​വി​നെ ആ​ക്ര​മി​ച്ചു, തി​രി​ച്ച് ആ​ക്ര​മി​ച്ച് പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: ആ​ഢം​ബ​ര കാ​റി​ന് വേ​ണ്ടി പി​താ​വി​നെ മ​ക​ൻ ആ​ക്ര​മി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പി​താ​വ് മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് തി​രി​ച്ച് ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ മ​ക​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക​ൻ ഹൃ​ദ്യ​ക്കി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഹൃ​ദ്യ​ക്കി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ് യു​വാ​വ്.

സം​ഭ​വ​ത്തി​ൽ പി​താ​വ് വി​ന​യാ​ന​ന്ദ​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ന​യാ​ന​ന്ദ് ഒ​ളി​വി​ൽ പോ​യെ​ന്നാ​ണ് വി​വ​രം. ഹൃ​ദൃ​ക്കി​ന് ആഢം​ബ​ര കാ​ര്‍ വേ​ണ​മെ​ന്ന​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ സ്ഥി​ര​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ബൈ​ക്ക് വി​ന​യാ​ന​ന്ദ് മ​ക​ന് വാ​ങ്ങി കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ആ​ഢം​ബ​ര കാ​ര്‍ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ ത​ര്‍​ക്കം പ​തി​വാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ മ​ക​ൻ പി​താ​വി​നെ ആ​ക്ര​മി​ച്ചു. തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യ പി​താ​വ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് മ​ക​നെ തി​രി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊതുമേഖലയിൽ ഇനി 3 ബാങ്കുകൾ മാത്രം? എസ്ബിഐയിലും കനറാ ബാങ്കിലും 3 വീതം ബാങ്കുകൾ ലയിച്ചേക്കും

പൊതുമേഖലയിൽ ഇനി 3 ബാങ്കുകൾ മാത്രം? എസ്ബിഐയിലും കനറാ ബാങ്കിലും 3 വീതം ബാങ്കുകൾ ലയിച്ചേക്കും

 കോട്ടയം ∙ പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാൻ ആലോചന. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ നിർദേശം ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കാൻ നടപടികൾ തുടങ്ങുമെന്ന് അറിയുന്നു. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിർദേശമാണ് ഈ നീക്കത്തിനു പിന്നിൽ. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 3 ബാങ്കുകൾക്കും കഴിയും. ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.

ഇതിനു പുറമേ, കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ എന്നിവയുടെ ഐപിഒയും ഉടനുണ്ടാകും. 2017ൽ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി. ഇനിയും അതു മൂന്നാക്കാനാണ് നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആശപ്രവര്‍ത്തകയുടെ സ്വർണ്ണം ഊരിവാങ്ങി, വീടിന് തീവെച്ചു;  പൊലീസിൻ്റെ ഭാര്യയ്‌ക്കെതിരെ കേസ്

ആശപ്രവര്‍ത്തകയുടെ സ്വർണ്ണം ഊരിവാങ്ങി, വീടിന് തീവെച്ചു; പൊലീസിൻ്റെ ഭാര്യയ്‌ക്കെതിരെ കേസ്

കീഴ്വായ്പൂർ: പത്തനംതിട്ടയില്‍ ആശപ്രവര്‍ത്തകയുടെ സ്വർണ്ണം ഊരിവാങ്ങി വീടിന് തീവെച്ച സംഭവത്തിൽ പൊള്ളലേറ്റ ലതയുടെ വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസ്. പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ സുമയ്യയെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെട്ടിയിട്ട് സ്വര്‍ണം കവരുകയും വീടിന് തീവെക്കുകയും ചെയ്തുവെന്നാണ് കേസ്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യയയാണ് പ്രതി സുമയ്യ. കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുമയ്യ തന്നെ സമീപിക്കുകയും ആഭരണങ്ങള്‍ ഊരിവാങ്ങുകയും ചെയ്തു. പിന്നീട് ബലം പ്രയോഗിച്ച് കെട്ടിയ ശേഷം വീടിന് തീവെക്കുകയുമായിരുന്നുവെന്നാണ് ലതയുടെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല, കൈയില്‍ കിടന്ന ഓരോ പവന്‍ വരുന്ന മൂന്ന് വളകള്‍, വിരലിലെ ആറ് ഗ്രാം തൂക്കമുള്ള മോതിരം എന്നിവ നഷ്ടപ്പെട്ടുവെന്നാണ് ലത പറയുന്നത്.

മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ ആശപ്രവര്‍ത്തക കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനുസമീപം പുളിമല വീട്ടില്‍ ലതാകുമാരിക്കാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.വസ്ത്രങ്ങള്‍ പൂര്‍ണമായി കത്തിയനിലയില്‍ അടുത്തുള്ള ബന്ധുവീട്ടിലെത്തിയ ലതയെ ഓട്ടോറിക്ഷയിലാണ് മല്ലപ്പള്ളി സ്വകാര്യ ആശുപത്രില്‍ എത്തിച്ചത്. പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവ സമയം ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

കീഴ്വായ്പൂര് എസ്‌ഐ രാജേഷ് മല്ലപ്പള്ളി ആശുപത്രിയിലെത്തി മൊഴിയെടുത്തു. പഞ്ചായത്ത് അംഗം രോഹിണി ജോസും ഉണ്ടായിരുന്നു. തിരുവല്ലയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയ്‌സ്വാളിന് സെഞ്ചുറി;  ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ജയ്‌സ്വാളിന് സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിയാണ് ജയ്‌സ്വാള്‍ ഡല്‍ഹിയില്‍ കുറിച്ചത്. 117 * റണ്‍സുമായി ജയ്‌സ്വാള്‍ ക്രീസിലുണ്ട്. അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശനാണ് (76 *) ജയ്‌സ്വാളിന് കൂട്ട്. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ ഇരുവരും 173  റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231  റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 54 പന്തില്‍ നിന്ന് 38 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജോമെല്‍ വാറിക്കനാണ് വിക്കറ്റ്. 

നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഗില്ലിന് ടോസ് ലഭിക്കുന്നത്. കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഗില്ലിന് ടോസ് നഷ്ടമായിരുന്നു. ഒടുവില്‍ ക്യാപ്റ്റനായുള്ള ഏഴാം ടെസ്റ്റില്‍ ടോസ് ഭാഗ്യം ഗില്ലിനെ തുണച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. വിന്‍ഡീസ് ടീമില്‍ ബ്രാന്‍ഡന്‍ കിങ്ങിനും ജൊഹാന്‍ ലയ്‌നും പകരം ടെവിം ഇംലാച്ചും ആന്‍ഡേഴ്‌സണ്‍ ഫിലിപ്പും ടീമിലെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു

പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു

അമൃത്സര്‍: പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. എന്നാല്‍, അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്ന് വരീന്ദര്‍ സിങിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു.

സല്‍മാന്‍ ഖാന്റെ 2023-ല്‍ ഇറങ്ങിയ ടൈഗര്‍-3 ചിത്രത്തില്‍ പ്രധാന വേഷമിട്ട വരീന്ദര്‍ സിങ് ഗുമന്‍ 2014-ലെ റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സിലും 2012-ല്‍ പുറത്തിറങ്ങിയ കബഡി വണ്‍സ് എഗെയ്ന്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വരീന്ദര്‍ സിങ് ഗുമന്‍ പഞ്ചാബിന്റെ അഭിമാനമാണെന്നും വരീന്ദറിന്റെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്നും വരീന്ദര്‍ സിങ് ഗുമന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു എക്‌സില്‍ കുറിച്ചു. വരീന്ദര്‍ സിങ് തന്റെ കഠിനാധ്വാനത്തിലൂടെ ഫിറ്റ്‌നെസ് ലോകത്ത് പുതിയ അളവുകോല്‍ സൃഷ്ടിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 