Sunday, 12 October 2025

ചൈനീസ് ഉത്പന്നങ്ങള്‍ക്കും 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

ചൈനയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ ഒന്നുമുതല്‍ എല്ലാ ചൈനീസ് ഇറക്കുമതിക്കും 100 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വരും. യുഎസ് നിര്‍മ്മിതമായ നിര്‍ണായക സോഫ്റ്റ്‍വെയറുകള്‍ക്ക് കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ചൈനയ്ക്കുമേല്‍ കൂടുതല്‍ കടുത്ത കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായി ട്രംപ് അറിയിച്ചത്.

യുഎസ് കപ്പലുകളുടെ ഓരോ സമുദ്രയാത്രയ്ക്കും അധിക തുറമുഖ ഫീസ് ചുമത്തുന്ന ചൈനയുടെ നടപടിക്കുള്ള പ്രതികാര നടപടിയായിട്ടാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനം. യുഎസ് സംരംഭങ്ങളുടെയോ വ്യക്തികളുടെയോ ഉമടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കപ്പലുകള്‍ക്കും യുഎസില്‍ നിര്‍മ്മിച്ചതോ യുഎസ് പതാകയുള്ളതോ ആയ കപ്പലുകള്‍ക്കും അധിക തുറമുഖ ഫീസ് ഈടാക്കുമെന്നായിരുന്നു ചൈനയുടെ പ്രഖ്യാപനം.

ചൈന വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അസാധാരണമാംവിധം ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച ട്രംപ് അമേരിക്കയും അതേ രീതിയില്‍ തന്നെ പ്രതികരിക്കുകയാണെന്ന് പോസ്റ്റില്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ വലിയ തരത്തിലുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല റോപ് വേ പദ്ധതി; കേന്ദ്ര സംഘം സ്ഥല പരിശോധന നടത്തി

ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നീ സ്ഥലങ്ങളിൽ സ്ഥല പരിശോധന നടത്തി. പദ്ധതിയുടെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സംഘം ഇന്നലെയും ഇന്നുമായി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയത്.

റോപ് വേ പദ്ധതിയുടെ ടവറുകൾ സ്ഥാപിക്കുന്ന ഇടങ്ങളിലും കടന്നു പോകുന്ന വനമേഖലയിലും രണ്ടുദിവസങ്ങളിലായി വിശദമായ പരിശോധനയാണ് സംഘം നടത്തിയത് . പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി, പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും മുറിച്ചുമാറ്റുന്ന മരങ്ങൾ, ഭാഗികമായി വെട്ടിമാറ്റുന്ന മരങ്ങൾ ഇവയെല്ലാം സംഘം വിശദമായി പരിശോധിച്ചു.

കേന്ദ്ര സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് അന്തിമ അനുമതി ലഭ്യമാകും. കേന്ദ്ര സംഘത്തിൽ വൈൽഡ് ലൈഫ് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ ഡൽഹിയിലെ ജോൺസൺ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശിവകുമാർ, ഹരിണി വേണുഗോപാൽ( ദേശീയ കടുവ സംരക്ഷണ അതോറിറ്റി) എന്നിവർ ഉൾപ്പെട്ടിരുന്നു. കേരള വനം വകുപ്പ്, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം പരിശോധനകളിൽ പങ്കാളികളായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗാൾ കൂട്ട ബലാത്സംഗം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു.കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബംഗാൾ ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷൻ കത്ത് നൽകി.

ബംഗാളിലെ ദുർഗാപൂരിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയ 23 കാരിയാണ് ബലാത്സംഗത്തിനിരയായത്. മൂന്നംഗ സംഘം യുവതിയെ പിന്തുടർന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഭയന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ ആക്രമിസംഘം പെൺകുട്ടിയെ വലിച്ചിഴച്ച് ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ കൈയിലെ മൊബൈൽ ഫോൺ തട്ടിയെടുത്തു. ഒച്ച വെക്കുകയോ പരാതി നൽകുകയോ ചെയ്താൽ പ്രത്യാഘാതം വലുതാകുമെന്ന് ഭീഷണിപ്പെടുത്തി. മകളുടെ സുഹൃത്തുക്കളാണ് വിവരമറിയിച്ചതെന്നും ആശുപത്രിയിലെ സുരക്ഷാക്രമീകരണങ്ങൾ പൂർണ്ണ പരാജയമാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

ബലാത്സംഗത്തിനിരായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മമതാ ബാനർജിയുടെ സർക്കാർ പൂർണ്ണ പരാജയമാണെന്നും ബംഗാളിൽ സ്ത്രീകൾ സുരക്ഷിതർ അല്ലെന്നുമാണ് ബിജെപിയുടെ ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 October 2025

യു എസ് ഷട്ട്ഡൗണ്‍; ഫെഡറല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ ആരംഭിച്ച് അമേരിക്കന്‍ ഭരണകൂടം

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്കയില്‍ ഷട്ട്ഡൗണ്‍ പത്താംദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ഔദ്യോഗികമായി ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിട്ട് യു എസ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആര്‍ഐഎഫ് (റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ്) ആരംഭിച്ചു. ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസല്‍ വോട്ട് ആണ് സമൂഹമാധ്യമമായ എക്‌സില്‍ ഇക്കാര്യം അറിയിച്ചത്.

ഷട്ട്ഡൗണ്‍ കാലത്ത് നിര്‍ബന്ധമായും വേണമെന്ന് തോന്നാത്ത ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. അതിന്റെ ഭാഗമായി ഈ ജീവനക്കാര്‍ക്കെല്ലാം ആര്‍ഐഎഫ് നോട്ടീസ് പോയിട്ടുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വക്താവ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിലെ കുറച്ച് ജീവനക്കാരെ ഈ നടപടി ബാധിക്കുമെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ എത്ര പേരെ ഇത് ബാധിക്കുമെന്നതിനെപ്പറ്റി വ്യക്തതയില്ല. നേരത്തെ ബജറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ ഏകദേശം പകുതിയോളം ജീവനക്കാരെ വകുപ്പ് കുറച്ചിരുന്നു.

ശമ്പളമില്ലാത്ത അവധി, താത്കാലിക പിരിച്ചുവിടല്‍ എന്നിവ ഷട്ട്ഡൗണ്‍ സമയത്ത് പൊതുവേ എടുക്കാറുള്ള നടപടികളാണെങ്കിലും എന്നന്നേക്കുമായി പിരിച്ചുവിടുന്നത് അത്യുപൂര്‍വമാണ്. അത്തരമൊരു അവസ്ഥയിലേക്കാണ് അമേരിക്ക എത്തിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി; സംഭവം ആശുപത്രി പരിസരത്ത്

 കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു. 23-കാരിയായ ഒഡീഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം കോളേജ് ക്യാംപസില്‍ നിന്ന് പുറത്ത് പോകുമ്പോഴായിരുന്നു സംഭവം.

മൂന്നുപേര്‍ യുവതിയെയും സുഹൃത്തിനെയും പിന്തുടര്‍ന്നു. ഭയന്ന സുഹൃത്ത് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതി ഓടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രതികള്‍ യുവതിയെ പിടികൂടി സമീപത്തെ ഒരു കാട്ടിലേക്ക് കൊണ്ടുപോയി. പിന്നാലെ പ്രതികളുടെ സഹായികളായ രണ്ടുപേര്‍കൂടി സ്ഥലത്തെത്തി. അതിലൊരാളാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഘം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ഒച്ചവെച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു.

മകളുടെ സുഹൃത്താണ് സംഭവം അറിയിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞാന്‍ അവിടെ എത്തിയപ്പോള്‍ മകളുടെ നില ഗുരുതരമായിരുന്നു. ആശുപത്രി അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല', അദ്ദേഹം ആരോപിച്ചു. മകളെ ഡോക്ടറാക്കുക എന്ന സ്വപ്നത്തോടെയാണ് താന്‍ അവളെ കോളേജില്‍ ചേര്‍ത്തതെന്നും മകള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ക്യാമ്പസില്‍ ശരിയായ സുരക്ഷയില്ലെന്നും പിതാവ് ആരോപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാരിന് ഗ്യാരൻ്റി കമ്മീഷനായി കെ.എസ്.എഫ്.ഇ 81.39 കോടി രൂപ കൈമാറി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) 2025-26 സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു സർക്കാരിന് കൈമാറി. 81.39 കോടി രൂപ ആണ് കെ.എസ്.എഫ്.ഇ സർക്കാരിന് കൈമാറിയത്.

വെള്ളിയാഴ്ച നടന്ന ചടങ്ങിൽ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇയുടെ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നാണ്  ചെക്ക് കൈമാറിയത്.പൊതുമേഖലാ സ്ഥാപനത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിച്ചു. ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇതൊരു വലിയ നേട്ടമാണ്. ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തനതായ കേരളാ മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പിന്തുണയും സ്ഥാപനത്തിന്റെ കാര്യക്ഷമതയും ഇതിന് പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

 പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി ദീക്ഷിത് ആണ് ഭാര്യ വൈഷ്ണവിയെ (2)കൊലപ്പെടുത്തിയത്.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സ്വാഭാവികമരണമായി ചിത്രീകരിക്കാൻ പ്രതി ശ്രമിച്ചുവെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.

തുടർന്ന് പൊലീസ് ദീക്ഷിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായരുന്നു.മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ദീക്ഷിതിന്റെ മൊഴി. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഭർത്താവ് ദീക്ഷിത് മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ശാരീകാസ്വാസ്ഥ്യത്തെത്തുടർന്ന് വൈഷ്ണവി അവശനിലയിലാണെന്ന് ദീക്ഷിത് ഭാര്യയടെ മാതാപിതാക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് അവരെത്തി. ഇതിനിടെ വൈഷ്ണവിയെ മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് ദീക്ഷിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും.2024 മേയ് 19-നായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: പേരാമ്പ്ര കല്ലോട് സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. സിപിഐഎം പ്രവര്‍ത്തക ശ്രീകല സുകുമാരന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ശ്രീകലയുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും സിപിഐഎം ആരോപിച്ചു.

ആക്രമണത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്തണം. പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. രാഷ്ട്രീയലാഭത്തിനായി സാധാരണ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ പൊതുസമൂഹം ശക്തമായി അപലപിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിന്‍ഡോസ് 11 ഉപയോഗിക്കാന്‍ നിബന്ധനകള്‍ കടുപ്പിച്ച് മൈക്രോസോഫ്റ്റ്; അക്കൗണ്ട് ഓപ്പണ്‍ ചെയ്യാതെ കാര്യം നടക്കില്ല

വിന്‍ഡോസ് 11(Windows 11) ഓപ്പറേറ്റിംഗ് സിസ്റ്റം (operating system) ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റ് (Microsoft) കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവരുന്നു. പുതിയ വിന്‍ഡോസ് 11 സിസ്റ്റത്തില്‍ സൈന്‍ ഇന്‍ ചെയ്ത് ഉപയോഗിക്കുന്നതിനു മുമ്പായി ആളുകള്‍ ആദ്യം ഒരു അക്കൗണ്ട് സജ്ജീകരിക്കണമെന്ന നിബന്ധന കമ്പനി കൊണ്ടുവരുന്നതായാണ് വിവരം.

നിങ്ങള്‍ ഒരു വിന്‍ഡോസ് 11 സിസ്റ്റം വാങ്ങുമ്പോള്‍ ആന്‍ഡ്രോയിഡ് ഫോണിലേതിന് സമാനമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന പ്രക്രിയ അതിന്റെ ഇസ്റ്റലേഷന്‍ ഘട്ടത്തിന്റെ ഭാഗമായിരിക്കും. ജോലിക്കോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ആയി ഈ പതിപ്പ് ഉപയോഗിക്കാനാകും.

ഈ അക്കൗണ്ട് തുറക്കല്‍ പ്രക്രിയ മൈക്രോസോഫ്റ്റ് കുറച്ചുകാലത്തേക്ക് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗൂഗിളിനെ പോലെ വിന്‍ഡോസ് 11 സിസ്റ്റം ഉപയോഗിക്കാന്‍ ആദ്യം അക്കൗണ്ട് തുറന്ന് സൈന്‍ ഇന്‍ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഈ പുതിയ മാറ്റങ്ങള്‍ വിന്‍ഡോസ് 11-ന്റെ ഇന്‍സൈഡര്‍ പ്രിവ്യു പതിപ്പില്‍ വന്നുകഴിഞ്ഞു.

സാധാരണഗതിയില്‍ ഗൂഗിളിന്റെ സേവനം നമ്മള്‍ ഉപയോഗപ്പെടുത്തുന്നത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്താണ്. ഇതുപോലെ തന്നെ വിന്‍ഡോസ് 11 സെറ്റ്അപ്പും ഉപയോഗിക്കാനാണ് അക്കൗണ്ട് തുറക്കുന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ പ്രക്രിയ ഉപയോക്താക്കളെ അതിന്റെ ക്ലൗഡ് സേവനങ്ങളുമായി സംയോജിപ്പിക്കുകയും മുഴുവന്‍ കോണ്‍ഫിഗര്‍ ചെയ്ത ഒരു സിസ്റ്റം നല്‍കുകയും ചെയ്യുമെന്ന് അവകാശപ്പെട്ടാണ് കമ്പനി ഈ പുതിയ നയം മാറ്റത്തെ ന്യായീകരിക്കുന്നത്.

വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ ഈ പ്രക്രിയ ആവശ്യപ്പെടുന്നുണ്ട്. മികച്ച ഉപയോക്തൃ അനുഭവവും വ്യക്തിഗത സവിശേഷതകളും ഉറപ്പാക്കുന്നതിന് ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലില്‍ പുറത്തുനിന്ന് ഇത്തരം നിരവധി വസ്തുക്കളെത്തുന്നുവെന്നും തടവുപുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായതിന് ശേഷമാണ് വീണ്ടും ജയിലില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരിക്കുന്നത്.

മദ്യത്തിനൊപ്പം ബീഡിക്കെട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പികളും ബീഡിക്കെട്ടുകളും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

ജയിലിന്റെ മതില്‍ വഴി പുറത്തുനിന്ന് ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ ജയിലിലേക്ക് എറിഞ്ഞുകൊടുക്കുന്നതായി ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ വസ്തുക്കളും ഹോസ്പിറ്റല്‍ ബ്ലോക്ക് അടയാളം വച്ച് എറിഞ്ഞുകൊടുത്തത് തന്നെയാണെന്നാണ് നിഗമനം. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ

ശബരിമലയിൽ നിന്ന് ഒരു തരി സ്വർണ്ണം പോലും പുറത്തുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഇതുവരെ സ്വീകരിച്ച നിലപാടുകളും ഹൈക്കോടതി വിധിയും സ്വാഗതാർഹമാണ്. കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി

ശിൽപ്പം അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് 2019 മാർച്ചിലും ജൂലൈയിലുമാണ്.കാണാതായ ദ്വാരപാലക പീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് കണ്ടെടുത്തത്. കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഇതിലൂടെ ബോധ്യപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും, പുറത്തുപോയ സ്വർണ്ണം തിരികെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്‍റെ കരങ്ങളിൽപ്പെടുമെന്നും ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാ​ർ​ഖ​ണ്ഡി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. മാ​വോ​യി​സ്റ്റ് വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നി​ടെ​യു​ണ്ടാ​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ സി​ആ​ർ​പി​എ​ഫ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മ​ഹേ​ന്ദ്ര ലാ​സ്ക​ർ (45)ആ​ണ് മ​രി​ച്ച​ത്.

പ​ശ്ചി​മ സിം​ഗ്ഭും ജി​ല്ല​യി​ലെ ജ​റൈ​കേ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബാ​ബു​ദേ​ര-​സാം​ത​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​സ്‌​ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​സാം സ്വ​ദേ​ശി​യാ​യ ലാ​സ്ക​ർ സി​ആ​ർ​പി​എ​ഫി​ന്‍റെ 60-ാം ബ​റ്റാ​ലി​യ​നി​ൽ അം​ഗ​മാ​യി​രു​ന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാറില്‍ വീണ്ടും കടുവ ആക്രമണം: രണ്ട് പശുക്കളെ കൊന്നുതിന്നു

ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനില്‍ ജേക്കബിന്റെ പശുക്കളെയാണ് കടുവ കൊന്നുതിന്നത്. തേയിലത്തോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയിലാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ദേവികുളം ഡിവിഷനില്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റ് ഒഡികെ ഡിവിഷനില്‍ പരമശിവത്തിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ ബഹളംവെച്ചതോടെ കടുവ തിരിഞ്ഞോടുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ കൃഷിയിടത്തിലെ പന്നി ശല്യം കുറയും, മന്ത്രി പി പ്രസാദ്

 ആലപ്പുഴ: കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേ​ഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. കൃഷിയിടത്തിൽ കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം. കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ല. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകും. പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്‌ത് അഞ്ച് ലക്ഷം രൂപ തട്ടി; തിരുവനന്തപുരം സ്വദേശി പിടിയിൽ

തിരുവനന്തപുരം: അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി തരപ്പെടുത്താമെന്ന പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നൽകി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി വിൻസ് (39) ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്.

അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ്, പരിചയക്കാരനായ പ്രിൻസ് എന്നിവരാണ് പരാതിക്കാർ. ഗീരീഷിന് അബുദാബിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് കിട്ടാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിസയാണെന്ന് മനസിലായത്. തുടർന്ന് ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശാസ്‌ത്രീയമായ അന്വേഷണങ്ങൾക്കൊടുവിലാണ് ഒളിവിൽപ്പോയ പ്രതിയെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്‌തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് മധ്യവയസ്‌കനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം: രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ റിമാൻഡിൽ

 കായംകുളം: സ്വർണ ബ്രേസ് ലെറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ മൂന്നും നാലും അഞ്ചും പ്രതികളെ കായംകുളം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചേരാവള്ളി സ്വദേശിയായ 49 വയസ്സുള്ള സജി എന്ന ഷിബുവാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 8ന് വൈകുന്നേരം 06:30-ഓടു കൂടിയാണ് സംഭവം. ബീഡി വാങ്ങാൻ പോയി തിരികെ വരുന്ന വഴി വീടിന് സമീപത്തെ തോട്ടിൽ വീണ ഷിബുവിനെ, ഭാര്യയുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളായ ഏഴോളം പേർ കനാലിൽ നിന്നും കരകയറ്റിയ ശേഷം മോഷണത്തിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു.

നാലാം പ്രതിയായ വിഷ്ണുവിന്റെ രണ്ട് വയസുള്ള മകന്റെ കൈയിൽ കിടന്ന രണ്ടര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ് ലെറ്റ് മോഷണം ചെയ്‌തെടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അറസ്റ്റിലായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ കുന്നയ്യത്ത് കോയിക്കൽ വീട്ടിൽ സുരേഷിന്റെ ഭാര്യ കനി (51), കനിയുടെ മകൻ വിഷ്ണു (30), വിഷ്ണുവിന്റെ ഭാര്യ ചിഞ്ചു എന്ന അഞ്ജന (28) എന്നിവരെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കായംകുളം ഡിവൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.