Wednesday, 5 November 2025

പാലാ നഗരപിതാവ് തോമസ് പീറ്റർ പടിയിറങ്ങുന്നതിനു മുൻപായി - പത്ത്  കുടുംബങ്ങൾക്ക് കരുണയുടെ കരുതലേകുന്നു.

പാലാ: രാഷ്ട്രീയമായാലും ബിസിനസായാലും, സമയത്തിന്റെയും പണത്തിന്റെയും ഒരു പങ്ക് തോമസ്‌ പീറ്റർ മാറ്റിവയ്ക്കും. അത് സമൂഹത്തിലെ അശരണർക്കുള്ളതാണ്. ദൈവ കരുണയോട് ഹൃദയം ചേർത്ത് വയ്ക്കുന്ന ഒരു മനുഷ്യന് അങ്ങനെയാവാനേ കഴിയൂ.അതാണ് പാലായുടെ നഗരസഭാ പിതാവ് തോമസ് പീറ്റർ.

നഗരസഭാ ചെയർമാനും ദീർഘകാലം സമൂഹസേവന രംഗത്ത് ശ്രദ്ധേയനുമായ തോമസ് പീറ്റർ വെട്ടുകല്ലേൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോഴും സേവനത്തിന്റെ ദീപം അണയുന്നില്ല. തെരഞ്ഞെടുപ്പടുത്ത ഈ വേളയിൽ രാഷ്ട്രീയത്തിലും ഔദ്യോഗിക കർത്തവ്യ നിർവഹണത്തിലും അസാമാന്യമായ തിരക്കുകൾ അനുഭവപ്പെടുന്ന ഈ വേളയിലും  തന്റെ വലവൂരിലുള്ള സ്ഥലത്ത് പത്ത് നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം കൈമാറുന്ന പദ്ധതി മുന്നോട്ടു കൊണ്ടുപോവുകയാണ് അദ്ദേഹം.

ഈ പദ്ധതിയുടെ ഉദ്ഘാടനകർമംനാളെ (നവംബർ 3 തിങ്കളാഴ്ച)  ജോസ് കെ മാണി എംപി നിർവഹിക്കുന്നു.

അമേരിക്കയിൽ താമസിക്കുന്ന സഹോദരൻ ഷിബു പീറ്ററുമായി ചേർന്ന്, പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച പീറ്റർ ഫൗണ്ടേഷൻ ട്രസ്റ്റ്‌ മുഖേന, കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ ആശുപത്രികൾക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്തും ആയിരക്കണക്കിന് കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും, ഡയാലിസിസ് കിറ്റും നൽകിയും അപരനിൽ ദൈവത്തെ കാണുന്ന കരുണയുടെ മുഖമാണ് തോമസ് പീറ്റർ.

“സേവനമാണ് യഥാർത്ഥ സമ്പത്ത്” എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ പ്രകടിപ്പിച്ച തോമസ് പീറ്ററിന്റെ  പ്രവർത്തനങ്ങളിൽ ഭാര്യ സിബിൽ തോമസും മക്കൾ ഡോ. ദിവ്യ, ദീപു,ഡോ. ദീപക് എന്നിവരും പൂർണ്ണമായ സഹകരണം നൽകുന്നു. പാലാ, കാഞ്ഞിരപ്പള്ളി വി ജെ പീറ്റർ & കമ്പനി ഉടമയായ അദ്ദേഹത്തിൻറെ കരുണയുടെ കരങ്ങൾ എപ്പോഴും അശരണർക്കായി തണലൊരുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 4 November 2025

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; പ്രകോപനം പുകവലി ചോദ്യം ചെയ്‌തത്‌, പരാതിപ്പെടുമെന്ന് പറഞ്ഞതിന് പിന്നാലെ ആക്രമണം

ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തൽ.

പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്ന്. വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷം. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കം 6 വകുപ്പുകളാണ്.

അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് പരിക്കേറ്റ ശ്രീക്കുട്ടി (22). തലക്കും നട്ടെല്ലിനും വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

പെൺകുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മെഡിക്കൽ ബോർഡ് രൂപീകരിച്ച് പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന് ശ്രക്കുട്ടിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു.

ഞായറാഴ്ച രാത്രിയാണ് മദ്യലഹരിയിലായിരുന്ന പ്രതി വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാർ (50) പെൺകുട്ടിയെ ഓടുന്ന ട്രെയിനിൽനിന്ന് ചവിട്ടി തള്ളിയിട്ടത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ഇവർ ട്രാക്കിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; കൊലയാളി പിടിയിൽ

ബിക്കാനീർ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് അടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം. കൊലയാളിയായ ജുബർ മേമൻ എന്ന അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് പുറത്തുവിട്ട വിവരപ്രകാരം, രാത്രി ട്രെയിനിൽ വച്ച് സൈനികനും അറ്റൻഡർമാരും തമ്മിൽ സീറ്റിനെ ചൊല്ലി തർക്കം ഉണ്ടാവുകയും, പിന്നാലെ അറ്റൻഡർമാരിൽ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇദ്ദേഹത്തെ കുത്തുകയും ചെയ്തു. വയറിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റ സൈനികൻ, ട്രെയിനിനകത്ത് കുഴഞ്ഞുവീണു. സഹയാത്രികർ ഉടൻ വിവരം അധികൃതരെ അറിയിച്ചു. ട്രെയിൻ ബിക്കാനീരിൽ എത്തിയ ഉടൻ ഇദ്ദേഹത്തെ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന അറ്റൻഡർമാരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കരുതുന്ന കത്തി പോലീസ് കണ്ടെത്തി. യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പരിശോധനയ്ക്കായി കൊലപാതകം നടന്ന കോച്ച് സീൽ ചെയ്തു. ഈ കോച്ചിൽ നിന്നും യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. ട്രെയിൻ ജോധ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഇതിൽ ഫോറൻസിക് പരിശോധന നടത്തും. സൈന്യത്തിൽ നിന്നുള്ള പ്രതിനിധികളും കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളും എത്തിയശേഷം ബിക്കാനീറിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കും. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം; മലയാളി യുവാവ് പിടിയില്‍

കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവ് പിടിയില്‍. വൈറ്റ്ഫീല്‍ഡില്‍ ഡെലിവറി സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്നു നവീന്‍ കെ മോന്‍ ആണ് പിടിയിലായത്.

നവീന്‍സ് എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച യുവാവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം യുവാവിനെ നേരിട്ട് വിളിച്ചു വരുത്തി നടി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മറ്റൊരു ഐഡി ക്രിയേറ്റ് ചെയ്ത് ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് നവീന്‍സ് എന്ന ഐഡിയില്‍ നിന്ന് നടിക്ക് റിക്വസ്റ്റ് വരുന്നത്. റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ദിവസേനയെന്നോണം ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ബ്ലോക്ക് ചെയ്‌തെങ്കിലും പുതിയ അക്കൗണ്ടുകള്‍ വഴി വീണ്ടും സന്ദേശങ്ങളയച്ചു. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ വരെ ഇയാള്‍ നടിക്ക് അയച്ചു. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിക്കുന്നത്. നവീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻറെ കോഴിക്കോട് സിറ്റി നോർത്ത് യൂണിറ്റിലെ ജനറൽ ബോഡിയോഗം നടന്നു ..

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻറെ കോഴിക്കോട് സിറ്റി നോർത്ത് യൂണിറ്റിലെ ജനറൽ ബോഡിയോഗം 3 11 2025 തിങ്കളാഴ്ച വൈകിട്ട് 4:00 മണിക്ക് കാരപ്പറമ്പിൽ ഉള്ള ക്ലോക്ക് ടവർ ഹോട്ടലിൽ വച്ച് നടന്നു 

സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സുഗുണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി  യു എസ് സന്തോഷ് കുമാർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുർഷിദ് മിനി ശക്തിധരൻ ജില്ലാ പ്രസിഡണ്ട് രൂപേഷ് ഹോളിയോട് ജില്ലാ സെക്രട്ടറി കോയമോൻ 

സാദിഖ് സഹാറ പവിത്രൻ കുറ്റ്യാടി എന്നവർ പങ്കെടുത്തു പുതിയ ഭാരവാഹികളായി മുഖ്യരക്ഷാധികാരി ബിജു മലബാർ രക്ഷാധികാരി ഉമ്മർഷാദ് അലങ്കാർ പ്രസിഡണ്ട് നിഷാൻ വൈറ്റിന് സെക്രട്ടറി ജലീൽ ഈസ്റ്റ് അവന്യൂ ട്രഷറർ റികേഷ് രത്നാകര വർക്കിംഗ് പ്രസിഡണ്ട് റസാഖ് റൂബി വൈസ് പ്രസിഡണ്ടുമാർ സുരാജ് കാർത്തിക നിസാർ നാസർ & നിസാർ ജോയിൻ സെക്രട്ടറിമാർ ഷുക്കൂർ മഹതി മന്തി മുഹമ്മദലി ബ്രദേഴ്സ് പ്രിയകുമാർ എന്നിവരെ തിരഞ്ഞെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ള വയ്ക്കാണ് തുക അനുവദിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ

പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കിടപ്പുരോഗിയായ പുളിമ്പറമ്പ് വിശാലത്തെ (55) തെരുവ് നായ ആക്രമിച്ചത്.

വീടിന് മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുമ്പോഴായിരുന്നു ആക്രമണം. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയില്‍ മാരകമായി പരിക്കേറ്റ വിശാലത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്ത് കമ്മാന്തറയില്‍ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധ ലക്ഷണങ്ങളുണ്ടെന്ന സംശയത്തിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി മേയറായാൽ ന്യൂയോര്‍ക്കിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിക്കെതിരെ തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെയും ആക്രമണമുയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. മംദാനിയെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപിന്റെ ആക്രമണം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് മംദാനിക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ എറ്റവും കുറഞ്ഞ തുക മാത്രമായിരിക്കും ന്യൂയോര്‍ക്കിന് ഫെഡറല്‍ ഫണ്ട് അനുവദിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റി സാമൂഹിക ദുരന്തമാകുമെന്നും ട്രംപ് ആരോപിച്ചു.

മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റി വിജയിക്കാനോ അതിജീവിക്കാനോ സാധ്യതയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. "ഒരു കമ്മ്യൂണിസ്റ്റ് ന്യൂയോര്‍ക്ക് തലപ്പത്ത് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേ ഉള്ളൂ. പ്രസിഡന്റ് എന്ന നിലയില്‍ മോശം കാര്യത്തിനുശേഷം നല്ല പണം അയക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യം ഭരിക്കേണ്ടത് എന്റെ കടമയാണ്. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി സമ്പൂര്‍ണ്ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നത് എന്റെ ഉറച്ച ബോധ്യമാണ്", ട്രംപ് കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോറിയിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വൈക്കം: ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. വൈക്കം - പൂത്തോട്ട റോഡിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

മിനി ലോറിയിൽ തട്ടി നിയന്ത്രണം വിട്ട ഇർഫാന്റെ ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർത്ഥിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹെല്‍മറ്റ് ധരിച്ചില്ല, കഞ്ചാവാണോയെന്ന് ചോദിച്ച് മര്‍ദ്ദനം; കൊല്ലത്ത് യുവാവിന് നേരെ എസ്‌ഐയുടെ ക്രൂരത

കൊല്ലം: ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് പൊലീസ് മര്‍ദ്ദനം. എഴുകോണ്‍ എസ്‌ഐ ചന്ദ്രകുമാറാണ് ബൈക്കിലെത്തിയ യുവാവിനെ മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് എഴുകോണ്‍ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

പരിക്കേറ്റ ദേവനാരായണന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസുകാരുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കഞ്ചാവാണോയെന്ന് ചോദിച്ചാണ് മര്‍ദിച്ചതെന്ന് ദേവനാരായണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘കുഞ്ഞ് കിണറ്റിൽ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂർ കുറുമാത്തൂരിൽ നടന്നത്കൊലപാതകമെന്ന് പൊലീസ്

കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്.

മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റിൽ വീണ് മരിച്ചത്. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഫ്ബി@25; 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍

നവകേരള നിര്‍മിതിയുടെ മുന്നേറ്റത്തിന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സംസ്ഥാന ധനവകുപ്പിന് കീഴില്‍ സ്ഥാപിതമായ ഏജന്‍സിയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തിനിടയില്‍ കിഫ്ബി വഴി അംഗീകാരം നല്‍കിയത് 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ്. ഇതില്‍ 37,388 കോടി രൂപ ചെലവഴിച്ചു. 21881 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 27,273 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

1183 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് 70,562 കോടിയാണ് കിഫ്ബി വഴി അംഗീകരിച്ചത്. 20,000 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കല്‍ പാക്കേജുകള്‍ക്കും കിഫ്ബി വഴിഅംഗീകാരം നല്‍കിയത്. വിവിധ മേഖലകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങി നിലവില്‍ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്.

104 പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ പൂര്‍ത്തിയാക്കിയത്. ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന വിഹിതമായി കിഫ്ബി വഴി 5581 കോടി രൂപ കൈമാറി. ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിന് 126.94 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഒമ്പത് താലൂക്ക് ആശുപത്രിയുടെയും രണ്ട് ജനറല്‍ ആശുപത്രിയുടെയും ഒരു ജില്ലാ ആശുപത്രിയുടെയും മലബാര്‍ കാന്‍സര്‍ സെന്ററിലെയും പണി പൂര്‍ത്തിയാക്കി. 45 ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി. 49 ഐസൊലേഷന്‍ വാര്‍ഡുകള്‍ പൂര്‍ത്തിയാക്കി.

വ്യവസായ രംഗത്ത് ഭൂമി ഏറ്റടുക്കുന്നതിന് 20,000 കോടിയാണ് ചെലവഴിക്കുന്നത്. വൈദ്യുതി മേഖലയില്‍ ട്രാന്‍സ് ഗ്രിഡ് പദ്ധതിക്കായി 1709 കോടി ചെലവഴിച്ചു. 579 സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കി. മത്സ്യവകുപ്പിനു കീഴിലൂടെ 50 സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചു. 44700 സ്‌കൂളുകളില്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി. ആനക്കാംപൊയില്‍ മേപ്പാടി ടണല്‍ റോഡ് നിര്‍മാണത്തിന് 2135 കോടിയുടെ പദ്ധതി അംഗീകരിച്ചു. കേശവദാസപുരം മുതല്‍ അങ്കമാലിവരെ എംസി റോഡ് വികസനത്തിന് 1900 കോടി രൂപയുടെ ഭരണാനുമതി നല്‍കി. വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണ പദ്ധതി നടപ്പാക്കാന്‍ കിഫ്ബിക്ക് കീഴില്‍ എസ്പിവി രൂപീകരണത്തിനും അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2227 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് ദേശീയപാതയില്‍ വാഹനാപകടം: തെറ്റായ ദിശയില്‍ വന്ന സ്‌കൂട്ടറിൽ കാറിടിച്ചു, യാത്രക്കാരന് ദാരുണാന്ത്യം

കാസർകോട്: കാസർകോട് ദേശീയ പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്നുള്ള കാർ ഇടിക്കുകയായിരുന്നു. ആരിക്കാട് സ്വദേശി ഹരീഷ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കാസർകോട് കുമ്പളയിലാണ് അപകടമുണ്ടായത്.

വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയിലെ സുരക്ഷാഭിത്തിയില്‍ ഇടിച്ചു. അപകടത്തില്‍ കാര്‍ യാത്രകാരനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കുടുംബം

പാലക്കാട് പല്ലശ്ശനയിൽ ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ
കുടുംബം പൊലീസിൽ പരാതി നൽകി. ഡോക്ടേഴ്സിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

പാലക്കാട് ഒന്‍പത് വയസുകാരിയുടെ വലത് കൈ മുറിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ചയുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ചികിത്സാ പിഴവ് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു.കുട്ടിയുടെ മുറിവ് ഡോക്ടേഴ്‌സ് രേഖപ്പെടുത്തിയില്ല. ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല. വേദന ഉണ്ടായിട്ടും ഇന്‍ഫെക്ഷന്‍ പരിശോധന നടത്തിയില്ലെന്നും മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. ബിപി പോലും പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്

 മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ട് നിന്ന കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ് .കഠിനതടവിന് പുറമെ 11,75,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശി ആയ യുവതിയെയും പാലക്കാട് സ്വദേശി ആയ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.ഐ.പി.സി പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ.ശിക്ഷയിൽ യാതൊരു തരത്തിലുള്ള ഇളവുകളും നൽകേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ ഹാജരായി.

2019 മുതൽ 2021 വരെയുള്ള രണ്ട് വർഷകാലം പതിനൊന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. തലയിൽ ക്യാമറ ഉണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ അത് ഞങ്ങൾ അറിയുമെന്നും പറഞ്ഞുകൊണ്ട് കുട്ടിയെ ഇവർ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. 2019 ലാണ് തിരുവനന്തപുരം സ്വദേശി ആയ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്.

കുട്ടിയെ കാണണമെന്ന് ആവശ്യപെട്ട് 2021ൽ മുത്തശൻ പോലീസിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. കുട്ടിയെ കാണാൻ അനുവദിക്കില്ലെന്ന് അമ്മ വാശി പിടിച്ചതോടെ തർക്കമായി. ഇതോടെ കുട്ടിയെ CWC ഏറ്റെടുത്തു. തുടർന്ന് സ്നേഹിതയിൽ പാർപ്പിച്ചപ്പോഴാണ് കുട്ടി ദുരനുഭവങ്ങൾ തുറന്ന പറഞ്ഞത്. മലപ്പുറം വനിതാ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. കുട്ടിയ്ക്ക് പലപ്പോഴായും ഭക്ഷണം പോലും നല്കിയിരുന്നില്ലെന്നും മർദിക്കാറുണ്ടായിരുന്നുവെന്നും അയൽവാസികളും മൊഴി നൽകിയിരുന്നു. നിലവിൽ രണ്ടാനച്ഛനും അമ്മയും ജയിലിൽ കഴിയുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്, 2 പേർ സഹോദരങ്ങൾ

കോയമ്പത്തൂരിൽ കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്. ശിവഗംഗ സ്വദേശിക സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

പരുക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് 3 പ്രതികൾ പിടിയിലാകുന്നത്. അതിജീവിത ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്‍റെ പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവതിയെ പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അറിയിച്ചു.