Friday, 7 November 2025

ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് ചാടിയ 52കാരന് ഗുരുതര പരിക്ക്

ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് ചാടിയ 52കാരന് ഗുരുതര പരിക്ക്

മാള: ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജു എന്ന 52കാരനാണ് പരിക്കേറ്റത്. മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ച് ആണ് സംഭവം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം. സീറ്റിൽ നിന്നും എഴുന്നേറ്റു യാത്രക്കാരൻ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന 52കാരൻ മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്. യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒക്ടോബർ 19 ന് കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി

ഒക്ടോബർ 19 ന് കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി

 ഉഫ സിറ്റി: റഷ്യയിൽ 19 ദിവസം മുൻപ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിങ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ ഇന്ത്യയിലുള്ള ബന്ധുക്കളെ മരണ വിവരം അറിയിച്ചു.

രാജസ്ഥാനിലെ അൽവാറിനടുത്ത് ലക്ഷ്‌മൺഗഡിലെ കുഫുൻവാര സ്വദേശിയായിരുന്നു അജിത് സിങ്. റഷ്യയിലെ ഉഫ സിറ്റിയിലെ ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഒക്ടോബർ 19 നാണ് ഇദ്ദേഹത്തെ അഴസാനമായി കണ്ടത്. വാർഡൻ്റെ പക്കൽ നിന്ന് പാൽ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ യുവാവ് പിന്നീട് മടങ്ങിവന്നില്ലെന്നാണ് മൊഴി.

അജിതിൻ്റെ മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത് നാട്ടിലേക്ക് തിരിച്ചെത്തിക്കും. ഉഫയിൽ വൈറ്റ് നദീതീരത്ത് അജിതിൻ്റേതെന്ന് കരുതുന്ന ജാക്കറ്റും മൊബൈൽ ഫോണും കണ്ടെത്തി. അജിത് പഠിച്ചിരുന്ന മെഡിക്കൽ കോളേജിനടുത്താണ് വൈറ്റ് നദി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. ഷാമ്പൂ സാഷേകളുടെ വില്‍പ്പനയും ഉപയോഗവും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പമ്പാനദിയില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് നടപടി. വിലക്ക് കര്‍ശനമായി നടപ്പാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശം.

പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മണ്ഡല - മകരവിളക്ക് സീസണ്‍ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്.

ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന നടത്തണമെന്നാണ് എരുമേലി ഗ്രാമപഞ്ചായത്തിന് നല്‍കിയ നിര്‍ദ്ദേശം. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടിയുടെ വസ്തുക്കള്‍ പോയെന്ന് പരാതി

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടിയുടെ വസ്തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം. കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. പൊലീസ് പരിശോധന നടത്തി വരികയാണ്. പരോളിലുള്ള മോന്‍സനുമായാണ് പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയുടെ വസ്തുക്കള്‍ പോയെന്നാണ് പരാതി.

പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായത്. 2017 മുതല്‍ 2020 വരെ 10 കോടി രൂപ മുതല്‍ മോന്‍സന്‍ തട്ടിയിരുന്നെന്നായിരുന്നു പരാതി. കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോന്‍സന്‍ കണക്കാക്കിയത്. 50,000 രൂപ മാസ വാടക നല്‍കിയാണ് വീടെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനിയില്‍ വന്‍ തീപിടുത്തം; ഷോട്ട് സര്‍ക്ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനിയില്‍ വന്‍ തീപിടുത്തം; ഷോട്ട് സര്‍ക്ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

മഹാരാഷ്ട്ര: ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോണ്‍ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലെ മംഗള്‍ മൂര്‍ത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പുക ചുരുളുകള്‍ ഉയരുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷോട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഷിഫ്റ്റിലായി 170-ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന ഫാക്ടറിയിലെ ഡയിങ് ഏരിയയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ആദ്യ ഷിഫ്റ്റിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയതിന് ശേഷമായിരുന്നു തീപിടുത്തമുണ്ടായതെന്നാണ് വിവരം. എന്നാല്‍ തീപിടിത്തം ഉണ്ടായ സമയത്ത് ജീവനക്കാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജമൗലിയുടെ വില്ലൻ ‘കുംഭ’; SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

രാജമൗലിയുടെ വില്ലൻ ‘കുംഭ’; SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പ്രിത്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. കണ്ടതിൽ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു.

ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു. എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ അടുത്ത ലെവലിലേക്ക് മുന്നോട്ടു കൊണ്ടുപോകുന്നു. ആഗോളതലത്തിൽ പ്രശംസ നേടിയതും ഓസ്കാർ ജേതാവുമായ ആർആർആറിന് തൊട്ടുപിന്നാലെയാണ് എസ് എസ് രാജമൗലി ഈ ബ്രഹ്‌മാണ്ഡ ചിത്രവുമായി എത്തുന്നത്.

“കുംഭയെ അവതരിപ്പിക്കുന്നു, ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രമാണിത്, മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്കാ ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി”. പൃഥ്വിരാജ് ഇപ്രകാരം പോസ്റ്റർ പങ്കുവച്ചു തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും വലിയ ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പ്രസ്തുത ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുക്കും.മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവർ ആദ്യമായി രാജമൗലിക്കൊപ്പം അണിനിരക്കുന്ന ചിത്രം കൂടിയാണിത്. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം. കീരവാണിയാകും സംഗീതസംവിധാനം നിർവഹിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടി ലക്ഷ്മി ആര്‍ മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു എന്നായിരുന്നു കേസ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഇനിയും ലയിപ്പിക്കുമെന്ന് നിര്‍മലാ സീതാരാമന്‍

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഇനിയും ലയിപ്പിക്കുമെന്ന് നിര്‍മലാ സീതാരാമന്‍

പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) ലയനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള നടപടികൾ ആരംഭിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ വ്യാഴാഴ്ച അറിയിച്ചു.

അതിവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ഒരുപാട് വലിയ ലോകോത്തര നിലവാരമുള്ള ബാങ്കുകൾ ആവശ്യമാണെന്ന് ഒരു പരിപാടിയിൽ സംസാരിക്കവെ അവർ പറഞ്ഞു.

''ഈ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും ബാങ്കുകളുമായും ഞങ്ങൾ ഇരുന്ന് സംസാരിക്കേണ്ടതുണ്ട്. കൂടാതെ, വലിയ ബാങ്കുകൾ എങ്ങനെ നിർമിക്കണമെന്ന് അവർ ആർബിഐയുമായി ചർച്ച ചെയ്യേണ്ടതുമുണ്ട്,'' നിർമലാ സീതാരാമൻ പറഞ്ഞു.

ആർബിഐയുമായും മറ്റ് ബാങ്കുകളുമായും ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചതായി സീതാരാമൻ കൂട്ടിച്ചേർത്തു. ''ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഞങ്ങൾ ആർബിഐയുമായും ബാങ്കുകളുമായും ചർച്ച നടത്തിവരികയാണ്. ഇത് ലയനത്തെക്കുറിച്ച് മാത്രമല്ല, ബാങ്കുകൾക്ക് പ്രവർത്തിക്കാനും വളരാനും കഴിയുന്ന ഒരു അന്തരീക്ഷം നമുക്ക് ആവശ്യമുണ്ട്,'' കേന്ദ്രമന്ത്രി പറഞ്ഞു.

2020ൽ 10 പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളാക്കിയിരുന്നു. ഇതിന് ശേഷം പിഎസ്ബി ഏകീകരണത്തിന്റെ അടുത്തഘട്ടം സജീവമായി പരിശോധിക്കുന്നുണ്ടെന്ന് സർക്കാർ സ്ഥിരീകരിക്കുന്ന ആദ്യ പ്രസ്താവനയാണിത്. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ബാങ്കുകൾ വായ്പാ ലഭ്യത ആഴത്തിലാക്കേണ്ടതിന്റെയും വിശാലമാക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റിയും മന്ത്രി ഊന്നിപ്പറഞ്ഞു. ''കറൻസി, വിനിമയനിരക്ക്, അല്ലെങ്കിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന പണപ്പെരുപ്പം എന്നിങ്ങനെയുള്ള അസ്ഥിരതയും അനിശ്ചിതത്വും ദിവസവും ആവർത്തിക്കുകയാണ്. അതിനാൽ വായ്പാ ലഭ്യത ആഴത്തിലാക്കുകയും വിശാലമാക്കുകയും ചെയ്യുന്നുണ്ടെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം,'' അവർ പറഞ്ഞു.

സാമ്പത്തിക അച്ചടക്കത്തിൽ സർക്കാരിനുള്ള പ്രതിബദ്ധത ആവർത്തിച്ച കേന്ദ്രധനമന്ത്രി ഇന്ത്യ അതിന്റെ സാമ്പത്തിക സമീപത്തിൽ 'സുസ്ഥിരമായ സ്വാശ്രയത്വം' നിലനിർത്തുന്നത് തുടരുകയാണെന്നും കൂട്ടിച്ചേർത്തു. ''വളർച്ചാ ലക്ഷ്യങ്ങൾ നിലനിർത്തുമ്പോഴും സാമ്പത്തിക സന്തുലിതാവസ്ഥയ്ക്ക് അത് ഭീഷണിയാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കുന്നു,'' മന്ത്രി കൂട്ടിച്ചേർത്തു. നീതിന്യായ, സംസ്ഥാന സർക്കാർ തലങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ അതിന്റെ പരിഷ്‌കരണ വേഗത നിലനിർത്തണമെന്നും അവർ പറഞ്ഞു. ''നമ്മൾ ഭൂതകാലത്തുനിന്നും പഠിക്കണം. സ്വീകരിക്കേണ്ട നടപടികളെ ഭയപ്പെടുകയും ചെയ്യരുത്,'' അവർ പറഞ്ഞു. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധശേഷി പ്രകടമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാം വിവാഹത്തിന് യുവതിയെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 60,000 രൂപ വാങ്ങി, ചോദിച്ചപ്പോൾ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

രണ്ടാം വിവാഹത്തിന് യുവതിയെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 60,000 രൂപ വാങ്ങി, ചോദിച്ചപ്പോൾ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

ദില്ലി: രണ്ടാം വിവാഹം കഴിപ്പിക്കാനായി 60,000 രൂപ വാങ്ങി തന്നെ സുഹൃത്ത് പറ്റിച്ചുവെന്നാരോപിച്ച് രണ്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. റിതല ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളിൽ ഒരാളായ ദീപക് തന്റെ സുഹൃത്തായ ജഗദീഷിന് വിവാഹം ചെയ്യുന്നതിനായി ഒരു യുവതിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. സംഭവ സ്ഥലത്ത് വച്ച് ജഗദീഷ് ഇത് ചോദിക്കുകയായിരുന്നു. ഇത് തർക്കത്തിലേക്കെത്തി. തർക്കം രൂക്ഷമായപ്പോൾ ദീപക് ഒരു കത്തി പുറത്തെടുത്ത് ജഗദീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷം, ആത്മ രക്ഷാർത്ഥം ജഗദീഷ് നെഞ്ചിൽ നിന്ന് കത്തി ഊരിമാറ്റി ദീപക്കിനെ ആക്രമിച്ചു. പരിക്കേറ്റ ദീപക് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ജഗദീഷിനെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വർഷങ്ങളായി തന്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ജഗദീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്റെ വിവാഹം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നുവെന്നും പുനർവിവാഹം ചെയ്യാനുള്ള ആഗ്രഹം ദീപക്കിനോട് പറഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഒക്ടോബർ 6 ന് ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള മാതാപിതാക്കളുടെ വീട്ടിൽ ഭാര്യയെ കൊണ്ടാക്കിയ ശേഷം ദീപക്കിനെ കാണാനായി ഇയാൾ ദില്ലിയിലേക്ക് വരികയായിരുന്നു.

വിവാഹം കഴിക്കാൻ ഒരു യുവതിയെ കണ്ടെത്താമെന്ന് ദീപക് ഉറപ്പ് നൽകിയിരുന്നു. അങ്ങനെ ദീപക്കിനൊപ്പം ഒരു ദിവസം മുഴുവൻ ജഗദീഷ് ചെലവഴിച്ചു. പുനർവിവാഹത്തിന് യുവതിയെ കണ്ടെത്താനായി ദീപക്കിന് 30,000 രൂപ നേരത്തെ നൽകിയിരുന്നുവെന്നും ഒക്ടോബർ 7 ന് വൈകുന്നേരം 30,000 രൂപ കൂടി നൽകിയിരുന്നുവെന്നും ജഗ്ദീഷ് പൊലീസിനോട് പറഞ്ഞു. എന്നാൽ, അന്ന് തന്നെ രാത്രി യുവതിയെക്കുറിച്ച് ചോദിച്ചപ്പോൾ ദീപക് ആക്രമിക്കുകയായിരുന്നുവെന്നും ജഗദീഷ് പറയുന്നു. യുവതിയെക്കുറിച്ച് ചോദിച്ചപ്പോൾ, "ഞാൻ നിന്നെ അവസാനിപ്പിക്കും,ആ സ്ത്രീയെക്കുറിച്ച് മറന്നേക്കൂ" എന്ന് ദീപക് പറഞ്ഞതായും ജഗദീഷിന്റെ മൊഴി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു; സ്റ്റോപ്പില്‍ ഇറക്കി വിട്ടതായും പരാതി

ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു; സ്റ്റോപ്പില്‍ ഇറക്കി വിട്ടതായും പരാതി

തിരുവനന്തപുരം: കോവളത്ത് പ്രൈവറ്റ് ബസ്സിന്റെ വാതിലിനിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ ഒടിഞ്ഞു. ബസ്സില്‍ കയറുമ്പോള്‍ യാത്രികരിലൊരാള്‍ അശ്രദ്ധമായി വാതില്‍ വലിച്ചടയ്ക്കുകയായിരുന്നു.

ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കര്‍ത്തിക്കി(12)നാണ് പരിക്കേറ്റത്. വാതിലിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് കുട്ടിയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് ഒടിഞ്ഞത്. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കി വിട്ടതായും പരാതിയുണ്ട്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കോവളം ജംഗ്ഷനിലായിരുന്നു സംഭവം. ജംഗ്ഷനുസമീപത്തെ സെന്ററിലെ ട്യൂഷനുശേഷം സഹോദരിയും ഏഴാംക്ലാസ് വിദ്യാർഥിനിയുമായ അഖിലയ്ക്കൊപ്പം വാഴമുട്ടത്തുള്ള വീട്ടിലേക്കു പോകുന്നതിന് ബസിൽ കയറുമ്പോഴായിരുന്നു കുട്ടിക്ക് അപകടമുണ്ടായത്. ചൂണ്ടുവിരൽ ഒടിഞ്ഞുള്ള വേദയും കൈയുടെ മറ്റുഭാഗങ്ങളിൽ മുറിവുമേറ്റ് രക്തം വാർന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി

വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി

 തിരുവനന്തപുരം വെഞ്ഞാറമൂടിൽ നിന്നും പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം രണ്ടാം തീയതി വൈകിട്ടോടെയാണ് വെഞ്ഞാറമൂടിൽ നിന്നും സഹദിനെ കാണാതായത്.

സഹദ് മദ്രസ പഠനത്തിനായി വെഞ്ഞാറമൂടിൽ എത്തിയതാണ്. ഈ മാസം രണ്ടിന് സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് മദ്രസ അധ്യാപകൻ മുഹമ്മദ് സഹദിനെ തല്ലി എന്നാണ് കുടുംബം പറയുന്നത്. ഇതിൽ മനംനൊന്ത് ഇറങ്ങിപ്പോയെന്നാണ് കുടുംബത്തിന്റെ പരാതി.

മുഹമ്മദ് സഹദിനായി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിച്ചും അന്വേഷണം നടക്കുകയാണ്. വിദ്യാർഥി പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുഹമ്മദ് സഹദിനെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 1800 425 2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടുവയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു, മൃതശരീരം കണ്ടെത്തിയത് പാതി ഭക്ഷിച്ച നിലയില്‍

കടുവയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു, മൃതശരീരം കണ്ടെത്തിയത് പാതി ഭക്ഷിച്ച നിലയില്‍

തെലങ്കാന: മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. കർഷകനായ ദണ്ഡ നായക്കിന്റെ മൃതദേഹമാണ് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ സരഗൂരിൽ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇത്. കടുവയുടെ ആക്രമണത്തിന് പിന്നാലെ നാഗ‍ർഹോള, ബന്ദിപൂർ കടുവാ സങ്കേതങ്ങൾ അടച്ചിരിക്കുകയാണ് നിലവില്‍. സരഗൂരിലെ ഹളെ ഹഗ്ഗഡിലു എന്ന പ്രദേശത്ത് സ്വന്തം കൃഷിയിടത്തിൽ വച്ചാണ് അന്പത്തിരണ്ടുകാരനായ ദണ്ഡ നായകിനെ കടുവ ആക്രമിച്ചത്. കൊലപ്പെടുത്തിയ ശേഷം അൽപദൂരം വലിച്ചു കൊണ്ടുപോയ മൃതദേഹം ആന കടക്കാതിരിക്കാൻ വേണ്ടി നിർമിച്ച കിടങ്ങിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.

തലയുടെ ഭാഗവും തുടയുടെ ഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു മൃതശരീരം. എന്നാൽ ഇത് കടുവ ഭക്ഷിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. സരഗൂരിൽ ഒരു മാസത്തിനിടെ കടുവ കൊല്ലുന്ന മൂന്നാമത്തെ ആളാണ് ദണ്ഡ‍ നായക്. മറ്റൊരു കർഷകന് കടുവയുടെ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ബന്ദിപ്പൂ‍‍ർ വന്യജീവി സങ്കേതത്തിന് വടക്കുള്ള നുഗു വന്യജീവി സങ്കേതത്തിന് സമീപമാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ തവണ കടുവ കർഷകനെ കൊന്ന സ്ഥലത്ത് നിന്ന് ഇവിടേക്ക് ആറ് കിലോമീറ്റർ മാത്രമാണ് ദൂരം. പ്രദേശത്ത് നരഭോജി കടുവ ഇല്ലെന്ന് വനംവകുപ്പ് കഴിഞ്ഞ ദവസം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്നുരാവിലെ കർഷകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കടുവയുടെ ആക്രമണത്തിന് പിന്നാലെ നാഗർഹോള, ബന്ദിപ്പൂ‍ർ കടുവാ സങ്കേതങ്ങൾ അടച്ചിരിക്കുകയാണ്. ഇവിടെ ട്രെക്കിംഗിന് സഹായങ്ങൾ നൽകുന്ന ഉദ്യോഗസ്ഥരെ കടുവാ ദൗത്യത്തിനായി നിയോഗിക്കാൻ വനംമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ നവംബർ 11 ന് പരിഗണിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ നവംബർ 11 ന് പരിഗണിക്കും

 തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും.വിവിധ സംസ്ഥാനങ്ങളിലെ എസ് ഐ ആറിനെതിരായ ഹർജികൾ ആണ് പരിഗണിക്കുക.ഡി എം കെയുടെ ഹർജിയും ഇതിൽ ഉൾപ്പെടുന്നു.

എസ്ഐആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്.

അതേസമയം, ബംഗാളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചത് മുതൽ ശക്തമായ പ്രതിഷേധ ആഹ്വാനം നടത്തിയ പാർട്ടി ആണ് തൃണമൂൽ കോൺഗ്രസ്‌. ഇന്ന് ബംഗാൾ ഉൾപ്പെടെ 12 ഇടങ്ങളിൽ എസ്‌ഐആർ പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ ആണ് മുഖ്യമന്ത്രി മമതാ ബാനർജി മെഗാ റാലി സംഘടിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 37ാം ദിവസം; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 37ാം ദിവസം; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം

ഷട്ട്ഡൗണ്‍ 37ാം ദിവസത്തിലെത്തുമ്പോള്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുക്കുന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് ഏവിയേഷന്‍ വിഭാഗം എത്തിയത്. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

40 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ അപര്യാപ്തതമൂലം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ല എന്ന് അറിയിച്ചെങ്കിലും ചില വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകളും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റാന്‍ സാധിക്കുമെന്നും അല്ലാത്തപക്ഷം പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ഏവിയേഷന്‍ വിഭാഗം അറിയിച്ചു. നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയ വിമാനത്താവളങ്ങളില്‍ തിരക്കേറിയ വിമാനത്താവളങ്ങളും ഉണ്ട്.

ലോകത്തെ ഏറ്റവും തിരക്കുള്ള ജോര്‍ജിയയിലെ ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളവും നിയന്ത്രണമേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടും. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളം, ചിക്കാഗോ ഓ ഹെയര്‍, ഡല്ലാസ് ഫോര്‍ട്ട് വര്‍ത്ത് അന്താര്ഷ്ട്ര വിമാനത്താവളം, ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എന്നീ ലോകത്തെ ഏറ്റവും തിരക്കേറിയ അഞ്ച് വിമാനത്താവളങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടും. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണിലേക്ക് അമേരിക്ക നീങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ ബസുകളിൽ ഗതാഗത വകുപ്പിന്റെ മിന്നൽ പരിശോധന; ഇന്ന് മാത്രം നികുതി വെട്ടിപ്പിന്‍റെ പേരിൽ പിടിച്ചെടുത്തത് 28 ബസുകൾ

കൊച്ചിയിൽ ബസുകളിൽ ഗതാഗത വകുപ്പിന്റെ മിന്നൽ പരിശോധന; ഇന്ന് മാത്രം നികുതി വെട്ടിപ്പിന്‍റെ പേരിൽ പിടിച്ചെടുത്തത് 28 ബസുകൾ

കൊച്ചി: സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന. കൊച്ചിയിൽ മാത്രം നികുതിവെട്ടിപ്പിന്‍റെ പേരിൽ 28 ബസുകൾ പിടിച്ചെടുത്തു. കേരളത്തിലേക്ക് കടക്കുമ്പോൾ അടയ്ക്കേണ്ട നികുതി ഈ വാഹനങ്ങൾ അടച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് പരിശോധനയെന്നും നികുതി അടച്ചശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നികുതി വെട്ടിപ്പിന് പുറമേ മറ്റു നിയമലംഘനങ്ങളും പരിശോധിക്കുന്നുണ്ട്.

ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടന്നത്. ഓൾ ഇന്ത്യ പെർമിറ്റ് ബസുകളാണെങ്കിലും കേരളത്തിലേക്ക് കടക്കുന്ന സമയത്ത് നികുതി അടക്കേണ്ടതുണ്ട്. പിടിച്ചെടുക്കുന്ന സമയത്ത് മറ്റു ജില്ലകളിലേക്ക് പോകുന്ന ബസുകൾ വരെ ഉണ്ടായിരുന്നു. ഇത്തരം ബസുകളോട് കൃത്യ സ്ഥലങ്ങളിൽ യാത്രക്കാരെ ഇറക്കി തിരിച്ച് കൊച്ചിയിലെത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബസ് സ്റ്റാൻഡുകളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും തെരുവ് നായകളെ മാറ്റണമെന്ന് സുപ്രീം കോടതി

ബസ് സ്റ്റാൻഡുകളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും തെരുവ് നായകളെ മാറ്റണമെന്ന് സുപ്രീം കോടതി

രാജ്യത്തുടനീളം തെരുവ് നായകളുടെ കടിയേൽക്കുന്ന സംഭവങ്ങളിൽ അപകടകരമായ വർധനവ് ഉണ്ടായതായി അംഗീകരിച്ചുകൊണ്ട് കർശന നടപടിയുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു കായിക സമുച്ചയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ എന്നിവിടങ്ങളിൽ തെരുവ് നായകളുടെ പ്രവേശനം തടയുന്നതിനായി വേലി കെട്ടണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

തെരുവ് നായ ശല്യം സംബന്ധിച്ച സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ പ്രത്യേക മൂന്നംഗ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

തെരുവ് നായകളെ പിടികൂടി, അനിമൽ ബെർത്ത് കൺട്രോൾ (എബിസി)നിയമങ്ങൾക്കനുസൃതമായി വാക്സിനേഷൻ നൽകി വന്ധ്യംകരിച്ച ശേഷം പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റേണ്ടത് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരിക്കൽ പിടികൂടിയ മൃഗങ്ങളെ അതേ പ്രദേശത്ത് തിരികെ വിടരുതെന്ന് ബെഞ്ച് തീർത്തു പറഞ്ഞു. "അങ്ങനെ ചെയ്യുന്നത് ആ സ്ഥാപനങ്ങളെ തെരുവ് നായകളുടെ സാന്നിധ്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കും," കോടതി നിരീക്ഷിച്ചു.