Monday, 17 November 2025

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 80 രൂപ താഴ്ന്ന് 91,640 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 11,455 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 10 ഡോളർ താഴ്ന്ന് 4,101 ഡോളറിൽ എത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 94000 രൂപയ്ക്ക് പുറത്ത് നൽകേണ്ടിവരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഹാറിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ഏഴുവയസുകാരനെ കഴുത്തറുത്ത് കൊന്നു: വാര്‍ഡനടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

പട്‌ന: ഏഴുവയസുകാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ വെച്ച് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ വാര്‍ഡനുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിനായാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂര്‍ ഗോപാല്‍പൂര്‍ ചൗക്കിലാണ് സംഭവം.

വൈശാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്യാന്‍ പ്രതിയോഗിത നികേതന്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ മുറിയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാണ്‍പൂര്‍ സ്വദേശിയായ അര്‍ജുന്‍ താക്കൂറാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഹോസ്റ്റലിന് നേരെ കല്ലെറിയുകയും ഒരുഭാഗം അടിച്ചുതകര്‍ക്കുകയും ചെയ്തു. മണിക്കൂറുകളെടുത്താണ് പൊലീസ് നാട്ടുകാരെ ശാന്തരാക്കിയത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. ഫൊറന്‍സിക് സംഘവും സ്ഥലതെത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ എന്താണ് മരണകാരണമെന്ന് കണ്ടെത്താനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ ജാഗ്രതൈ; അതീവ പ്രാധാന്യമുള്ള സുരക്ഷാ മുന്നറിയിപ്പുമായി സെര്‍ട്-ഇന്‍

ദില്ലി: വിവിധ ആപ്പിള്‍ ഉത്പന്നങ്ങളും ഡിവൈസുകളും ഉപയോഗിക്കുന്നവര്‍ക്ക് ഉയര്‍ന്ന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്-ഇന്‍). ഐഫോണുകളും ഐപാഡുകളും അടക്കമുള്ളവ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്-ഇന്‍ നിര്‍ദ്ദേശിച്ചു. ആപ്പിള്‍ ഡിവൈസുകളില്‍ ഹാക്കര്‍മാര്‍ക്ക് അനായാസം നുഴഞ്ഞുകയറാനാവുന്ന പിഴവുകള്‍ കണ്ടെത്തി എന്നാണ് മുന്നറിയിപ്പ് സന്ദേശത്തില്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പറയുന്നത്. ഈ പിഴവുകള്‍ അനിയന്ത്രിതമായ കോഡുകള്‍ നടപ്പിലാക്കാനും, സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും, സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, ഡിനൈല്‍-ഓഫ്-സര്‍വീസ് (DoS) അറ്റാക്കുകള്‍ക്ക് കാരണമാകാനും, സേവനങ്ങള്‍ തടസപ്പെടുത്താനും വഴിയൊരുക്കുമെന്നും മുന്നറിയിപ്പില്‍ സെര്‍ട്-ഇന്‍ വിശദീകരിക്കുന്നു.

ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കാണ് സാധ്യതയെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു. 26.1ന് മുമ്പുള്ള ഐഫോണ്‍, ഐപാഡ് വേര്‍ഷനുകള്‍, 11.1ന് മുമ്പുള്ള വാച്ച്ഒഎസ് വേര്‍ഷനുകള്‍, 18.1ന് മുമ്പുള്ള ടിവിഒഎസ് വേര്‍ഷനുകള്‍, 2.1ന് മുമ്പുള്ള വിഷന്‍ഒഎസ് വേര്‍ഷനുകള്‍, 17.6.1ന് മുമ്പുള്ള സഫാരി വേര്‍ഷനുകള്‍, 15.4ന് മുമ്പുള്ള എക്‌സ്‌കോഡ് വേര്‍ഷനുകള്‍, 15.1ന് മുമ്പുള്ള macOS Sequoia വേര്‍ഷനുകള്‍, 13.7.1ന് മുമ്പുള്ള Ventura വേര്‍ഷനുകള്‍, 12.7.2ന് മുമ്പുള്ള Monterey വേര്‍ഷനുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഡിവൈസുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ആപ്പിള്‍ ഡിവൈസുകളിലുടനീളം കേർണൽ, വെബ്‌കിറ്റ്, കോർആനിമേഷൻ, സിരി തുടങ്ങിയ സിസ്റ്റം ഘടകങ്ങളെ ബാധിക്കുന്നവയാണ്. ഉയര്‍ന്ന അപകട സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത് എന്നതിനാല്‍, എല്ലാ ഐഫോണ്‍ ഉപയോക്താക്കളും ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പുകളിലേക്ക് (iOS 26.1 ഉം മറ്റുള്ളവയും) അവരുടെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ CERT-In ശുപാർശ ചെയ്യുന്നു. ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്ന പാച്ചുകൾ ഈ അപ്‌ഡേറ്റുകളിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആപ്പിളിന്‍റെ മറ്റെല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ആപ്പുകളിലും സമാനമായി പുതിയ പതിപ്പുകളില്‍ സുരക്ഷാ പാച്ചുകള്‍ അടങ്ങിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം എടുത്തുവെയ്ക്കാൻ താമസിച്ചു; ഭാര്യയുടെ തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിച്ച് ഭർത്താവ്; അറസ്റ്റിൽ

 മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഭര്‍തൃവീട്ടില്‍ യുവതി നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനം. ആനമങ്ങാട് ആണ് സംഭവം. പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ഷഹീന്‍ ആണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. ഭക്ഷണം എടുത്തുവെയ്ക്കാന്‍ വൈകിയതിനടക്കം ഇയാള്‍ ഭാര്യയെ മര്‍ദിച്ചിരുന്നു. യുവതിയുടെ തല ചുമരില്‍ ഇടിച്ചും മുഖത്തും കഴുത്തിലും അടിച്ചും ഇയാള്‍ പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മുഹമ്മദ് ഷഹീനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുന്‍പായിരുന്നു വിവാഹിതരായത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവില്‍ നിന്ന് കടുത്ത പീഡനമാണ് യുവതി നേരിട്ടത്. ഭക്ഷണം നല്‍കാന്‍ താമസിച്ചുവെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ആക്രമിച്ചത്. തല ചുമരില്‍ ഇടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റ യുവതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം മാനസിക, ശാരീരിക പീഡനം നേരിട്ടതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീട്ടുകാര്‍ നല്‍കിയ 15 പവനോളം സ്വര്‍ണം യുവാവ് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് കേസെടുത്തു. തുടര്‍ന്നായിരുന്നു യുവാവിന്റെ അറസ്റ്റ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജിംനേഷ്യം പരിശീലകനാണ് പ്രതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ച് തെറിപ്പിച്ച് കാർ, ആന വീണ് കാർ തകർന്നു, യാത്രക്കാരെ ആക്രമിക്കാതെ കൊമ്പൻ

ചിക്കമഗളൂരു: റോഡ് മുറിച്ചുകടന്ന കാട്ടാനയെ കാറിടിച്ചു. ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുരയിലാണ് സംഭവം. ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണു. തകർന്ന കാറിലുണ്ടായിരുന്നവരെ ആന ആക്രമിക്കാൻ മുതിരാതിരുന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. സംഭവത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. പരിക്കേറ്റയെ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. എൻആർ പുര ബലിഹൊണ്ണൂർ സംസ്ഥാന പാതയിലാണ് സംഭവം. കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ച് തെറിപ്പിച്ചത്. കർണാടകയിൽ മനുഷ്യ മൃഗ സംഘർഷം പതിവാകുന്നതിൽ ഒടുവിലത്തെ സംഭവമാണ് ഇത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിക്കമംഗളൂരുവിലെ നരസിംഹരാജ പുര താലൂക്കിൽ കാപ്പി തോട്ടത്തിൽ ജോലിക്ക് പോയ 39കാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വിനോദ ഭായി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭദ്ര റിസർവ് വനത്തിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു സംഭവം. ഒക്ടോബർ ആദ്യവാരത്തിൽ എൻ ആർ പുരയിൽ കൃഷിയിടത്തിൽ സാരമായ നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ വനംവകുപ്പ് പിടികൂടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലി സമ്മർദം; കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി

കണ്ണൂരിലെ പയ്യന്നൂരിലെ എട്ടുകുടുക്കയിൽ(ബൂത്ത് ലെവൽ ഓഫീസർ (ബി‌എൽ‌ഒ) ആത്മഹത്യ ചെയ്തു. കുന്നരു എയു‌പി സ്കൂളിലെ പ്യൂണായ അനീഷ് ജോർജിനെ ഞായറാഴ്ച രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തി. എസ്‌ഐ‌ആർ ഡ്യൂട്ടികളുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.

ബൂത്ത് ലെവൽ ഓഫീസറായിരുന്ന (ബി‌എൽ‌ഒ) അനീഷ് ജോർജ് ജോലി സംബന്ധമായ സമ്മർദ്ദത്തെക്കുറിച്ച് ജില്ലാ കളക്ടർക്ക് നേരത്തെ പരാതി നൽകിയിരുന്നുവെന്ന് സൂചനയുണ്ടെങ്കിലും, ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ബി‌എൽ‌ഒയുടെ മരണത്തെക്കുറിച്ച് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ വണ്ടിയോടിച്ചു: അടിപ്പാതയുടെ മുകളില്‍ നിന്ന് കാർ കുത്തനെ താഴേക്ക് വീണു

കണ്ണൂര്‍: നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാതയുടെ അടിപ്പാതയ്ക്ക് മുകളില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴേയ്ക്ക് വീണു. ദേശീയപാത 66ലാണ് സംഭവം. തലശേരി ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് കാര്‍ കുത്തനെ താഴേയ്ക്ക് വീഴുകയായിരുന്നു.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായിട്ടില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി നടന്നുവരികയാണ്. മുകളില്‍ നിന്ന് വീണ കാര്‍ ഈ ഭാഗത്ത് കുടുങ്ങുകയായിരുന്നു. കാറിനുളളില്‍ ഡ്രൈവര്‍ കുടുങ്ങി. അപകടം കണ്ടെത്തിയ നാട്ടുകാര്‍ ഏണിവെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സംശയം.

കണ്ണൂരില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചുകയറ്റിയത്. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈ റോഡ് ഗതാഗതത്തിന് പുറത്തുകൊടുത്തിട്ടില്ല. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഞ്ചാബില്‍ ആര്‍എസ്എസ് നേതാവിന്റെ മകനെ വെടിവെച്ച് കൊന്നു

ഛണ്ഡീഗഢ്: പഞ്ചാബിലെ ഫിറോസ്പൂരില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ബല്‍ദേവ് രാജ് അറോറയുടെ മകന്‍ നവീന്‍ അറോറയെ വെടിവെച്ച് കൊന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം നവീന്‍ അറോറ തന്റെ കടയില്‍ നിന്ന് നടന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചുവരികയാണെന്ന് ഫിറോസ്പൂര്‍ എസ്എസ്പി ഭൂപീന്ദര്‍ സിംഗ് പറഞ്ഞു. കുറ്റവാളികള്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂട് ഇളകി, റോഡിലൂടെ പോയ ബൈക്ക് യാത്രികരെ ആക്രമിച്ച് തേനീച്ച കൂട്ടം, മുഖത്ത് 890ലേറെ കുത്തേറ്റ 62കാരന് ദാരുണാന്ത്യം

കൊൽക്കത്ത: മകനുമൊന്നിച്ച് ബൈക്കിൽ പോകുന്നതിനിടെ 62 കാരനെ വളഞ്ഞിട്ട് ആക്രമിച്ച് തേനീച്ച കൂട്ടം. മുഖത്തും തലയിലുമായി 890ലേറെ തേനീച്ച കുത്തുകളേറ്റ വയോധികന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ദുർഗാപൂരിലാണ് സംഭവം. മുൻ പ്രധാന അധ്യാപകനായ നിർമ്മൽ ദത്ത എന്നയാളാണ് തേനീച്ച കുത്തേറ്റ് കൊല്ലപ്പെട്ടത്. ദുർഗാപൂറിലെ ആർ ഇ മോഡൽ സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു നിർമ്മൽ ദത്ത. ദുർഗാപൂരിലെ സുകാന്തപ്പള്ളിയിലാണ് 62കാരന്റെ വീട്. ദുർഗാപൂരിൽ നിന്ന് വീട്ടിലേക്ക് ഡോക്ടർ കൂടിയായ മകനൊപ്പം പോകുമ്പോഴാണ് വയോധികനെ തേനീച്ച ആക്രമിച്ചത്. മേജർ പാർക്കിന് സമീപത്ത് വച്ച് 62കാരന്റെ കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവർ ബൈക്ക് നിർത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാൻ നോക്കുന്നതിനിടെയാണ് 62കാരനെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്. നിർമ്മൽ ദത്ത ഹെൽമറ്റ് ഊരി മകന് കുത്തേറ്റതായി പറഞ്ഞ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകൾ 62കാരന്റെ മുഖത്ത് 890 തവണയാണ് കുത്തിയത്. ഇതോടെ വയോധികൻ റോഡിൽ കുഴഞ്ഞ് വീണു. പിന്നാലെ മകനെയും തേനീച്ച ആക്രമിച്ചു. ഇയാൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഏറെ വൈകിയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. പൊലീസ് പരിക്കേറ്റവരെ പുതപ്പുകളിൽ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും വയോധികൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകളെ അടക്കം കഴുത്തറുത്ത് കൊന്നു;കോംഗോയിൽ ആശുപത്രിയിൽ ADFന്റെ ഭീകരാക്രമണം,17പേർ കൊല്ലപ്പെട്ടു

കോമ: കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരിയായ കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു.

ആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി നേതാവ് സാമുവല്‍ കാകുലേ കഘേനി പറഞ്ഞു. എന്നാല്‍ ഈ ഗ്രാമങ്ങളിലെ അപകടം എത്രത്തോളമാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.

ഓഗസ്റ്റില്‍ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയില്‍ ഇതുരി പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് യൊവേരി മുസെവേനിയോടുള്ള അതൃപ്തിയെ തുടര്‍ന്ന് 1990കളുടെ അവസാനത്തിലാണ് ഉഗാണ്ടയിലെ ചെറിയ ചില ഗ്രൂപ്പുകള്‍ ചേര്‍ന്ന് എഡിഎഫ് രൂപീകരിച്ചത്. 2002ല്‍ ഉഗാണ്ടയിലെ സൈനിക ആക്രമണത്തെ തുടര്‍ന്ന് ഐഡിഎഫ് കോംഗോയിലേക്ക് നീങ്ങുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി: വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി

കോഴിക്കോട് മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ രീതിയിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. റോഡിൽ ​ഗർ‌ത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ​ഗതാ​ഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിങ് നിർത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കു‍ടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പിന്നാലെ ​ഗതാ​ഗതം തടസ്സപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസര്‍കോട് ഥാറിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; 21കാരിക്ക് ദാരുണാന്ത്യം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കാസർകോട്: ദേശീയപാതയിൽ ബന്തിയോട് വാഹനാപകടത്തിൽ ഒരു മരണം. ഥാറിന് പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. കാർ യാത്രക്കാരിയായ മഞ്ചേശ്വരം മച്ചമ്പാടി സ്വദേശിയായ ഫാത്തിമത്ത് മിർസാനത്ത് (21)ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഥാറിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി സ്ഫോടനം: നടന്നത് ചാവേർ ആക്രമണം തന്നെ; ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജൻസികൾ

ഡൽഹി സ്ഫോടനത്തിൽ ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജൻസികൾ. സ്ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധം ഉണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ബോംബ് ആക്രമണം തന്നെയെന്ന് എൻഐഎ സ്ഥിരീകരിച്ചു. ലഷ്‌കർ ഭീകരൻ സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം

കാറിൽ ഘടിപ്പിച്ചിരുന്ന ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി സ്ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ആദ്യ അറസ്റ്റ് ആണ് ഇത്. സ്ഫോടക വസ്തുക്കൾ നിറച്ച ഐ -20 കാർ രജിസ്റ്റർ ചെയ്തിരുന്നത് അമീർ റാഷിദിന്റെ പേരിലാണ്.

നേരത്തെ തയ്യാറാക്കിയ ആ ചാവേറാക്രമണ പദ്ധതി അനുസരിച്ചാണ് അമീർ ഡൽഹിയിലെത്തി, കാർ വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം കേസിൽ കൊൽക്കത്ത ജയിലിൽ കഴിയുന്ന മൂന്നുപേരെ എൻഐഎ ചോദ്യം ചെയ്തു. യു എ പി എ കേസുകളിൽ ജയിലിൽ കഴിയുന്നവരെയാണ് ചോദ്യം ചെയ്തത്. 2020 അറസ്റ്റിലായ താനിയ പർവീന് ഡൽഹി സ്ഫോടനത്തിലുള്ള ബന്ധവും പരിശോധിക്കുന്നു. നിലവിൽ ആലിപ്പൂർ വുമൺസ് കറക്ഷൻ ഹോമിലുള്ള പർവിന് മൗലാന മസൂദ് അസറിന്റെ സഹോദരി സൈദ അസറുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഡൽഹി കേസിൽ അറസ്റ്റിലായ ഡോ ഷഹീൻ ഷാഹിദു മായുള്ള ഇവരുടെ ബന്ധം അന്വേഷിച്ചു വരികയാണ്.