Friday, 21 November 2025

സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം; കുപ്രസിദ്ധ മോഷ്ടാവ് 'തൊരപ്പൻ' സന്തോഷിനെ നാട്ടുകാര്‍ പിടികൂടി

കാസർകോട്: മേൽപ്പറമ്പിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് 'തൊരപ്പൻ' സന്തോഷിനെയാണ് നാട്ടുകാർ പിടികൂടിയത്. മേൽപ്പറമ്പ് ഓൾഡ്മിൽമ ജംഗ്ഷനടുത്തുള്ള കാഷ് മാർട്ട് ഹൈപ്പർ മാർക്കറ്റിലായിരുന്നു കവർച്ച ശ്രമം.

ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി കവർച്ച നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ നാട്ടുകാരെ വിളിച്ച് കൂട്ടി പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ മേൽപ്പറമ്പ പൊലീസിന് കൈമാറി. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂളിൽ കുട്ടികളുടെ എണ്ണം കൂട്ടിയാൽ വിദേശയാത്ര: സ്കൂൾ അധികൃതർക്ക് വമ്പൻ ഓഫറുമായി കർണാടക

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ പ്രോത്സാഹന പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. കുട്ടികളുടെ എണ്ണം കൂട്ടുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് വിദേശ യാത്ര പോകാനുള്ള അവസരമാണ് സംസ്ഥാനത്തെ  സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്.

വിദേശ ടൂറിന് യോഗ്യത നേടുന്നതിന് സ്കൂളിൽ കുട്ടികളുടെ എണ്ണം 2025-26-നെ അപേക്ഷിച്ച് 2026-27 അധ്യയന വര്‍ഷം കുറഞ്ഞത് 15 ശതമാനം വര്‍ദ്ധിപ്പിക്കണം. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലും പിഎം ശ്രീ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 25 ശതമാനം വര്‍ദ്ധന വരുത്തുന്നവര്‍ക്കാണ് വിദേശ ടൂര്‍ അനുവദിക്കുക.

ഇന്‍സെന്റീവ് സ്‌കീമിനു കീഴില്‍ ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (അഡ്മിനിസ്‌ട്രേഷന്‍), അഞ്ച് ഫീല്‍ഡ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അഞ്ച് പ്രൈമറി സ്‌കൂള്‍ മേധാവികള്‍, അഞ്ച് ഹൈസ്‌കൂള്‍ മേധാവികള്‍, അഞ്ച് പ്രീ യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍മാര്‍ എന്നിവരെ ആഗോളതലത്തിലെ മികച്ച രീതികള്‍ പഠിക്കുന്നതിനായി അവസരമൊരുക്കുന്ന വിദേശ യാത്രയ്ക്ക് തിരഞ്ഞെടുക്കും. ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇവര്‍ക്ക് അവസരമുണ്ടാകുകയെന്ന് വകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

 മസ്‌കറ്റ്: ഒമാനില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലാണ് ഭര്‍ത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന ഒമാനി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

കാര്‍ബര്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പൊലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 43 കാരൻ അറസ്റ്റിൽ

കൊല്ലം: മൂന്നു വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊല്ലം തൃക്കോവിൽവട്ടം സ്വദേശി 43കാരൻ വിനീഷ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിലും മെഡിക്കൽ പരിശോധനയിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാത്സല്യം നടിച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. കൊട്ടിയം എസ്‌ ഐ നിതിൻ നളന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ പുതിയ തീരുമാനം യുഎഇ പൗരന്മാർക്ക് ഗുണകരം, കൊച്ചിയിലും കോഴിക്കോടും ഉൾപ്പെടെ വിസ ഓൺ അറൈവൽ സൗകര്യം

അബുദാബി: യുഎഇ പൗരന്മാർക്കായുള്ള വിസ ഓൺ അറൈവൽ പദ്ധതി ഇന്ത്യ വിപുലീകരിച്ചു. ഇതോടെ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും യുഎഇ പൗരന്മാർക്ക് വിസ ഓൺ അറൈവൽ വഴി പ്രവേശനം സാധ്യമാകും. നിലവിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എയർപോർട്ടുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്.

ഇതോടെ യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളില്‍ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമായതായി ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ ഇന്ത്യൻ ഇ-വിസയോ സാധാരണ വിസയോ കൈവശമുള്ള യുഎഇ പൗരന്മാർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ യാത്രക്കാർ വിസ ഓൺ അറൈവലിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഡിസെംബാർക്കേഷൻ കാർഡിനൊപ്പം സമർപ്പിക്കണം. ഇത് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇ-അറൈവൽ പോർട്ടൽ വഴിയോ 'ഇന്ത്യൻ വിസ സു-സ്വാഗതം' മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി പൂരിപ്പിക്കാവുന്നതാണ്.

ഈ പദ്ധതി പ്രകാരം, യുഎഇ സന്ദർശകർക്ക് ടൂറിസം, ബിസിനസ്, കോൺഫറൻസുകൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കായി 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ കഴിയും. 60 ദിവസത്തിനുള്ളിൽ രണ്ട് തവണ വരെ രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ അനുവദിക്കുന്നു. പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; ഏഴ് വിദേശികൾ അഴിമുഖത്തേക്ക് വീണു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികൾ ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് തട്ട് തകർന്ന് കായലിൽ വീണത്. തുടർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. ഏഴുപേരാണ് അപകടത്തിൽപ്പെട്ടത്.

ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. ആർക്കും സാരമായ പരിക്കില്ലെങ്കിലും ഇവരുടെ ബാഗ് ഉൾപ്പെടെ നഷ്‌ടപ്പെട്ടു. വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ അതിൽ കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍

മലപ്പുറം: മരിച്ച 16കാരിയെ കുറിച്ച് വ്യാജ ഐഡിയില്‍ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍. വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട ഐഡി ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഭവം.

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ കുറിച്ചാണ് യുവാവ് കുടുംബത്തിന് മനോവേദനയുണ്ടാക്കുന്ന തരത്തില്‍ മോശം കമന്റിട്ടത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ്, കമന്റ് പോസ്റ്റ് ചെയ്ത 'ജുവി 124' എന്ന അക്കൗണ്ടിന്റെ ഐഡി ശേഖരിക്കുകയും ഈ ഐഡി വച്ച് നടത്തിയ അന്വേഷണത്തില്‍ കമന്റിട്ടയാളെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നാണ് വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടില്‍ അബ്ദുല്‍ റഷീദിനെ അറസ്റ്റ് ചെയ്തത്.

അബ്ദുല്‍ റഷീദ് പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കമന്റിട്ട ശേഷം അത് മറന്നുപോയ ഇയാള്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോഴാണ് ഇതേക്കുറിച്ച് ഓര്‍ക്കുന്നത്. പെട്ടെന്ന് പൊതുവായി ഒരു കമന്റ് ഇടുകമാത്രമേ ചെയ്തിട്ടുള്ളു എന്ന് അബ്ദുള്‍ റഷീദ് പോലീസിന് മൊഴി നല്‍കി. എന്നാല്‍, കുടുംബത്തിനുണ്ടായ മനോവേദനയെ തുടര്‍ന്ന് പ്രതിയോട് ക്ഷമിക്കാന്‍ കുടുംബം തയാറായില്ല. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും.

‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യാഗസ്ഥനെ വളർത്തുനായ കടിച്ചു;പ്രതികാര നടപടിയായി സർവീസ് കണക്ഷൻ കട്ട് ചെയ്തു

ഇടുക്കി: വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളര്‍ത്തുനായ കടിച്ചു. കെഎസ്ഇബി തിരുവല്ല കല്ലിശ്ശേരി സെഷന്‍ പരിധിയിലെ ആര്‍ രഞ്ജിത്തിനാണ് കടിയേറ്റത്. സംഭവത്തില്‍ പ്രതികാര നടപടിയായി ഫ്യൂസ് വിച്ഛേദിക്കുന്നതിന് പകരം കെഎസ്ഇബി പോസ്റ്റില്‍ നിന്ന് സര്‍വീസ് കണക്ഷന്‍ കട്ട് ചെയ്‌തെന്ന് കുടുംബം ആരോപിച്ചു.

വീട്ടില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ രഞ്ജിത്ത് വളര്‍ത്തുനായയെ കണ്ടപ്പോള്‍ പേടിച്ചിരുന്നു. ഉടന്‍ ഉദ്യോഗസ്ഥന്‍ പ്ലെയര്‍ കൊണ്ട് നായയുടെ തലയ്ക്ക് അടിച്ചു. പിന്നാലെയാണ് നായ കടിച്ചത്. എന്നാല്‍ വളര്‍ത്തു നായയെ അഴിച്ചുവിട്ട് കടിപ്പിച്ചുവെന്നാണ് രഞ്ജിത്ത് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

'ഉദ്യോഗസ്ഥന്‍ അടിച്ചപ്പോള്‍ നായയുടെ തലയ്ക്ക് മുറിവേറ്റു. തൊലി ഇളകിപ്പോയിട്ടുണ്ട്. ഇന്നലെ രാവിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് പറഞ്ഞ് കെഎസ്ഇബിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് പരാതി ലഭിച്ചെന്ന് പറയുമ്പോഴാണ് സംഭവം അറിയുന്നത്', കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒരാഴ്ചയായി വീട്ടില്‍ ആളില്ലെന്നും കുടുംബം പറഞ്ഞു. രഞ്ത്തിനെ വ്യക്തിപരമായി അറിയില്ലെന്നും വാര്‍ത്തയിലൂടെയാണ് അറിയുന്നതെന്നും കുടുംബം പറഞ്ഞു. ആദ്യം ഫ്യൂസ് ഊരിപ്പോയെന്നും എന്നാല്‍ പട്ടി കടിച്ചതിന് പിന്നാലെ തിരിച്ച് വന്ന് സര്‍വീസ് കണക്ഷന്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. അങ്ങനെ ചെയ്തത് എന്തിനാണെന്ന് അറിയില്ല. നാല് മണിയായപ്പോഴേക്കും കരണ്ട് ബില്ല് അടച്ച് കെഎസ്ഇബിയില്‍ വിളിച്ചപ്പോള്‍ ഇത് ഞങ്ങളെ കയ്യില്‍ നില്‍ക്കത്തില്ലെന്നാണ് അവ വിട്ടുപോയെന്ന് പറഞ്ഞു. പല ആളുകളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചിട്ടും ഇന്ന് കരണ്ട് കൊടുക്കില്ലെന്നാണ് പറഞ്ഞതെന്നും കുടുംബം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു ക്ലർക്കിന് ഗൂഗിൾ പേ വഴി ലഭിച്ചത് 1.40 ലക്ഷം, മറ്റൊരു ക്ലർക്കിന് മുക്കാൽ ലക്ഷം! ഡിഇഒ ഓഫീസുകളിലെ ക്രമക്കേട് പിടികൂടി 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്'

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡി' ൽ ജില്ലയിലെ രണ്ട് ക്ലാർക്കുമാർ കുടുങ്ങി. ആലപ്പുഴ, കുട്ടനാട് ഡി ഇ ഒ ഓഫീസുകളിലെ ക്ലാർക്കുമാർ ഓൺലൈനായി 2.17 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലെ കണ്ടെത്തൽ. ആലപ്പുഴ ഡി ഇ ഒ ഓഫീസിലെ ഒരു ക്ലാർക്കിൻ്റെ അക്കൗണ്ടിലേക്ക് 1,40,000 രൂപ ഗൂഗിൾ പേ വഴി ലഭിച്ചു. കുട്ടനാട് ഡി ഇ ഒ ഓഫീസിലെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്കിൻ്റെ അക്കൗണ്ടിലേക്ക് 77,500 രൂപ യു പി ഐ ഇടപാട് വഴി കിട്ടി. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ രണ്ട് ക്ലാർക്കുമാരുടെ അക്കൗണ്ടിൽ നിന്നാണ് പണം ലഭിച്ചത്. പണം എന്തിനുവേണ്ടിയാണ് കൈമാറിയതെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാനയെ ഓടിക്കുന്നതിനിടെ കരടിയുടെ മുന്നിൽപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്

പാലക്കാട്‌: കാട്ടാനയെ ഓടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർ കരടിയുടെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. പാലക്കാട്‌ മുതലമട കള്ളിയമ്പാറയിലാണ് സംഭവം ഉണ്ടായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ സനോജ്, കെ. ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ആലത്തൂർ പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ  രാത്രി ഏഴരയോടെയായിരുന്നു അപകടം.

പാടൂർ പാൽ സൊസൈറ്റിക്ക് സമീപം ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുട്ടിയുടെ ഉമ്മ ജസീന, ജസീനയുടെ ഉമ്മ റഹ്‌മത്ത്, ഡ്രൈവർ ബാലസുബ്രഹ്‌മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ജസീനയുടെയും ഉമ്മയുടെയും പരിക്ക് ഗുരുതരമാണ്. ഇവർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി റെജിയെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്മൃതി മന്ദാനക്കും പാലാഷ് മുശാലിനും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

 ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി ഇരുവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നതായും പറഞ്ഞു. ദമ്പതികളുടെ യാത്ര പരസ്പര വിശ്വാസം, പിന്തുണ, ഐക്യം എന്നിവയില്‍ അധിഷ്ഠിതമായി ഒരുമിച്ച് മുന്നേറാന്‍ കഴിയട്ടെയെന്നും നരേന്ദ്രമോദി തന്റെ ആശംസ കുറിപ്പില്‍ സൂചിപ്പിച്ചു. 2025 നവംബര്‍ 23 ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീല്‍, രാധ യാദവ്, അരുന്ധതി റെഡ്ഡി എന്നിവരോടൊപ്പമുള്ള ഒരു നൃത്ത വീഡിയോയിലൂടെയാണ് താരം തന്റെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്. 2006-ല്‍ പുറത്തിറങ്ങിയ ലാഗ് റാഹോ മുന്ന ഭായി എന്ന ചിത്രത്തിലെ ”സാമോ ഹോ ഹി ഗയ” എന്ന ഗാനത്തിനൊപ്പം ചുവടുവെച്ച അഞ്ച് ഇന്ത്യന്‍ താരങ്ങളും ആരാധകരുടെ പ്രശംസയേറെ പിടിച്ചുപറ്റി. വീഡിയോയുടെ അവസാന ഫ്രെയിമില്‍ മന്ദാന തന്റെ വിവാഹ മോതിരം അനാച്ഛാദനം ചെയ്യുന്നതായാണ് കാണുന്നത്.