Saturday, 22 November 2025

ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി; കേസെടുത്ത് പൊലീസ്

ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി; കേസെടുത്ത് പൊലീസ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കുപ്പം പിഇഎസ് കോളേജ് ബിഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനി 19കാരിയായ പല്ലവിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെയോടെ പെൺകുട്ടി മരിച്ചു.

താഴെ വീണ കുട്ടിയുടെ അടുത്തേക്ക് ജീവനക്കാരും കുട്ടികളും ഓടിയടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് മേൽനോട്ട കുറവുണ്ടായെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പല്ലവിയുടെ മരണം കോളേജിലെ വിദ്യാർത്ഥികളെയും മാനസീകമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ മാസം ആദ്യം ചിറ്റൂരിലെ ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസിലെ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവരിലൊരാൾ മരിച്ചു. മറ്റൊരാൾ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ശ്രീകാകുളം ജില്ലയിൽ 20 വയസുള്ള എഞ്ചിനീയറിങ് വിദ്യാർത്ഥിയും കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വളർത്തുനായയെ ഭയന്ന ഇലക്ട്രീഷ്യൻ മൂന്നാം നിലയിൽ നിന്നും വീണുമരിച്ചു; ഉടമയ്‌ക്കെതിരെ കേസ്

വളർത്തുനായയെ ഭയന്ന ഇലക്ട്രീഷ്യൻ മൂന്നാം നിലയിൽ നിന്നും വീണുമരിച്ചു; ഉടമയ്‌ക്കെതിരെ കേസ്

പൂനെ കസ്ബ പേട്ടിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് അടിതെറ്റി വീണ് 45 വയസ്സുള്ള ഇലക്ട്രീഷ്യൻ മരിച്ച സംഭവത്തിൽ കേസ്. വളർത്തുനായ ഓടിച്ചതിനെ തുടർന്ന് ഇദ്ദേഹം വീണുമരിക്കുകയായിരുന്നു. വളർത്തുനായയുടെ ഉടമയ്‌ക്കെതിരെ പൂനെ പോലീസ് കേസെടുത്തു.

മംഗൾവാർ പേത്തിൽ താമസിക്കുന്ന രമേശ് രഘുനാഥ് ഗെയ്ക്‌വാഡ് ആണ് മരിച്ചതെന്ന് പോലീസ്. ഒക്ടോബർ 1ന് ഉച്ചകഴിഞ്ഞ് കസ്ബ പേട്ടിലെ സിദ്ധിവിനായക് സൊസൈറ്റിയിൽ ഇലക്ട്രിക്കൽ ജോലികൾക്കായി ഗെയ്ക്‌വാദ് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, ഗെയ്‌ക്‌വാദ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ എത്തിയപ്പോൾ, നാലാം നിലയിലെ താമസക്കാരന്റെ നായ പിന്നാലെ ഓടാൻ തുടങ്ങി. നായ പിന്തുടരുന്നത് കണ്ട് ഭയന്ന് ഗെയ്‌ക്‌വാദ് പടിക്കെട്ടിലൂടെ താഴേക്ക് ഓടുമ്പോൾ ബാലൻസ് നഷ്ടപ്പെട്ട് മൂന്നാം നിലയിൽ നിന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഗെയ്‌ക്‌വാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരം ലഭിച്ചതിനെത്തുടർന്ന്, പോലീസ് സംഘം കേസിൽ അന്വേഷണം ആരംഭിച്ചു. ഗെയ്‌ക്‌വാദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. നിയമപരമായ നടപടിക്രമമനുസരിച്ച്, അപകടമരണ റിപ്പോർട്ട് സമർപ്പിക്കുകയും സംഭവത്തിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഗെയ്ക്‌വാദിന്റെ ഭാര്യ ഫറസ്ഖാന പോലീസ് സ്റ്റേഷനിൽ നായയുടെ ഉടമയ്‌ക്കെതിരെ പരാതി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തേവരയിൽ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം: കുറ്റം സമ്മതിച്ച് വീട്ടുടമ ജോർജ്, കാരണം പണത്തെച്ചൊല്ലിയുള്ള തർക്കം

തേവരയിൽ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം: കുറ്റം സമ്മതിച്ച് വീട്ടുടമ ജോർജ്, കാരണം പണത്തെച്ചൊല്ലിയുള്ള തർക്കം

കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് വീട്ടുടമ ജോര്‍ജ്. കൊലപാതകം നടത്തിയത് താനാണെന്ന് ജോര്‍ജ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സൗത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. എന്നാല്‍ സ്ത്രീയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എറണാകുളം സ്വദേശിയെന്നാണ് പൊലീസിന്റെ സംശയം.

സ്ത്രീയെ ആര്‍ക്കും കണ്ടുപരിചയമില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സ്ത്രീയെ ജോര്‍ജ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പിന്നാലെ പണത്തിന്റെ പേര് പറഞ്ഞ് ഇരുവരും തര്‍ക്കത്തിലായി. ഒടുവില്‍ മദ്യലഹരിയിലായിരുന്ന ജോര്‍ജ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജോര്‍ജിന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ വെച്ചാണ് കൊല നടന്നത്. പിന്നാലെ വലിച്ചിഴച്ച് സ്ത്രീയെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ജോര്‍ജ് അവശനിലയിലായി. സംഭവം കണ്ട ശുചീകരണ തൊഴിലാളികള്‍ വിവരമറിയിച്ച് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മൃതദേഹത്തിന് അടുത്ത് അവശനായി ഇരിക്കുന്ന ജോര്‍ജിനെയാണ് കണ്ടത്.

പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ജോര്‍ജ് കുറ്റം സമ്മതിച്ചത്. ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതിനിടെ ജോര്‍ജിന്റെ വീടിന്റെ ഒരു ഭാഗത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവത്തിൽ പങ്കില്ലെന്ന് മനസിലാക്കിയതിന് പിന്നാലെ അതിഥി തൊഴിലാളികളെ വിട്ടയക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത മദ്യപാനിയാണ് ജോര്‍ജെന്നാണ് അയല്‍വാസികള്‍ പറയുന്നത്. എന്നാല്‍ കാണുമ്പോള്‍ പാവമായിട്ടാണ് തോന്നിയതെന്നും അയല്‍വാസികള്‍ പറഞ്ഞു. രണ്ട് ദിവസമായി ജോര്‍ജിന്റെ ഭാര്യ മകളുടെ വീട്ടിലാണെന്നും അയല്‍വാസികള്‍ പറഞ്ഞു. വീടിനുള്ളില്‍ നിന്നുള്ള രക്തക്കറ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബെഡ്‌റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകളില്‍ നിന്നും പൊലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാമനിർദേശ പത്രിക സ്വീകരിച്ചില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്

നാമനിർദേശ പത്രിക സ്വീകരിച്ചില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ആണ് താഴിട്ട് പൂട്ടിയത്. കൊടിഞ്ഞി സ്വദേശിയാണ് ഓഫീസ് പൂട്ടിയത് എന്ന് നാട്ടുകാർ പറഞ്ഞു. സമയം വൈകിയതിനെ തുടർന്ന് കൊടിഞ്ഞി സ്വദേശി യുവാവിന്റെ നാമനിർദേശ പത്രിക ഇന്നലെ സ്വീകരിച്ചിരുന്നില്ല.

ഇതാണ് പ്രകോപനമെന്ന് വിവരം. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഓഫീസിലെ ഗേറ്റ് വേറൊരു താഴിട്ട് പൂട്ടിയതായി കണ്ടത്. പിന്നീട് ഉദ്യോഗസ്ഥർ ലോക്കർ പൊളിച്ചാണ് അകത്ത് കയറിയത്. തുടർന്ന് ജോലി ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് ഇടി മിന്നലിനും സാധ്യതയുണ്ട്.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയം

ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയം

ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയം. സാധാരണഗതിയിലുള്ള തിരക്ക് മാത്രമാണ് സന്നിധാനത്തുള്ളത്. മണ്ഡലകാല തീർത്ഥാടനത്തിന്റെ ആറാം ദിവസമായി ഇന്നലെ 86,747 ത്തോളം ഭക്തരാണ് ദർശനം നടത്തിയത്. 8,623 പേർ സ്പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. 1004 പേർ പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തി. രാവിലെ നടതുറക്കുന്ന ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ഭക്തജനതിരക്ക് ഉണ്ടാകുന്നത്. കാനന പാത വഴിയും ആയിരക്കണക്കിന് ഭക്തർ ദർശനത്തിന് എത്തുന്നുണ്ട്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നതോടെ ആണ് ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമായത്. തീർത്ഥാടകർ സംതൃപ്തിയോടെ മലയിറങ്ങി. ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ന് പമ്പയിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ ഒരുങ്ങുകയാണ് എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കരദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം. എ പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക സാമ്പത്തിക രേഖകൾ പിടിച്ചെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷണക്കേസ് പ്രതിയാക്കുമെന്ന് ഭീഷണിപ്പെ‌ടുത്തി; പൊലീസുകാരനിൽ നിന്ന് 4 ലക്ഷം തട്ടിയ ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു

മോഷണക്കേസ് പ്രതിയാക്കുമെന്ന് ഭീഷണിപ്പെ‌ടുത്തി; പൊലീസുകാരനിൽ നിന്ന് 4 ലക്ഷം തട്ടിയ ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു

കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി. എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരനാണ് പരാതിക്കാരൻ. പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പായിൽ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരിൽ നിന്ന് വാങ്ങിയത്. എസ്ഐയും സ്പായിലെ ജീവനക്കാരിയും ചേർന്നുള്ള തട്ടിപ്പ് എന്നാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ കേസെടുക്കുമെന്നും വീട്ടിൽ അറിയിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. സംഭവത്തിൽ ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയിൽ കാറിടിച്ച് കയറ്റി

കോട്ടയത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയിൽ കാറിടിച്ച് കയറ്റി

 കോട്ടയം: മദ്യലഹരിയില്‍ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റി. കോട്ടയം പനയമ്പാലയില്‍ വ്യാഴാഴ്ച്ച രാത്രി 11.30ഓടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിനോ ഫിലിപ്പാണ് മദ്യലഹരിയില്‍ റോഡരികിലെ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയത്. വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീടിലേക്കാണ് മദ്യപിച്ചെത്തിയ ആള്‍ അമിത വേഗതയില്‍ കാറിടിച്ച് കയറ്റിയത്. ശബ്ദം കേട്ടയുടന്‍ നാട്ടുകാരും സമീപവാസികളും ഓടിയെത്തി. പിന്നാലെ പൊലീസെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഇടിച്ച് 75കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഇടിച്ച് 75കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഇടിച്ച് 75കാരിക്ക് ദാരുണാന്ത്യം. കീഴാറ്റിങ്ങല്‍ സ്വദേശിനി നിര്‍മ്മലയാണ് മരിച്ചത്. സ്വകാര്യ ബസ് ഇടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ  ഉച്ചയോടെ ആറ്റിങ്ങളിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം. ബസില്‍ കയറാനുള്ള ശ്രമത്തിനിടെ ബസ് ഇടിക്കുകയായിരുന്നു. നിലത്തുവീണ നിര്‍മ്മലയുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി. വീഴ്ചയില്‍ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയായിരുന്നു മരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാങ്ക് തട്ടിപ്പ്, പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 2,740 ദിനാർ

ബാങ്ക് തട്ടിപ്പ്, പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 2,740 ദിനാർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രവാസിക്ക് നഷ്ടമായത് 2,740 ദിനാർ. ഒരു ഈജിപ്ഷ്യൻ പ്രവാസിയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഇതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള അൽ-നുഗ്രാ ഇൻവെസ്റ്റിഗേഷൻ ഓഫീസ്. പരാതി ഔദ്യോഗികമായി അൽ-നുഗ്രാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പരാതിക്കാരന്‍റെ ലോക്കൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ ആകെ 2,740 കുവൈത്തി ദിനാർ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പ് മൂന്ന് പ്രത്യേക ഇടപാടുകളിലൂടെയാണ് നടന്നതെന്നും റിപ്പോർട്ടുണ്ട്. പരാതി ലഭിച്ചയുടൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിലെ അന്വേഷണ ഉദ്യോഗസ്ഥർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള സാധാരണ നടപടിക്രമങ്ങൾ പിന്തുടർന്നു. ഇടപാട് രേഖകൾ പരിശോധിക്കുന്നതിനും തട്ടിപ്പിന്‍റെ ഉറവിടം കണ്ടെത്താനുമായി ഉദ്യോഗസ്ഥർ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ടു. നിലവിൽ, ഈ തട്ടിപ്പ് കേസിൽ അന്വേഷണം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലത്തായി പോക്‌സോ കേസ്: വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

പാലത്തായി പോക്‌സോ കേസ്: വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലറെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനിടെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.

കോടതി വിമര്‍ശനമുന്നയിച്ച മൂന്ന് മാനസികാരോഗ്യ വിദഗ്ധര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദിശ സംഘടന സെക്രട്ടറി ദിനു വെയിലാണ് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി അടിയന്തരമായി പ്രാഥമിക നടപടി എങ്കിലും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ദിനു ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ പരാതി നിലവില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ പരിഗണയിലാണെന്നും ദിനു വ്യക്തമാക്കി.

പാലത്തായി കേസിന്റെ വിധി പറയുന്നതിനിടെയാണ് പീഡനത്തിനിരയായ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയവര്‍ക്കെതിരെ കോടതി ആരോപണമുയര്‍ത്തിയത്. കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍മാര്‍ക്ക് ഈ ജോലിയില്‍ തുടരാന്‍ അനുവാദമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17-നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

2021ല്‍ ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകര്‍ എന്നിവരുള്‍പ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കേസില്‍ തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. പോക്സോ കുറ്റങ്ങളില്‍ നാല്‍പത് വര്‍ഷമാണ് തടവുശിക്ഷ. പരമാവധി 20 വര്‍ഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എ സി കോച്ചിൽ കെറ്റിലിൽ മാഗിയുണ്ടാക്കി യാത്രക്കാരി; പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ

എ സി കോച്ചിൽ കെറ്റിലിൽ മാഗിയുണ്ടാക്കി യാത്രക്കാരി; പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ

ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചില്‍ വെച്ച് കെറ്റിലില്‍ മാഗിയുണ്ടാക്കുന്ന യാത്രക്കാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വെ. യാത്രയ്ക്കിടെ സ്ത്രീ മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റില്‍ കെറ്റില്‍ കണക്ട് ചെയ്ത് മാഗി പാചകം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് കെറ്റില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് സുരക്ഷിതമല്ലെന്നും ഇന്ത്യന്‍ റെയില്‍വെ എക്‌സില്‍ കുറിച്ചു. പ്രവൃത്തി നിയമവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റെയില്‍വെ വ്യക്തമാക്കി. സംഭവം തീപിടിത്തത്തിന് കാരണമാവുകയും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യും. വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോര്‍ട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം. അത്തരം അപകടകരമായ പ്രവണതകളില്‍ നിന്ന് യാത്രക്കാര്‍ വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തിലെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും റെയില്‍വെ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പിനോടും സർക്കാറിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങുന്നു. കോട്ടയം മേലുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് ജനവിധി തേടുന്നത്.

ഒരു പഞ്ചായത്ത് മെമ്പർ എങ്ങനെയായിരിക്കണമെന്നത് താൻ കാണിച്ചു തരാമെന്ന് റോബിൻ ഗിരീഷ് പറഞ്ഞു. ഈ നാട്ടുകാർക്ക് തന്നെ അറിയാമെന്നും അവർക്ക് വേണ്ടി തനിക്ക് എന്ത് ചെയ്യാനാകും എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. "സർക്കാർ കാണിച്ച വൃത്തികേടുകൾ ഞാൻ തുറന്നുകാണിച്ചു. എല്ലാ രീതിയിലും സർക്കാർ എന്നെ പൂട്ടി.എങ്കിലും എന്റെ നിലപാട് ഞാൻ എല്ലാവരെയും അറിയിച്ചു. അങ്ങനെതന്നെയാണ് ഒരു പഞ്ചായത്ത് മെമ്പർ എങ്ങനെയാകാണം എന്ന് കാണിച്ചുകൊടുക്കാൻ പോകുന്നതും" ഗിരീഷ് പറഞ്ഞു.ഇത് 1925 അല്ല 2025 ആണെന്നും അപ്പോൾ നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിലായിരിക്കില്ല പ്രചരണമെന്നും പോസ്റ്ററുകളും ഫ്ലക്സും ഒഴിവാക്കിയായിരിക്കും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് എംവിഡി തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് എംവിഡി റോബിൻ ബസിന് നിരവധി തവണ പിഴയിട്ടത്. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ അനുസരിച്ച് സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് നിയമ പോരാട്ടം നടത്തിയെങ്കിലും ഗിരീഷിന് കോടതിയിൽ തിരിച്ചടി നേരിടുകയായിരുന്നു.