Wednesday, 26 November 2025

വർക്കല ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും യാത്രക്കാരൻ തള്ളിയിട്ട നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. യന്ത്രസഹായമില്ലാതെ ശ്വാസമെടുക്കാൻ തുടങ്ങിയെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തുടരുകയാണ്.

പനി ബാധിച്ചതും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പനി ദേദമാകുന്ന മുറയ്ക്ക് വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തലച്ചോറിനേറ്റ പരുക്ക് ദേദമാകാൻ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ചെറിയ സഹായമെത്തിച്ചതൊഴിച്ചാൽ കുടുംബത്തിനെ റെയിൽവേ കൈയ്യൊഴിഞ്ഞ നിലയാണ്.

ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി അമ്മ പ്രിയദർശിനിക്കും സഹോദരൻ ശ്രീഹരിക്കും ജോലിപോലും ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തെ സംസ്ഥാന സർക്കാർ സഹായിക്കണമെന്ന ആവശ്യവും ശക്തമാണ്. നവംബർ 2നാണ് യാത്രയ്ക്കിടെ പുകവലിച്ചതിനെ ചോദ്യം ചെയ്തതിന് ശ്രീക്കുട്ടിയെ പ്രതി സുരേഷ് കേരള എക്സ്പ്രസിൽ നിന്നും ചവിട്ടി പുറത്തിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെടുമ്പാശേരി വിമാനത്താവളം വഴി 50 ലക്ഷത്തിന്റെ സ്വർണവും സിഗരറ്റും കടത്താൻ ശ്രമം; മലയാളികളടക്കം പിടിയിൽ

നെടുമ്പാശേരി: വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണവും സിഗരറ്റുകളും നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. സ്വർണവും സിഗരറ്റുകളും ഉൾപ്പടെ 50 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കെെവശം 17.5 ലക്ഷം രൂപ വിലവരുന്ന വിദേശനിർമിത സിഗരറ്റാണ് ഉണ്ടായിരുന്നത്.

70,000 സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ജയയിൽ നിന്ന് 30.4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് പിടിച്ചെടുത്തത്. ആഭരണങ്ങൾ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വെള്ളി പൂശിയതുൾപ്പടെയുള്ള സ്വർണാഭരങ്ങളും ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്‌പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെക്കിയ തൃശൂർ സ്വദേശിയായ യാത്രക്കാരനിയിൽ നിന്ന് 46 ഇ - സിഗരറ്റുകളും ഇതിൽ ഉപയോഗിക്കുന്ന നിക്കോട്ടിനും കസ്റ്റംസ് പിടികൂടി. 1.48 ലക്ഷം രൂപ വിലവരുന്ന ഇ - സിഗരറ്റാണ് ഇയാളുടെ കെെവശം ഉണ്ടായിരുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയില്‍ കൂടുതല്‍ മദ്യവില്പനശാലകള്‍ വരുന്നു

മദ്യവില്പന കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. ജിദ്ദയിലും ദമാമിലും പുതിയ മദ്യ വില്പന ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സൗദി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മദ്യശാല തുറക്കുമെങ്കിലും സൗദിയില്‍ എല്ലാവര്‍ക്കും വാങ്ങാനാകില്ല. തിരഞ്ഞെടുത്ത അമുസ്ലീങ്ങളായ വിദേശ പൗരന്മാര്‍ക്ക് മാത്രമാകും മദ്യം വാങ്ങാനുള്ള അനുമതി.

രാജ്യത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമൂഹിക നിയന്ത്രണത്തിന് ക്രമേണ അയവ് വരുത്തുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് സൗദിയുടെ ഈ നീക്കം. ജിദ്ദയിലും ദമാമിലും മദ്യ വില്പനശാലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം. അതേസമയം പദ്ധതി സംബന്ധിച്ച് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

മദ്യം വാങ്ങുന്നതിനുള്ള വ്യവസ്ഥകളും സര്‍ക്കാര്‍ വിപുലീകരിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ ആദ്യത്തെ മദ്യ വില്പനശാല തുറന്നത്. റിയാദിലാണ് ആദ്യ സ്റ്റോര്‍. ഇവിടെ വളരെ നിയന്ത്രിതമായ രീതിയിലാണ് മദ്യ വില്പന. തുടക്കത്തില്‍ വിദേശ നയതന്ത്രജ്ഞര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. ഇപ്പോള്‍ പ്രീമിയം റെസിഡന്‍സി പ്രോഗ്രാമിന് കീഴില്‍ പ്രത്യേക പെര്‍മിറ്റ് കൈവശമുള്ള ചില അമുസ്ലീം താമസക്കാര്‍ക്കും മദ്യം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

ഈ റെസിഡന്‍സി പദവിയുള്ള ഒരാള്‍ അടുത്തിടെ റിയാദിലെ സ്‌റ്റോറില്‍ നിന്നും മദ്യം വാങ്ങിയതായി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സൗദി ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിദഗ്ദ്ധരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയെ പിന്തുണയ്ക്കുന്നതിനുമുള്ള പരിഷ്‌കരണ നടപടികളിലൊന്നാണ് കൂടുതല്‍ നഗരങ്ങളില്‍ മദ്യ വില്പനശാലകള്‍ തുറക്കാനുള്ള തീരുമാനവും.

ദീര്‍ഘകാല വിദേശ താമസക്കാര്‍ക്കായി രാജ്യം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള ഒരു നീക്കം കൂടിയാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പരിഷ്‌കരണങ്ങള്‍ കിരീടാവകാശി നടപ്പാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുക, ലിംഗപരമായ വിവേചന നിയമങ്ങള്‍ ലഘൂകരിക്കുക, സംഗീതകച്ചേരികള്‍, സിനിമാ, പൊതുവിനോദപരിപാടികള്‍ എന്നിവ അനുവദിക്കുക തുടങ്ങി സുപ്രധാന സാമൂഹിക പരിഷ്‌കാരങ്ങള്‍ സൗദിയില്‍ നടപ്പാക്കിയിട്ടുണ്ട്. മത പോലീസിന്റെ അധികാരം നിയന്ത്രിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ ഊരകത്ത് വെച്ചാണ് അപകടം. തൃശൂര്‍ പൂച്ചിന്നിപ്പാടം സ്വദശി ജെറിയുടെ ബാര്യ സ്നേഹയാണ് മരിച്ചത്. പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് സ്നേഹ. സ്നേഹ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. ഇന്നലെ കോട്ടയത്ത് തലയോലപറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു. കോട്ടയം തലയോലപറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. തലയോലപറമ്പ് സ്വദേശി സി ജെ രാഹുൽ (24) ആണ് മരിച്ചത്. ഇയാൾക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന നവീൻ(20) ന് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്കൂട്ടർ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് കയറുന്നതിനിടയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലി പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ, ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കാസര്‍കോട്: കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.

 ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്‍മോര്‍ട്ടം നടത്തുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിൽ മെഡിക്കൽ സംഘത്തിന്‍റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തളീക്കരയില്‍ യുവതി വീട്ടിലെ അടുക്കള ജനലിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കുറ്റ്യാടി തളീക്കരയില്‍ ഭര്‍തൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബ(43)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം കണ്ടത്. വീട്ടിലെ അടുക്കളയുടെ പിറകുവശത്തായുള്ള ജനൽ വാതിലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അയല്‍വാസിയാണ് ആദ്യം ഷീബയുടെ മൃതദേഹം കണ്ടത്. മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആയിനുകുന്നുമ്മല്‍ ശശിയാണ് ഷീബയുടെ ഭര്‍ത്താവ്. മക്കള്‍: അശ്വതി, അക്ഷയ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുമ്പഴയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്നവർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് പുലർച്ചെ 2 ന് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ വശത്തു നിന്ന ഓട്ടോയിലുള്ളവർ ഓട്ടോയിൽ എത്തി ഇലക്ഷൻ ഫ്ലക്സ് ബോർഡുകൾ വെയ്ക്കാനെത്തിയതായിരുന്നു.

അതേ സമയം, കോട്ടയം തലയോലപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തലയോലപ്പറമ്പ് സ്വദേശി സി ജെ രാഹുൽ (24) ആണ് മരിച്ചത്. ഇയാൾക്കൊപ്പം സ്കൂട്ടറിലുണ്ടായിരുനന നവീൻ(20) ന് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടി തെറിച്ചു, കരുനാഗപ്പള്ളിയിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2 വനിത പൊലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചത് എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിൽ ചൈനക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യുഡല്‍ഹി: ഷാങ്ഹായ് വിമനത്താവളത്തില്‍18 മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും അപമാനിച്ചെന്നുമുള്ള അരുണാചല്‍ പ്രദേശ് സ്വദേശിനിയുടെ ആരോപണത്തില്‍ ചൈന നടത്തിയ പ്രതികരണത്തെ തള്ളി ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചല്‍ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലുടെ വ്യക്തമാക്കി.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും ഇന്ത്യ അറിയിച്ചു. ചൈനയുടെ നടപടി അന്താരാഷ്ട്ര വ്യോമയാത്രാ കൺവെൻഷനുകളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് സാധുതയില്ലന്ന് പറയുകയും മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. അതേസമയം യുവതിയെ യാതൊരു നിര്‍ബന്ധിത നടപടികള്‍ക്കോ തടങ്കലിനോ വിധേയമാക്കിയിട്ടില്ലെന്നാണ് സംഭവത്തെകുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിട്ടീലിരുന്ന് മദ്യപിച്ച ഭ‍ർത്താവ്, വീട്ടിലേക്ക് മദ്യപിച്ചെത്തിയ ഭാര്യയെ നിലത്തടിച്ചുകൊന്നു, അറസ്റ്റ്

മേദിനി നഗർ: മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയെ നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗ‍ഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതം ബഡി ജാരിയയിലെ വീട്ടിലാണ് അക്രമ സംഭവങ്ങൾ നടന്നത്. ഉപേന്ദ്ര പാരിയ എന്ന 25കാരനെയാണ് സംഭവ്തിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിൽപി ദേവി എന്ന 22കാരിയൊണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചിരിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഞ്ഞപ്പിത്തം പടർന്നു, പരാതിപ്പെട്ടിട്ടും നടപടിയില്ല, സർവകലാശാല അടിച്ചുപൊളിച്ച് വിദ്യാർഥികൾ, വാഹനങ്ങൾക്ക് തീവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോറിലെ വിഐടി സർവകലാശാലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയിൽ നടന്ന പ്രതിഷേധം വലിയ തോതിലുള്ള അക്രമത്തിലേക്ക് നീങ്ങി. വിദ്യാർത്ഥികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കാമ്പസ് സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വാഹനങ്ങൾ കത്തിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിലായതാണ് പ്രശ്നങ്ങളുടെ തുടക്കം. ശുചിത്വക്കുറവും ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നതുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള പരാതികൾ സർവകലാശാല അവഗണിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ കാമ്പസിൽ മഞ്ഞപ്പിത്തം ബാധിച്ച് കുറഞ്ഞത് മൂന്ന് വിദ്യാർത്ഥികളെങ്കിലും മരിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം മോശമായതിനാൽ നിരവധി ദിവസത്തേക്ക് സ്വന്തം ചെലവിൽ കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിതരായതായി നിരവധി വിദ്യാർത്ഥികൾ ആരോപിച്ചു.

ഫാക്കൽറ്റി അംഗങ്ങൾ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളെ ആക്രമിച്ചതായി ആരോപിക്കപ്പെട്ടതോടെ സംഘർഷം ഉടലെടുത്തു. അർദ്ധരാത്രിയോടെ വിദ്യാർത്ഥികൾ ഒത്തുകൂടി മുദ്രാവാക്യം വിളിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കാറുകൾ, ഒരു ബസ്, ഒരു ആംബുലൻസ്, നിരവധി മോട്ടോർ സൈക്കിളുകൾ എന്നിവ അഗ്നിക്കിരയാക്കി. രോഷാകുലരായ വിദ്യാർത്ഥികൾ ചാൻസലറുടെ ബംഗ്ലാവിന്റെ ചില ഭാഗങ്ങൾ നശിപ്പിച്ചു.

എബിവിപി പ്രവർത്തകർ പിന്നീട് കാമ്പസിലെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും കൂടുതൽ അക്രമങ്ങൾ തടയുന്നതിനുമായി സെഹോറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പൊലീസ് സംഘങ്ങളെ വിന്യസിച്ചു. വിഐടി ഭരണകൂടമോ ജില്ലാ അധികാരികളോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടിൽ

പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടില്‍ തള്ളി.

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ-വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് നല്‍കിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകളാണ് യാക്കരയില്‍ തള്ളിയത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ്ഗ ഓഫീസര്‍ക്കും പരാതി നല്‍കി.